വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ ക്രിക്കറ്റ് പ്രേമികളുടെ ചങ്ക്‌സ്... ഇതുപോലെ പ്രിയങ്കരായ ഇന്ത്യന്‍ താരങ്ങളില്ല!! ഒന്നാമന്‍ ആര്?

ചില ഇന്ത്യന്‍ താരങ്ങള്‍ ആരാധകര്‍ക്ക് ഇപ്പോഴും പ്രിയങ്കരരാണ്

മുംബൈ: മാന്യന്‍മാരുടെ കളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന് പ്രചാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലവില്‍ 125 രാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് ഐസിസിയുടെ കണക്ക്. കളിക്കളത്തിലെ മിന്നും പ്രകടനങ്ങളിലൂടെയും പുറത്തെ നല്ല നല്ല പെരുമാറ്റങ്ങളിലൂടെയും ചില താരങ്ങള്‍ക്കു മാത്രമാണ് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്കു ചേക്കേറാനായത്.

രാജ്യമോ മതമോ നിറമോ നോക്കാതെ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ ഈ താരങ്ങളെയും തങ്ങളുടെ നെഞ്ചോട് ചേര്‍ത്തു വച്ചു. ഇത്തരത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന ചില താരങ്ങള്‍ ഇന്ത്യക്കുമുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ താരമാണ് എംഎസ് ധോണി. റാഞ്ചിയില്‍ നിന്നുള്ള ഈ നീളന്‍ മുടിക്കാരന്‍ വളരെ പെട്ടെന്നാണ് ഇന്ത്യന്‍ ആരാധകരുടെയും പിന്നീട് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെയും പ്രിയപ്പെട്ടവനായി മാറിയത്.
ഏതു സമ്മര്‍ദ്ധഘട്ടത്തിലും വളരെ കൂളായി കാണപ്പെടുന്ന ധോണിയെ ക്യാപ്റ്റന്‍ കൂളെന്നും ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചു. 37ാം വയസ്സിലും കളി തുടരുന്ന അദ്ദേഹം 2019ലെ ലോകകപ്പ് വരെ കളിക്കളത്തില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകരെ ഇതുപോലെ രസിപ്പിച്ച മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനില്ല. വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ താരം. ഏതു ബൗളര്‍ക്കുമെതിരേ എത്ര മികച്ച പിച്ചിലും കടന്നാക്രമിച്ചു കളിക്കാനുള്ള മിടുക്കാണ് സെവാഗിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് അദ്ദേഹത്തെ പിടിച്ചുകെട്ടുക എതിര്‍ ടീമിന് അസാധ്യമായി തീരും.
പിച്ചിന്റെ സ്വഭാവം പോലും നോക്കാതെ ആദ്യ പന്ത് മുതല്‍ എതിര്‍ ടീം ബൗളറെ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെട്ട താരമായിരുന്നു സെവാഗ്. നിരവധി മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ ഒറ്റയ്ക്കു ജയിപ്പിച്ചിട്ടുള്ളത്.

