Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പ്രതിഭകളാണ് പക്ഷേ സ്വഭാവം മോശം', ഏറ്റവും ധാര്‍ഷ്ട്യക്കാരായ താരങ്ങളുടെ ഐപിഎല്‍ 11 ഇതാ

ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പങ്കെടുക്കുന്ന ഫ്രാഞ്ചൈസി ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. നിലവില്‍ പാകിസ്താനൊഴികെയുള്ള ടീമുകളിലെ പ്രമുഖരായ താരങ്ങളെല്ലാം ഐപിഎല്ലില്‍ സജീവമാണ്. വലിയ ആരാധക പിന്തുണയുള്ള ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ധാര്‍ഷ്ട്യക്കാരായ താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഏതാണെന്ന് നോക്കാം. പ്രമുഖരായ പല സൂപ്പര്‍ താരങ്ങളും ഈ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുമെന്നുമെന്നതാണ് കൗതുകകരം.

ബെന്‍ സ്റ്റോക്‌സ്, ഗൗതം ഗംഭീര്‍

ബെന്‍ സ്റ്റോക്‌സ്, ഗൗതം ഗംഭീര്‍

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ സ്റ്റോക്‌സിന് മികവുണ്ടെങ്കിലും കളത്തിലെ നല്ല കുട്ടിയല്ല. ദേഷ്യം അടക്കുന്നതില്‍ താരം അല്‍പ്പം പിന്നിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട്തവണ ചാമ്പ്യനാക്കിയ നായകനാണെങ്കിലും ദേഷ്യത്തിന്റെ കാര്യത്തില്‍ ഗംഭീര്‍ വളരെ മുന്നിലാണ്. 2012ല്‍ വിരാട് കോലിയുമായി നടന്ന ശക്തമായ വാക്കേറ്റം തന്നെ ഗംഭീറിന്റെ നിയന്ത്രണമില്ലാത്ത സ്വഭാവത്തെ എടുത്തു കാട്ടുന്നു.

വിരാട് കോലി, റിക്കി പോണ്ടിങ്, മര്‍ലോന്‍ സാമുവല്‍സ്

വിരാട് കോലി, റിക്കി പോണ്ടിങ്, മര്‍ലോന്‍ സാമുവല്‍സ്

ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ആര്‍സിബി നായകനുമായ കോലി ആക്രമണോത്സുകതയുടെ പര്യായമാണ്. വിക്കറ്റ് നേട്ടവും അര്‍ധ സെഞ്ച്വറി നേട്ടവും വിജയുമെല്ലാം മതിമറന്ന് ആഘോഷിക്കുന്ന കോലിയുടെ ദേഷ്യസ്വഭാവം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

മുന്‍ മുംബൈ ഇന്ത്യന്‍ നായകനും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനുമായ റിക്കി പോണ്ടിങ് ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാത്ത താരമാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരിക്കെ പോണ്ടിങ് നടത്തിയ സ്ലെഡ്ജിങ്ങിന്റെ കണക്കെടുത്താല്‍ അത് നീണ്ടുപോകും.

വെസ്റ്റ് ഇന്‍ഡീസ് താരം മര്‍ലോന്‍ സാമുവല്‍സ് ഇത്തരത്തില്‍ മോശം സ്വഭാവം കളത്തില്‍ കാട്ടുന്ന താരമാണ്. ബൗളറെ അനാവശ്യമായി പ്രകോപിക്കുന്ന സാമുവല്‍സ് ബിബിഎല്ലില്‍ ഷെയ്ന്‍ വോണുമായി കയ്യാങ്കളിയിലേക്കെത്തിയിരുന്നു.പൂനെ വാരിയേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായാണ് സാമുവല്‍സ് ഐപിഎല്ലില്‍ കളിച്ചത്.

കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്

കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്

മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് ആറാമന്‍. എതിര്‍ താരങ്ങളെ പ്രകോപിക്കുന്നതും സ്ലെഡ്ജ് ചെയ്യുന്നതും പൊള്ളാര്‍ഡിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ഐപിഎല്ലില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമായി പൊള്ളാര്‍ഡ് നടത്തിയ വാക് പോരാട്ടം അതിരുകള്‍ ലംഘിച്ചിരുന്നു.

മുംബൈയുടെ ക്രുണാല്‍ പാണ്ഡ്യയാണ് ഏഴാമന്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തിന്റെ പല പ്രവര്‍ത്തികളും അഹങ്കാരിയാണെന്ന് തോന്നിപ്പിക്കുന്നതാണ്. ദീപക് ഹൂഡയുമായി ആഭ്യന്തര ക്രിക്കറ്റില്‍ ക്രുണാല്‍ നടത്തിയ വാക് പോരാട്ടം വലിയ ചര്‍ച്ചയായിരുന്നു.

മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ദേഷ്യക്കാരനാണെന്നത് എല്ലാവര്‍ക്കുമറിയാം.മുംബൈയില്‍ കളിക്കവെ സഹതാരം അമ്പാട്ടി റായിഡുവുമായി ഹര്‍ഭജന്‍ കൊമ്പുകോര്‍ത്തിരുന്നു. സിഎസ്‌കെ,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ നിലവില്‍ കെകെആറിന്റെ താരമാണ്.

ഷെയ്ന്‍ വോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷുഹൈബ് അക്തര്‍

ഷെയ്ന്‍ വോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷുഹൈബ് അക്തര്‍

രാജസ്ഥാനെ പ്രഥമ ഐപിഎല്‍ കിരീടം ചൂടിച്ച ഷെയ്ന്‍ വോണ്‍ എതിര്‍ താരങ്ങളോട് കയര്‍ക്കുന്നതില്‍ പിന്നിലല്ല. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനാണ് ഷെയ്ന്‍ വോണ്‍. മിച്ചല്‍ സ്റ്റാര്‍ക്കും ക്ഷമിക്കാനറിയാത്ത താരമാണ്. എതിര്‍ ടീം താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും പ്രകോപിപിക്കാനും യാതൊരു മടിയും കാട്ടാത്ത സ്റ്റാര്‍ക്ക് ആര്‍സിബിക്കുവേണ്ടിയാണ് ഐപിഎല്ലില്‍ കളിച്ചത്. പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തറാണ് 11ാമന്‍. പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് അക്തര്‍ കളിച്ചത്. പെട്ടെന്ന് പ്രകോപിതനാവുന്ന സ്വഭാവക്കാരനാണ് അക്തര്‍

Story first published: Wednesday, June 9, 2021, 18:46 [IST]
Other articles published on Jun 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+