വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വമ്പന്‍ റെക്കോര്‍ഡിട്ട് ഫിഞ്ച്- വാര്‍ണര്‍ ജോടി, സച്ചിന്‍-സെവാഗ് സഖ്യത്തിനൊപ്പം

ഓപ്പണിങ് വിക്കറ്റില്‍ 142 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയിരുന്നു

സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വമ്പന്‍ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ജോടികളായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും. 142 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഇതോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- വീരേന്ദര്‍ സെവാഗ് എന്നിവരുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഓസീസ് ജോടികള്‍.

1

ഏകദിനത്തില്‍ വാര്‍ണര്‍- ഫിഞ്ച് സഖ്യത്തിന്റെ 12ാമത്തെ ഓപ്പണിങ് സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടായിരുന്നു ഇന്നത്തെ മല്‍സരത്തിലേത്. 93 ഇന്നിങ്‌സുകളിലാണ് സച്ചിന്‍-സെവാഗ് ജോടി 12 സെഞ്ച്വറി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയത്. എന്നാല്‍ വാര്‍ണര്‍- ഫിഞ്ച് സഖ്യം വെറും 70 ഇന്നിങ്‌സുകളിലാണ് ഇത്രയും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്.

ഇന്ത്യയുടെ തന്നെ സച്ചിന്‍- സൗരവ് ഗാംഗുലി സഖ്യത്തിന്റെ പേരിലാണ് ഏകദിനത്തിലെ ഓള്‍ടൈം ഓപ്പണിങ് റെക്കോര്‍ഡ്. 136 ഇന്നിങ്‌സുകളില്‍ 21 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഇരുവരും പടുത്തുയര്‍ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ (16 സെഞ്ച്വറി കൂട്ടുകെട്ട്, 114 ഇന്നിങ്‌സ്) സഖ്യമാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. ഇന്ത്യയുടെ ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ (16, 107 ഇന്നിങ്‌സ്), ഓസ്‌ട്രേലിയയുടെ ജോര്‍ഡന്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ന്‍സ് (15, 102 ഇന്നിങ്‌സ്) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

IND vs AUS: മായങ്ക് ബൗള്‍ ചെയ്തത് ഇതാദ്യമല്ല, രാഹുലും സ്‌റ്റോക്‌സുമെല്ലാം ഇരകള്‍!IND vs AUS: മായങ്ക് ബൗള്‍ ചെയ്തത് ഇതാദ്യമല്ല, രാഹുലും സ്‌റ്റോക്‌സുമെല്ലാം ഇരകള്‍!

സിഎസ്‌കെയില്‍ കളിച്ചത് പ്രകടന നിലവാരം ഉയര്‍ത്തി; ഇംഗ്ലണ്ട് യുവ പേസര്‍ സാം കറാന്‍സിഎസ്‌കെയില്‍ കളിച്ചത് പ്രകടന നിലവാരം ഉയര്‍ത്തി; ഇംഗ്ലണ്ട് യുവ പേസര്‍ സാം കറാന്‍

52.72 എന്ന മികച്ച ശരാശരിയിലാണ് വാര്‍ണര്‍-ഫിഞ്ച് സഖ്യം 12 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയത്. ടോപ്പ് ഫൈവില്‍ 50ന് മുകളില്‍ ശരാശരിയുള്ള മറ്റൊരു സഖ്യം ഓസ്‌ട്രേലിയയുടെ തന്നെ ഗ്രീനിഡ്ജ്- ഹെയ്ന്‍സ് സഖ്യമാണ്.

തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലാണ് ഫിഞ്ച്- വാര്‍ണര്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. നേരത്തേ ഓസീസ് 66 റണ്‍സിനു ജയിച്ച ആദ്യ ഏകദിനത്തിലും ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

Story first published: Sunday, November 29, 2020, 18:06 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X