Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇത് അടിപൊളി ടീം' ആരാധകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

ക്രിക്കറ്റ് ആരാധകരോട് ഏറ്റവും ഇഷ്ടപ്പെട്ട താരമാരാണെന്ന് ചോദിച്ചാല്‍ ഓരോ താരങ്ങളും ഓരോ ഉത്തരം നല്‍കാനാണ് സാധ്യത. ചിലര്‍ക്ക് സച്ചിനാണെങ്കില്‍ ചിലര്‍ക്ക് എംഎസ് ധോണിയാവും. യുവാക്കള്‍ക്ക് ചിലപ്പോള്‍ കോലിയോ യുവരാജോ സെവാഗോ ഒക്കെയായിരിക്കും ഏറ്റവും ഇഷ്ടമുള്ള താരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, റിക്കി പോണ്ടിങ്, കാലീസ് തുടങ്ങിയ ഇതിഹാസങ്ങളെന്ന് വിളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയുമുണ്ട്. ഇത്തരത്തില്‍ ആരാധകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന താരങ്ങളുടെ ഒരു പ്ലേയിങ് 11 ഉണ്ടാക്കിയാലോ? അതില്‍ ഉള്‍പ്പെടുന്നതാരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സ്റ്റീഫന്‍ ഫ്‌ളമിങ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സ്റ്റീഫന്‍ ഫ്‌ളമിങ്

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ന്യൂസീലന്‍ഡ് നായകനും ഓപ്പണറുമായിരുന്ന സ്റ്റീഫന്‍ ഫ്‌ളമിങ്ങുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയ താരമാണ്. അതിലുപരിയായി കളത്തിലെ മാന്യമായ പെരുമാറ്റമാണ് സച്ചിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഫ്‌ളമിങ്ങ് കിവീസിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. സച്ചിന്‍ വലം കൈയനും ഫ്‌ളമിങ് ഇടം കൈയനുമാണ്.

ദ്രാവിഡ്,വില്യംസണ്‍,എബിഡി

ദ്രാവിഡ്,വില്യംസണ്‍,എബിഡി

ടോപ് ഓഡറില്‍ രാഹുല്‍ ദ്രാവിഡ്,കെയ്ന്‍ വില്യംസണ്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവരെയാണ് ഉള്‍ക്കൊള്ളിക്കുന്നത്. രാഹുല്‍ ദ്രാവിഡും വില്യംസണും നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിവുള്ളവരാണ്. അനാവശ്യമായി കടന്നാക്രമിക്കാതെ ഗ്യാപ് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും വിക്കറ്റ് പോവാതെ നോക്കാനും ഇരുവര്‍ക്കും സാധിക്കും. അതേ സമയം എബിഡി തല്ലിത്തകര്‍ത്ത് അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ളവനാണ്. വലിയ ആരാധക പിന്തുണ വില്യംസണുണ്ട്.

കാലിസ്,ധോണി,കുംബ്ലെ

കാലിസ്,ധോണി,കുംബ്ലെ

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസാണ് ആറാമന്‍. ഏഴാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും ധോണിയാണ്. ടീമിന്റെ ഫിനിഷര്‍ റോളിലും ധോണിയാണ്. നിരവധി തവണ തന്റെ ഫിനിഷിങ് മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സ്പിന്‍ ഇതിഹാസ് അനില്‍ കുംബ്ലെയാണ് എട്ടാമന്‍. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിലെ മൂന്നാം സ്ഥാനക്കാരനാണ് കുംബ്ലെ. ടീമിലെ ഏക സ്പിന്നറും കുംബ്ലെയാണ്

സ്റ്റെയിന്‍,ബ്രെറ്റ് ലീ,മലിംഗ

സ്റ്റെയിന്‍,ബ്രെറ്റ് ലീ,മലിംഗ

മൂന്ന് പേസര്‍മാരാണ് ടീമിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനാണ് ഒന്നാമന്‍. രണ്ടാമതായി മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീയാണ്. ശ്രീലങ്കന്‍ പേസറും യോര്‍ക്കര്‍ കിങ്ങുമായ ലസിത് മലിംഗയാണ് മൂന്നാമന്‍. ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത് കളത്തില്‍ അല്‍പ്പം കൂടി അഗ്രസീവായിരുന്നതിനാല്‍ വിമര്‍ശകര്‍ കൂടുതലാണ്. അതിനാലാണ് മഗ്രാത്തിനെ മറികടന്ന് ലീ 11ല്‍ ഇടം പിടിച്ചത്.

Story first published: Sunday, May 23, 2021, 16:58 [IST]
Other articles published on May 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+