വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത്? മുന്നില്‍ ആരാധകരുടെ പ്രിയ താരങ്ങള്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തും മികവ് കാട്ടിയിട്ടുള്ള ടീമാണ് ഇന്ത്യ. ഓരോ കാലഘട്ടത്തിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന ക്ലാസിക് താരങ്ങളും ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും മനോഹര രൂപമായ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിക്കുകയെന്നത് വളരെ നിര്‍ണ്ണായകമാണ്. പലപ്പോഴും ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുന്ന ടെസ്റ്റ് മൈതാനങ്ങളില്‍ മികച്ച തുടക്കം നല്‍കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി നിരവധി താരങ്ങള്‍ കളിച്ചിട്ടുണ്ട്. പല കൂട്ടുകെട്ടും വലിയ വിജയമായി തീര്‍ന്നിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ഏതാണെന്ന് പരിശോധിക്കാം.

സെവാഗ് - ഗംഭീര്‍

സെവാഗ് - ഗംഭീര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ടിനുശേഷം ആരാധകര്‍ നെഞ്ചേറ്റിയ മറ്റൊരു പ്രധാന ഓപ്പണിങ് കൂട്ടുകെട്ടാണ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി നിരവധി മത്സരങ്ങളില്‍ ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് ആരംഭിച്ചു.പലപ്പോഴും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഇവര്‍ക്ക് സാധിച്ചു. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടന്ന റെക്കോഡ് സെവാഗിന്റെയും ഗംഭീറിന്റെയും പേരിലാണ്.

ഇരുവരും ചേര്‍ന്ന്

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 4,412 റണ്‍സാണ് ടെസ്റ്റില്‍ ഇന്ത്യക്ക് സമ്മാനിച്ചത്. 51.79 ആയിരുന്നു ഇരുവരുടേയും ശരാശരി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരുടേത്. ദക്ഷിണാഫ്രിക്കയ്്‌ക്കെതിരേ ഗ്രീന്‍പാര്‍ക്കില്‍ 218 റണ്‍സ് നേടിയതും ശ്രീലങ്കയ്‌ക്കെതിരേ 200 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. സെവാഗും ഗംഭീറും ചേര്‍ന്ന് 11 സെഞ്ച്വറിയാണ് ഓപ്പണിങ്ങില്‍ നേടിയത്. ഓപ്പണിങ്ങിലെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനമാണിത്.

അന്ന് നേടി, ഇത്തവണയും സാധിക്കും! ഓസീസ് പര്യടനത്തെക്കുറിച്ച് ദാദ കോലിയോടു പറഞ്ഞു

സുനില്‍ ഗവാസ്‌കര്‍-ചേതന്‍ ചൗഹാന്‍

സുനില്‍ ഗവാസ്‌കര്‍-ചേതന്‍ ചൗഹാന്‍

ഇന്ത്യക്കുവേണ്ടി 59 ഇന്നിങ്‌സില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ സുനില്‍ ഗവാസ്‌കറും ചേതന്‍ ചൗഹാനും ചേര്‍ന്ന് 52.81 ശരാശരിയില്‍ 3010 റണ്‍സാണ് നേടിയത്. രണ്ടുപേരും വലം കൈ ബാറ്റ്‌സ്മാന്‍മാരായിരുന്നു. 1979ല്‍ ഇംഗ്ലണ്ടിനെതിരേ 213 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇവരുടെ മികച്ച പ്രകടനം. വിദേശ മൈതാനങ്ങളില്‍ ഇരുവരും ചേര്‍ന്ന് പലവട്ടം ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍ ഓപ്പണറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

ലോകകപ്പ് ക്ലാസിക്കിന് ഒരാണ്ട്- ഇംഗ്ലണ്ട് തോല്‍ക്കുമെന്ന് തോന്നിയത് ഒരിക്കല്‍ മാത്രം!- മോര്‍ഗന്‍

ശിഖര്‍ ധവാന്‍-മുരളി വിജയ്

ശിഖര്‍ ധവാന്‍-മുരളി വിജയ്

ശിഖര്‍ ധവാന്‍-മുരളി വിജയ് ഓപ്പണിങ് കൂട്ടുകെട്ട് 43.93 ശരാശരിയില്‍ 1748 റണ്‍സാണ് നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ വേദികളില്‍ ഉള്‍പ്പെടെ ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാരായി ഇരുവരും ഇറങ്ങിയിട്ടുണ്ട്. പിന്നീട് സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ഓപ്പണിങ് സ്ഥാനം ഇരുവര്‍ക്കും നഷ്ടപ്പെട്ടു. 2013ല്‍ ഓസ്‌ട്രേലിയക്കെതിരേ ഒന്നാം വിക്കറ്റില്‍ 289 റണ്‍സ് സ്വന്തമാക്കിയതാണ് ഇരുവരുടെയും മികച്ച കൂട്ടുകെട്ട്. 41 ഇന്നിങ്‌സുകളാണ് ഇരുവരും ഒന്നിച്ച് കളിച്ചത്.

Story first published: Tuesday, July 14, 2020, 17:43 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X