വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

300നുള്ളില്‍ ടീം ഓള്‍ഔട്ടായ മത്സരത്തില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി; ടോപ് ത്രീയെ പരിചയപ്പെടാം

ടെസ്റ്റില്‍ 300നുള്ളില്‍ ടീം ഓള്‍ഔട്ടാകുന്ന മത്സരത്തില്‍ സെഞ്ച്വറി നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ടീം 300നുള്ളില്‍ പുറത്താകണമെങ്കില്‍ പിച്ചിന്റെ സ്വഭാവം ബൗളിങ്ങിന് അനുകൂലമായതായിരിക്കണം. ഇത്തരം സാഹചര്യത്തിലും സെഞ്ച്വറി പ്രകടനം നടത്തുകയെന്നത് പ്രതിഭാശാലികളായ താരങ്ങള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ ടീം 300നുള്ളില്‍ കൂടാരം കയറി ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ടീം തകര്‍ച്ച നേരിട്ട് 300നുള്ളില്‍ കൂടാരം കയറിയ മത്സരങ്ങളില്‍ എട്ട് തവണ സെഞ്ച്വറിയുമായി സച്ചിന്‍ നിറഞ്ഞുനിന്നു. വിദേശ പിച്ചുകളിലും മികച്ച ബാറ്റിങ് റെക്കോഡുള്ള സച്ചിന്റെ പേരിലാണ് ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിലെ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡ്. ടെസ്റ്റില്‍ 51 സെഞ്ച്വറികളാണ് സച്ചിന്‍ നേടിയിട്ടുള്ളത്.

ബ്രയാന്‍ ലാറ,ജയവര്‍ധന,ഗ്രഹാം ഗൂച്ച്

ബ്രയാന്‍ ലാറ,ജയവര്‍ധന,ഗ്രഹാം ഗൂച്ച്

രണ്ടാം സ്ഥാനത്ത് മൂന്ന് താരങ്ങളാണുള്ളത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ബ്രയാന്‍ ലാറ,മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധന,മുന്‍ ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂച്ച് എന്നിവര്‍ ടീം 300നുള്ളില്‍ പുറത്തായ മത്സരങ്ങളില്‍ അഞ്ച് തവണ സെഞ്ച്വറി നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയാണ് ബ്രയാന്‍ ലാറ. ഗൂച്ച് 20 ടെസ്റ്റ് സെഞ്ച്വറിയും ജയവര്‍ധന 34 സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്.

രാഹുല്‍ ദ്രാവിഡ്,ഹാഷിം അംല,വിരാട് കോലി

രാഹുല്‍ ദ്രാവിഡ്,ഹാഷിം അംല,വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്,ഇന്ത്യയുടെ നിലവിലെ നായകന്‍ വിരാട് കോലി,ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവര്‍ ടീം 300നുള്ളില്‍ പുറത്തായ മത്സരത്തില്‍ നാല് തവണ വീതം സെഞ്ച്വറി നേടിയിട്ടുണ്ട്. മൂന്ന് പേര്‍ക്കും ടെസ്റ്റില്‍ മികച്ച റെക്കോഡാണുള്ളത്. ഇന്ത്യയുടെ വന്മതിലായിരുന്ന ദ്രാവിഡ് 36 സെഞ്ച്വറിയും അംല 28 സെഞ്ച്വറിയും കോലി 27 സെഞ്ച്വറിയുമാണ് ടെസ്റ്റില്‍ നേടിയത്.

ട്രസ്‌കോത്തിക്,കോളിന്‍ കൗഡ്രേ,ആന്‍ഡി ഫ്‌ളവര്‍,ജോര്‍ജ് ഹെഡ്‌ലി

ട്രസ്‌കോത്തിക്,കോളിന്‍ കൗഡ്രേ,ആന്‍ഡി ഫ്‌ളവര്‍,ജോര്‍ജ് ഹെഡ്‌ലി

ട്രസ്‌കോത്തിക്,കോളിന്‍ കൗഡ്രേ,ആന്‍ഡി ഫ്‌ളവര്‍,ജോര്‍ജ് ഹെഡ്‌ലി എന്നിവരും നാല് തവണവീതം സെഞ്ച്വറി നേടിയവരാണ്. മുന്‍ ഇംഗ്ലണ്ട് താരമായ ട്രസ്‌കോത്തിക് 14 സെഞ്ച്വറിയും കോളിന്‍ കൗഡ്രേ 22 സെഞ്ച്വറിയും സിംബാബ് വെയുടെ ആന്‍ഡി ഫ്‌ളവര്‍ 12 സെഞ്ച്വറിയും മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ജോര്‍ജ് ഹെഡ്‌ലി 10 സെഞ്ച്വറിയും ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

Story first published: Monday, July 12, 2021, 15:13 [IST]
Other articles published on Jul 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X