കളിക്കളത്തില്‍ സച്ചിന്റെ ശത്രുക്കള്‍
സച്ചിനെ വട്ടം കറക്കിയ ബൗളറോ. സാധാരണ സച്ചിന്‍ ബൗളര്‍മാരെ അടിച്ചുപറത്തുന്ന കാഴ്ചകള്‍ മാത്രമാണ് ആരാധകരുടെ മനസിലുള്ളത്. എന്നാല്‍ സച്ചിന് മേല്‍ വിജയം നേടിയ ബൗളര്‍മാരുമുണ്ട്. ആദ്യ പരമ്പരയില്‍ സച്ചിന്റെ മൂക്ക് എറിഞ്ഞു തകര്‍ത്ത വഖാര്‍ യൂനിസ് മുതല്‍ ഓസ്‌ട്രേലിയയുടെ മക്ഡര്‍മോട്ട് വരെ.
എന്നാല്‍ വാക് പ്രയോഗങ്ങള്‍ കൊണ്ട് സച്ചിനെ മുറിവേല്‍പിക്കാന്‍ ശ്രമിച്ച് തോറ്റുപോയ ചില ബൗളര്‍മാരുണ്ട്. പാകിസ്താന്റെ അക്തറും ഇംഗ്ലണ്ടിന്റെ കാഡിക്കും മറ്റും ഈ തരത്തില്‍ പെട്ടവരാണ്.
സച്ചിന് മേല്‍ നിരന്തര വിജയം നേടിയ ബൗളര്‍മാരും കുറവല്ല. രണ്ടരപതിറ്റാണ്ട നീണ്ട കളിജീവിതത്തില്‍ സച്ചിന്‍ എതിരിട്ട ബൗളര്‍മാരിലെ പ്രമുഖരിതാ.

സച്ചിന്‍ - വോണ്‍
രണ്ട നക്ഷത്രങ്ങള്‍ കണ്ടുമുട്ടി എന്ന പാട്ട് പോലെ അര്‍ഥവത്താണ് കളിക്കളത്തില്‍ സച്ചിനും ഷെയ്ന്‍ വോണും പരസ്പരം വന്നാല്‍. സ്പിന്‍ മാന്ത്രികനായ വോണിനെ അടിച്ചുതൂക്കി പുറത്തിടുന്ന സച്ചിനെയാണ് ആരാധര്‍ക്കിഷ്ടം. എന്നാല്‍ ഒട്ടേറെ തവണ സച്ചിനെ വോണ്‍ നന്നായി വെളളം കുടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ കളത്തിന് പുറത്ത് പരസ്പരം ആരാധിക്കുന്ന രണ്ട് ക്രിക്കറ്റ് ജീനിയസ്സുകളാണ് സച്ചിനും വോണും.

സച്ചിന്‍ - മക്ഗ്രാത്ത്
മക്ഗ്രാത്തിന്റെ ഗുഡ് ലെംഗ്ത് പന്തുകള്‍ സച്ചിനെ കീഴടക്കിയതിന് കണക്കില്ല. ഗുഡ് ലെംഗ്തില്‍ കുത്തി ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന ഔട്ട് സ്വിംഗറുകളില്‍ ക്രിക്കറ്റ് ദൈവം എത്ര തവണയാണ് തല കുനിച്ചിട്ടുളളതെന്നോ. സച്ചിന് മുന്നില്‍ വിജയിച്ച അപൂര്‍വം ബൗളര്‍മാരില്‍ ഒരാളാണ് മക്ഗ്രാ. സച്ചിന്‍ മക്ഗ്രാത്തിനെ അടിച്ചുപറത്തിയിട്ടും ഉണ്ട് കേട്ടോ.

