ഐ പി എല്‍ ക്രിക്കറ്റിന്റെ ഏഴാം സീസണും പൂര്‍ത്തിയാകകയാണ്. ഐപിഎല്ലിലെ തല്ലുകൊള്ളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ കീരണ്‍ പൊള്ളാര്‍ഡിനെയും മിച്ചല്‍ സ്റ്റാര്‍കിനെയും ഓര്‍മ വരുന്നവര്‍ ക്ഷമിക്കുക. ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി മാറിയ ഐ പി എല്ലിലെ ദുരന്തമായിപ്പോയ ബൗളര്‍മാരാണ് ഇവിടെ വിവക്ഷ
ഇരുന്നൂറ് റണ്‍സൊക്കെ പുല്ലുപോലെ അടിച്ചെടുത്ത് ബാറ്റ്്‌സമാന്‍ വാണ സീസണായിരുന്നു ഇത്. മാക്‌സ് വെല്ലും സേവാഗും സ്മിത്തും റെയ്‌നയും മറ്റും തകര്‍ത്താടിയപ്പോള്‍ മുറിവേറ്റത് ബൗളര്‍മാരുടെ അഭിമാനത്തിനാണ്. തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പാഞ്ഞപ്പോള്‍ ലോകത്ത് ഒരു സ്‌കോറും സുരക്ഷിതമല്ല എന്ന് തോന്നിപ്പോയി.
ആരൊക്കൊണ് ഏറ്റവും റണ്‍സ് വഴങ്ങിയ ബൗളര്‍മാരെന്ന് നോക്കൂ. തല്ലുകൊള്ളി ബൗളര്‍മാരുടെ പട്ടികയിലേക്ക്