For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൂടുതല്‍ വേദികളില്‍ 300ല്‍ അധികം റണ്‍സ്, സച്ചിന് എതിരാളികളില്ല; കോലി പിന്നില്‍, കണക്കുകളിതാ

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വിരാട് കോലി താരതമ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ എപ്പോഴും നിലനില്‍ക്കുന്ന ചര്‍ച്ചാവിഷയമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന ക്രിക്കറ്റ് റെക്കോഡുകളില്‍ പലതും തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരം വിരാട് കോലിയാണ്. ഇന്ത്യന്‍ ടീം നായകനായ കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായി മുന്നേറുകയാണ്. തട്ടകത്തില്‍ മാത്രമല്ല വിദേശ മൈതാനങ്ങളിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നവരെയാണ് ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കുന്നത്.

അത്തരത്തില്‍ കൂടുതല്‍ മൈതാനങ്ങളില്‍ 300ലധികം ഏകദിന റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലെ ടോപ് ഫൈവിനെ പരിചയപ്പെടാം.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ തലപ്പത്ത്. 22 വേദികളിലാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ് തുടങ്ങി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായ മൈതാനങ്ങളിലെല്ലാം തിളങ്ങാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. 463 ഏകദിന മത്സരവും 18426 റണ്‍സും 49 സെഞ്ച്വറിയുമെല്ലാം ഇനിയും തകര്‍പ്പെടാത്തെ റെക്കോഡായി സച്ചിന്റെ പേരില്‍ത്തന്നെ തുടര്‍ന്നേക്കും.

kohliandsachin

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയാണ്. 12 വ്യത്യസ്ത വേദികളിലാണ് സാംഗക്കാര ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളിലൊരാളായ സംഗക്കാര 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സാണ് നേടിയത്. ഇതില്‍ 25 സെഞ്ച്വറിയും 93 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 10 വേദികളിലാണ് കോലി 300ലധികം ഏകദിന റണ്‍സ് നേടിയത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമടക്കം പ്രധാന വേദികളിലെല്ലാം സെഞ്ച്വറി പ്രകടനം നടത്താനും കോലിക്ക് സാധിച്ചിട്ടുണ്ട്. 32 കാരനായ താരം 252 ഏകദിനത്തില്‍ 12096 റണ്‍സാണ് നേടിയിട്ടുള്ളത്. 43 സെഞ്ച്വറിയും 61 അര്‍ധ സെഞ്ച്വറിയും സ്വന്തം പേരിലാക്കാന്‍ കോലിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ നാലാമന്‍. 9വേദികളില്‍ പോണ്ടിങ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. 375 ഏകദിനത്തില്‍ നിന്ന് 13704 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 30 സെഞ്ച്വറിയും 82 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയും 9 വേദികളിലാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Story first published: Thursday, March 25, 2021, 13:05 [IST]
Other articles published on Mar 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+