സച്ചിന്‍ - അക്തര്‍
പാകിസ്താന്റെ ഫാസ്റ്റ് ബൗളര്‍ അക്തറും സച്ചിനും തമ്മിലുള്ള പോരാട്ടങ്ങള്‍ കുട്ടികള്‍ക്ക് പോലും മനപ്പാഠമാണ്. 2003 ലോകകപ്പില്‍ സച്ചിനെ വീഴ്ത്തുമെന്നായിരുന്നു അക്തറിന്റെ വായാട്ടം. സച്ചിനോ ഒരോവറില്‍ സിക്‌സും ഫോറുകളും അടക്കം 18 റണ്‍സടിച്ചാണ് റാവല്‍പിണ്ടി എക്‌സ്പ്രസിന് മറുപടി കൊടുത്തത്.

സച്ചിന്‍ - കാഡിക്ക്
ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ കാഡിക്ക് ഒരു നല്ല ബൗളറാണ്. എന്നാല്‍ 2003 ലെ ലോകകപ്പില്‍ സച്ചിനെ വെറുതെ ഒന്ന് ചൊറിഞ്ഞു. ബാക് ഫുട്ടില്‍ ഇറങ്ങി മിഡ് വിക്കറ്റിന് മുകളിലൂടെ പടുകൂറ്റന്‍ സിക്‌സിന് പറത്തിയാണ് സച്ചിന്‍ കാഡിക്കിന് മറുപടി പറഞ്ഞത്.

സച്ചിന്‍ - മുരളി
ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍. മുരളിയും സച്ചിനും തമ്മിലുള്ള കണക്കുകള്‍ സമാസമം നില്‍ക്കും. ആരാണ് മികച്ചത് എന്ന് പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ല.

സച്ചിന്‍ - ഡോണാള്‍ഡ്
ഫാസ്റ്റ് ബൗളര്‍മാര്‍ ഷോര്‍ട് പിച്ച് എറിഞ്ഞാല്‍ സച്ചിന്‍ അത്ര പോര എന്നായിരുന്നു ഡൊണാള്‍ഡ് കരുതിയിരുന്നത്. നാലാള് കേള്‍ക്കെ അത് പറയുകയും ചെയ്തു. അപ്പര്‍കട്ട് എന്ന് പിന്നീട് ക്രിക്കറ്റ് കോച്ചുമാര്‍ പേരിട്ട ഒരു ഷോട്ട് തന്നെ കണ്ടുപിടിച്ചായിരുന്നു സച്ചിന്റെ മറുപടി.

സച്ചിന്‍ - വാസ്
ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറായ ചാമിന്ദാ വാസ്. സച്ചിനെതിരെ പന്തെറിയാന്‍ ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വ്വം ബൗളര്‍മാരില്‍ ഒരാളാണ് വാസ്. ഏകദിനങ്ങളില്‍ സച്ചിനെതിരെ വാസിന്റെ ബൗളിംഗ് കാണേണ്ട കാഴ്ച തന്നെയാണ്.

സച്ചിന്‍ - ലീ
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ സച്ചിനെതിരെ മനോഹരമായ പന്തുകള്‍ എറിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ലീക്കെതിരായ സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് പോലെ മാരകമായ ചില ഷോട്ടുകളുമുണ്ട്.

സച്ചിന്‍ - ഒലോങ്ക
ആദ്യകളിയില്‍ സച്ചിനെയും ഗാംഗുലിയെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ബൗളറാണ് സിംബാവെയുടെ ഹെന്റ്രി ഒലോങ്ക. എന്നാല്‍ ആ പരമ്പരയിലെ ബാക്കി കളികളില്‍ സച്ചിന്‍ ഒലോങ്കയെ അടിച്ചു നശിപ്പിച്ചുകളഞ്ഞു.

സച്ചിന്‍ - ആന്‍ഡേഴ്‌സണ്‍
പുതുതലമുറയിലെ ബൗളര്‍മാരില്‍ സച്ചിന്‍ ഏറെ വിയര്‍ക്കുന്നത് കണ്ടിട്ടുള്ളത് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ് മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications