Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: എന്തൊരു നാണക്കേട്... റെക്കോര്‍ഡ് പുറത്തു പറഞ്ഞാല്‍ മാനം പോവും!! ലിസ്റ്റില്‍ ഭാജിയും

IPLലെ ഏറ്റവും മോശം റെക്കോര്‍ഡുകള്‍ ഇതാ | Oneindia Malayalam

മുംബൈ: വീണ്ടുമൊരു ഐപിഎല്‍ കൂടി പടിവാതില്‍ക്കെ എത്തിനില്‍ക്കെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്. ഇനിയുള്ള രണ്ടു മാസത്തോളം കുട്ടി ക്രിക്കറ്റിന്റെ തൃശൂര്‍ പൂരമാണ്. ഐപിഎല്ലിന്റെ 12ാം സീസണാണ് ഈയാഴ്ച ആരംഭിക്കുന്നത്. ശനിയാഴ്ച രാത്രി എട്ടു മണിക്കു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ചെന്നൈ ബാംഗ്ലൂരിനെ നേരിടും.

കഴിഞ്ഞ 11 സീസണുകളില്‍ നിരവധി റെക്കോര്‍ഡുകള്‍ക്കു ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അഭിമാനമുണ്ടാക്കുന്നത് മാത്രമല്ല നാണക്കേടുണ്ടാക്കുന്നതുമായ ചില റെക്കോര്‍ഡുകളുണ്ട്. ഇത്തരത്തില്‍ ഐപിഎല്ലിലെ ഏറ്റവും മോശം ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഏറ്റവും ചെറിയ ടീം ടോട്ടല്‍

ഏറ്റവും ചെറിയ ടീം ടോട്ടല്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പേരിലാണ്. മുന്‍ സീസണുകളിലെല്ലാം ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും ഒരു തവണ ആര്‍സിബിക്കു നാണംകെടേണ്ടിവന്നു. 2017ലെ ഐപിഎല്ലിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ വെറും 49 റണ്‍സിന് ആര്‍സിബിയുടെ ഇന്നിങ്‌സ് അവസാനിച്ചത്.
ഇത്രയും ചെറിയ ടോട്ടലില്‍ ഇതിനു മുമ്പോ ശേഷമോ മറ്റൊരു ടീമും ടൂര്‍ണമെന്റില്‍ പുറത്തായിട്ടില്ല. അന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ 132 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 10 ഓവറിനുള്ളില്‍ 49 റണ്ണിനു ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ബാറ്റ്‌സ്മാന്‍ പോലും അന്ന് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നില്ല.

ഡെക്കാനും ഇഷാന്തും

ഡെക്കാനും ഇഷാന്തും

ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ കൂടുതല്‍ എക്‌സ്ട്രാസ് വഴങ്ങിയ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സാണ്. 2008 സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ എക്‌സ്ട്രാ ഇനത്തില്‍ മാത്രം ഡെക്കാന്‍ വിട്ടുകൊടുത്തത് 28 റണ്‍സാണ്.
അതേസമയം, ഒരു സ്‌പെല്ലില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ പേരിലാണ്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ നാലോവറില്‍ 66 റണ്‍സാണ് താരം ദാനം ചെയ്തത്.

ഭാജി ഡെക്ക് കിങ്

ഭാജി ഡെക്ക് കിങ്

ഐപിഎല്ലിലെ ഡെക്ക് രാജാവ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങാണ്. തുടര്‍ച്ചയായ 12ാം സീസണിലെയും ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന ഭാജി ഇതുവരെ 13 തവണ റണ്ണൊന്നുമെടുക്കാതെ പുറത്തായിട്ടുണ്ട്.
അതേസമയം, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ തോറ്റ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്). 11 സീസണുകളിലായി 91 കളികളിലാണ് ഡല്‍ഹി തോറ്റു തൊപ്പിയിട്ടത്.

Story first published: Wednesday, March 20, 2019, 13:02 [IST]
Other articles published on Mar 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+