WTC 2021: ഇംഗ്ലണ്ടില്‍ കൂടുതല്‍ റണ്‍സുള്ള ഏഷ്യന്‍ നായകന്മാര്‍ ആരൊക്കെ? ടോപ് ഫൈവ് ഇതാ
സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും (34) ശുഭ്മാന്‍ ഗില്ലും (28) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയപ്പോള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന നായകന്‍ വിരാട് കോലി (44) ഇന്ത്യക്ക് അടിത്തറപാകി. കൂട്ടിന് അജിന്‍ക്യ രഹാനെയും (29) എത്തിയതോടെ ഇന്ത്യക്ക് ആദ്യ ദിനം ഭേദപ്പെട്ട സ്‌കോര്‍ നേടാനായി.
ന്യൂസീലന്‍ഡിനെതിരായ പ്രകടനത്തോടെ ഇംഗ്ലണ്ടില്‍ കൂടുതല്‍ റണ്‍സ് നേടിയ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോലി അരക്കെട്ടുറപ്പിച്ചു. 600ന് മുകളില്‍ ഇംഗ്ലണ്ടില്‍ സ്‌കോര്‍ നേടിയ ഒരേയൊരു ഏഷ്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഇംഗ്ലണ്ടില്‍ കൂടൂതല്‍ ടെസ്്റ്റ് റണ്‍സ് നേടിയ ടോപ് ഫൈവ് ഏഷ്യന്‍ നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് തലപ്പത്ത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം നേടിയ 44* റണ്‍സ് ഉള്‍പ്പെടെ 626 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ കോലി 2018ലെ പ്രകടനത്തില്‍ ഏവരുടെയും വായടപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 2018ല്‍ കോലി ഇംഗ്ലണ്ടില്‍ നേടി. ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ ഇത്തവണയും തിളങ്ങാനുള്ള സുവര്‍ണ്ണാവസരം കോലിക്ക് മുന്നിലുണ്ട്.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 569 റണ്‍സാണ് ധോണി ഇംഗ്ലണ്ടില്‍ നേടിയത്. ഇന്ത്യയെ 60 ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ചെങ്കിലും പരിമിത ഓവറിലെ മികവ് ടെസ്റ്റില്‍ ആവര്‍ത്തിക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്ക് സാധിച്ചിരുന്നില്ല. 90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ 6 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും.

മുഹമ്മദ് അസ്ഹറുദ്ദീന്‍
മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ പട്ടികയില്‍ മൂന്നാമന്‍. 468 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ മികച്ച നായകന്മാരുടെ പട്ടികയിലെ ഒരാളായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ 99 ടെസ്റ്റില്‍ നിന്ന് 45.04 ശരാശരിയില്‍ 6215 റണ്‍സ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഇതില്‍ 22 സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിദേശ പിച്ചില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അസ്ഹറുദ്ദീന്‍.

ഏഞ്ചലോ മാത്യൂസ്
ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസാണ് നാലാമന്‍. 431 റണ്‍സാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ നേടിയത്. ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മാത്യൂസ്. 90 ടെസ്റ്റില്‍ നിന്ന് 44.86 ശരാശരിയില്‍ 6236 റണ്‍സ് മാത്യൂസിന്റെ പേരിലുണ്ട്. 11 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും മാത്യൂസ് ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

ഇമ്രാന്‍ ഖാന്‍
മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഇമ്രാന്‍ ഖാനാണ് അഞ്ചാമന്‍. 403 റണ്‍സ് ഇമ്രാന്‍ ഖാന്‍ ഇംഗ്ലണ്ടില്‍ നേടിയിട്ടുണ്ട്. 88 ടെസ്റ്റില്‍ നിന്ന് 37.69 ശരാശരിയില്‍ 3807 റണ്‍സും 362 വിക്കറ്റും ഇമ്രാന്‍ ഖാന്‍ വീഴ്ത്തിയിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലഘട്ടം പാകിസ്താന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications