വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പലരും തന്നെ അന്ന് ഒഴിവാക്കി, അടുപ്പം പുലര്‍ത്തിയത് അവര്‍ മാത്രം- വെളിപ്പെടുത്തി ശ്രീശാന്ത്

ഒരു ദേശീയ മാധ്യത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊച്ചി: ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ കുടുങ്ങി വിലക്ക് വന്നപ്പോള്‍ ദേശീയ ടീമിലെ അന്നത്തെ മിക്ക ടീമംഗങ്ങളും തന്നെ ഒഴിവാക്കിയതായി ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍പ്പെടുന്നത്. ഇതോടെ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു.

sreesanth

ഇപ്പോള്‍ പഴയ ടീമിലെ മിക്ക കളിക്കാരുമായി താന്‍ സംസാരിക്കാറുണ്ട്. അടുത്തിടെ സച്ചിന്‍ പാജിയുമായി (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) ട്വിറ്ററിലൂടെ ആശയവിനിമയം നടത്തിയിരുന്നു. വീരു പാജിയുമായി (വീരേന്ദര്‍ സെവാഗ്) ഇടയ്ക്കിടെ സന്ദേശം അയക്കാറുണ്ട്. ഗൗതം ഗംഭീറുമായും അടുപ്പം പുലര്‍ത്തിയിരുന്നു. അടുത്തിടെ അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നു.

ഭൂരിഭാഗം താരങ്ങളും തന്നെ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീരു ഭായി, ലക്ഷ്മണ്‍ ഭായി ഇവരും മറ്റു മൂന്നോ, നാലോ പേര്‍ മാത്രമാണ് താനുമായി നിരന്തരം അടുപ്പം പുലര്‍ത്തിയിരുന്നത്. അവരുടെ ആശങ്ക താന്‍ മനസ്സിലാക്കുന്നു. പഴയ ടീമംഗങ്ങളുമായി അങ്ങോട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരേ കോടതി നടപടികള്‍ പുരോഗമിക്കവെ അതു ശരിയാവില്ലെന്ന് ബോധ്യമുള്ളതിനെ തുടര്‍ന്നായിരുന്നു ഇതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

IPL: രോഹിത്തും ധോണിയുമില്ല, ഇതുവരെ കപ്പടിക്കാത്ത കോലി ക്യാപ്റ്റന്‍!! ഹോഗിന്റെ ഓള്‍ ടൈം ഇലവന്‍IPL: രോഹിത്തും ധോണിയുമില്ല, ഇതുവരെ കപ്പടിക്കാത്ത കോലി ക്യാപ്റ്റന്‍!! ഹോഗിന്റെ ഓള്‍ ടൈം ഇലവന്‍

ഭാര്യ മെസ്സിയുടെ കട്ട ഫാന്‍, പക്ഷെ ഞങ്ങളുടെ മെസ്സി സാക്ഷാല്‍ ധോണി- റെയ്‌നഭാര്യ മെസ്സിയുടെ കട്ട ഫാന്‍, പക്ഷെ ഞങ്ങളുടെ മെസ്സി സാക്ഷാല്‍ ധോണി- റെയ്‌ന

എപ്പോള്‍ കളി നിര്‍ത്തും? രോഹിത് ശര്‍മ എല്ലാം തീരുമാനിച്ചു, അതിന് അപ്പുറം പോവില്ല, ഉറപ്പ്എപ്പോള്‍ കളി നിര്‍ത്തും? രോഹിത് ശര്‍മ എല്ലാം തീരുമാനിച്ചു, അതിന് അപ്പുറം പോവില്ല, ഉറപ്പ്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ കാര്യങ്ങളെല്ലാം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. കുറച്ചു മുമ്പ് ഭാജു പായെ (ഹര്‍ഭജന്‍ സിങ്) വിമാനത്താവളത്തില്‍ വച്ചു കണ്ടിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ പുനരാരംഭിച്ചാല്‍ ഭാജി സ്‌പോര്‍ട്‌സ് നിര്‍മിക്കുന്ന ബാറ്റ് തന്നെ ഉപയോഗിക്കുമെന്ന് അദ്ദേഹത്തോടു പറയുകയും ചെയ്തതായി ശ്രീ വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലായി 90 മല്‍സരങ്ങളില്‍ ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2005-11 കാലഘട്ടത്തിലായിരുന്നു ഇത്. 169 വിക്കറ്റുകളും പേസര്‍ നേടി. 2011ല്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ലങ്കയെ തകര്‍ത്ത് ഇന്ത്യ ലോക ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലും ശ്രീയുണ്ടായിരുന്നു.

Story first published: Monday, May 11, 2020, 17:16 [IST]
Other articles published on May 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X