Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ഇന്‍സമാം എന്ന് അക്തര്‍.. വെറും പബ്ലിസിറ്റി സ്റ്റണ്ട്?

ലാഹോര്‍: പാകിസ്താന്‍ മുന്‍ ക്യാപ്റ്റനും തന്റെ സഹതാരവുമായ ഇന്‍സമാം ഉള്‍ ഹഖാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് റാവല്‍പിണ്ടി എക്‌സ്പ്രസ് ഷോയിബ് അക്തര്‍. ബൗളിംഗ് ഇതിഹാസമായ വസിം അക്രമിന്റെ ടോക് ഷോ ആയ ദി സ്‌പോര്‍ട്‌സ്മാനിലാണ് ലോകത്തെ ഏറ്റവും വേഗം കൂടിയ ഫാസ്റ്റ് ബൗളറായ അക്തര്‍ ഇന്‍സമാമിനെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തിയത്.

ഒരുപാട് ഇതിഹാസ താരങ്ങള്‍ക്കെതിരെ താന്‍ പന്തെറിഞ്ഞിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ അങ്ങനെ പലരും. ഇവരില്‍ ആരെക്കാളും നന്നായി തനിക്കെതിരെ കളിച്ചിട്ടുള്ളത് ഇന്‍സമാം ഉള്‍ ഹഖാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, ഇന്‍സമാം എന്നിവരാണ് പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ എന്ന് അക്തര്‍ ട്വിറ്ററില്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

sachin-shoaib-allstars-

മറ്റേതൊരു ബാറ്റ്‌സ്മാനെക്കാളും നന്നായി ഇന്‍സമാം എന്നെ കളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫുട് വര്‍ക്ക് വേഗം കൂടിയതാണ്. മറ്റാരെക്കാളും വേഗത്തില്‍ പന്ത് കാണാനും ഇന്‍സമാമിന് സാധിച്ചിരുന്നു. അര സെക്കന്‍ഡ് നേരത്തെ എന്ന് വേണമെങ്കില്‍ പറയാം. എത്ര വേഗത്തില്‍ താന്‍ പന്തെറിഞ്ഞാലും അനായാസമായി ഇന്‍സമാം അത് കളിച്ചിരുന്നു - ഷോയിബ് അക്തര്‍ പറഞ്ഞു.

പാകിസ്താന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെങ്കിലും ഇന്‍സമാം ഉള്‍ഹഖിനെ ലോകത്ത് ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സാധാരണ ഗതിയില്‍ കണക്കാക്കാറില്ല. കണക്കുകളിലും ഇന്‍സമാമിന് അത്ര വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ല. 1992 ല്‍ പാകിസ്താന്‍ ലോകകപ്പ് നേടുമ്പോള്‍ 22 കാരനായ ഇന്‍സിയും ടീമില്‍ ഉണ്ടായിരുന്നു. പിന്നീട് പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനുമായി. ലോകത്തെമ്പാടുമായി ഒരുപാട് ആരാധകരുണ്ട് ഇന്‍സിയുടെ ബാറ്റിംഗിന്.

Story first published: Wednesday, August 31, 2016, 13:12 [IST]
Other articles published on Aug 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+