വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് ആവിശ്യം രഹാനെയുടെ ശൈലിയിലുള്ള ക്യാപ്റ്റനെ, കോലി 'സൂപ്പര്‍ഹ്യൂമന്‍'- ശശി തരൂര്‍

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നിലനിര്‍ത്തിയതോടെ ഇന്ത്യന്‍ ടീം വീണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ ഇന്ത്യയുടെ യുവനിര മൂന്ന് വിക്കറ്റിന്റെ ചരിത്ര ജയം സ്വന്തമാക്കിയാണ് നാല് മത്സര പരമ്പര 2-1ന് ജയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ പരമ്പരയിലുടെനീളം നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ഇന്ത്യക്കായി. നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തിയത്. ഇപ്പോഴിതാ രഹാനെയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ശശി തരൂര്‍.

Indian team needed Ajinkya Rahane’s style of leadership Says Shashi Tharoor

ഇന്ത്യക്ക് ആവിശ്യം അജിന്‍ക്യ രഹാനെയുടെ ശൈലിയുടെ നായകനെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഈ ടീമിന് ആവിശ്യം അജിന്‍ക്യ രഹാനെയുടെ ശൈലിയുള്ള നായകനെയാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നു. കോലിയെ തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത സൂപ്പര്‍ഹ്യൂമനായാണ് മറ്റുള്ളവര്‍ വിശ്വസിക്കുന്നത്'- ശശി തരൂര്‍ പറഞ്ഞു.

shashitharoor-ajinkyarahane

ആദ്യ ടെസ്റ്റിന് ശേഷമാണ് കോലി നാട്ടിലേക്ക് മടങ്ങിയത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് പുറത്തായി എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റ് നില്‍ക്കുന്ന അവസ്ഥയിലാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. പ്രമുഖരെല്ലാം ഓസ്‌ട്രേലിയ 4-0ന് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്നും ഇന്ത്യക്ക് ഇനി തിരിച്ചുവരവ് നടത്താന്‍ സാധിക്കില്ലെന്നും പറഞ്ഞിടത്തുനിന്നാണ് രഹാനെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് പരമ്പര വിജയത്തിലേക്ക് നയിച്ചത്.

' ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ കോലി തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ വളരെ സന്തോഷവാനായിരിക്കും. എന്നാല്‍ ഒരു മനുഷ്യനെന്ന നിലയിലും പിതാവ് എന്ന നിലയിലും അവന്റെ ഭാര്യം ഈ സമയത്ത് അവന്റെ സാമീപ്യം അര്‍ഹിക്കുന്നു. അത് നല്‍കാന്‍ അവനും ഉത്തരവാദിത്തമുണ്ട്. അവന്റെ എന്റെ മകനായിരുന്നെങ്കില്‍ പോകാനെ ഞാന്‍ പറയുകയുള്ളു'- ശശി തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് കോലി നാട്ടിലേക്ക് മടങ്ങിയെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ നേരത്തെ തന്നെ ഇടവേള ആവിശ്യപ്പെട്ട കോലി തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് സീനിയര്‍ താരങ്ങളെല്ലാം പുറത്തായിട്ടും ജയിക്കാന്‍ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയം.

Story first published: Wednesday, January 20, 2021, 9:34 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X