കപില്‍ ദേവ്

കപില്‍ ദേവ്

1983ല്‍ ഇന്ത്യക്കു ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനും ഇതിഹാസതാരവുമായ കപില്‍ ദേവിനെ രാജ്യത്തെ ആദ്യത്തെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയം സൃഷ്ടിച്ച കപില്‍ ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്നു. ഇന്നത്തേതു പോലെ ടെലിവിഷനോ മറ്റു സമൂഹ മാധ്യമങ്ങള്‍ക്കോ പ്രചാരം പോലുമില്ലാത്ത കാലത്താണ് കളിക്കളത്തിലെ പ്രകടനം കൊണ്ടു മാത്രം കപില്‍ ആരാധകര്‍ക്കു ചങ്കിടിപ്പായി മാറിയത്.
ഒരു ലോകകപ്പ് വിജയത്തില്‍ തീരുന്നതല്ല അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. ടെസ്റ്റില്‍ 4000 റണ്‍സും 400 വിക്കറ്റും നേടിയ താരമെന്ന കപിലിന്റെ റെക്കോര്‍ഡിന് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല. മാത്രമല്ല ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ റണ്ണൗട്ടാവാതിരുന്ന (184) താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച എല്ലാം തികഞ്ഞ, ഒരു കംപ്ലീറ്റ് പ്ലെയര്‍ തന്നെയായിരുന്നു ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. 21ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ആരാധകരെ മാത്രമല്ല ലോകം മുഴുവനുള്ള ക്രിക്കറ്റ് പ്രേമികളെ ഇതുപോലെ രസിപ്പിച്ച മറ്റൊരു താരമില്ല.
ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം യുവിയെ കടത്തിവെട്ടാന്‍ മറ്റൊരു താരം അക്കാലത്ത് ഇല്ലായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറു പന്തും സിക്‌സറിലേക്കു പായിച്ച് ലോക റെക്കോര്‍ഡിട്ട യുവി 2011ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിനും ചുക്കാന്‍ പിടിച്ചു.
പിന്നീട് അര്‍ബുദത്തെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും മാറിനിന്നപ്പോഴും രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയപ്പോഴും യുവിയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഒരു കുറവും ഉണ്ടായില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റില മാത്രമല്ല, ലോക ക്രിക്കറ്റിലെയും സമാനതകളില്ലാത്ത താരമായിരുന്നു ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റെന്ന ഗെയിമിന്റെ തന്നെ ഐക്കണ്‍ കൂടിയായിരുന്നു അദ്ദേഹം. റെക്കോര്‍ഡുകളുടെ തമ്പുരാനായി മാറിയ അദ്ദേഹത്തിന്റെ പക്കലില്ലാത്ത ഷോട്ടുകളില്ലായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഭൂരിഭാഗം താരങ്ങളും അതുകൊണ്ടു തന്നെയാണ് സച്ചിനെ മാതൃകയാക്കുന്നത്.
20 വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന സച്ചിന്‍ കളിക്കളത്തിന് അകത്ത് മാത്രമല്ല പുറത്തും സൗമ്യമായ വ്യക്തിത്വത്തിലൂടെ ആരാധകരെ സൃഷ്ടിച്ചു. മല്‍സര രംഗത്തില്ലെങ്കിലും സച്ചിനെന്നത് ഇന്ത്യക്കാര്‍ക്കു മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും ഒരു വികാരം തന്നെയാണ്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ജെന്റില്‍മാന്‍സ് ഗെയിമെന്ന് ക്രിക്കറ്റിനെ വിശേഷിപ്പിക്കുമ്പോള്‍ ആ പേര് അന്വര്‍ഥമാക്കിയത് ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ വരവോടെയാണ്. സ്വന്തം ടീമിനായി എന്തു റിസ്‌കും ഏറ്റെടുക്കാന്‍ ഒരു മടിയുമില്ലാത്ത താരമായിരുന്നു ഇന്ത്യന്‍ വന്‍മതിലെന്ന് ലോകം വിശേഷിപ്പിച്ച ദ്രാവിഡ്. വിക്കറ്റ് കീപ്പറാവാന്‍ ആവശ്യപ്പെട്ടപ്പോഴും ഓപ്പണ്‍ ചെയ്യാന്‍ നിര്‍ദേശിച്ചപ്പോഴുമെല്ലാം ഒരു മടിയും കൂടാതെ ദ്രാവിഡ് സമ്മതം മൂളി. ഞാനെന്ന വാക്കിനേക്കാള്‍ നമ്മളെന്ന വാക്കിനാണ് ക്രിക്കറ്റില്‍ പ്രാധാന്യമെന്ന് വിശ്വസിച്ച താരമായിരുന്നു അദ്ദേഹം.
കളിക്കളത്തില്‍ നിന്നും വിടവാങ്ങിയെങ്കിലും ഇപ്പോള്‍ പരിശീലകന്റെ കുപ്പായത്തിലും ദ്രാവിഡ് രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതും അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലാണ്.

ധോണി വിരമിക്കണോ? വിമര്‍ശകര്‍ക്ക് സച്ചിന്റെ കിടിലന്‍ മറുപടി... ഇത് താന്‍ സച്ചിന്‍ സ്റ്റൈല്‍ധോണി വിരമിക്കണോ? വിമര്‍ശകര്‍ക്ക് സച്ചിന്റെ കിടിലന്‍ മറുപടി... ഇത് താന്‍ സച്ചിന്‍ സ്റ്റൈല്‍

ധോണി നിര്‍ത്തിയാല്‍ പിന്നെ ആര്? ടീം ഇന്ത്യക്കു തലവേദനയില്ല... പുറത്തുള്ളത് കേമന്‍മാര്‍ ധോണി നിര്‍ത്തിയാല്‍ പിന്നെ ആര്? ടീം ഇന്ത്യക്കു തലവേദനയില്ല... പുറത്തുള്ളത് കേമന്‍മാര്‍

Story first published: Monday, July 23, 2018, 13:57 [IST]
Other articles published on Jul 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X