Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍ കളി മതിയാക്കുന്നു; കാരണം ഇതാണ്

ജോഹന്നസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ പേസ് താരം മോര്‍ണി മോര്‍ക്കല്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് തിരശീല വീഴ്ത്തുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഡര്‍ബനില്‍ ആരംഭിക്കുന്ന നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയോടെയാണ് താന്‍ വിരമിക്കുകയെന്ന് മോര്‍ക്കല്‍ വ്യക്തമാക്കി. 12 വര്‍ഷക്കാലത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 83 ടെസ്റ്റും, 117 ഏകദിനങ്ങളും, 44 ടി20 മത്സരങ്ങള്‍ക്കും ഈ 33-കാരന്‍ കളത്തിലിറങ്ങി.

ടെസ്റ്റ് മത്സരങ്ങളില്‍ 294 വിക്കറ്റുകളാണ് മോണി മോര്‍ക്കലിന്റെ സമ്പാദ്യം. അഞ്ച് വിക്കറ്റ് നേട്ടം ഏഴ് തവണ കരസ്ഥമാക്കി. ടെസ്റ്റ് മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കയ്ക്കായി വിക്കറ്റ് വേട്ട നടത്തിയവരില്‍ അഞ്ചാമനാണ് ഇദ്ദേഹം. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 529 വിക്കറ്റുകളും ഇദ്ദേഹത്തിന്റെ റെക്കോര്‍ഡ് പുസ്തകത്തിലുണ്ട്. മത്സരങ്ങളുടെ സമ്മര്‍ദം മൂലം കുടുംബത്തോടൊപ്പം സമയം ചെലവാക്കാന്‍ കഴിയുന്നില്ലെന്നത് പരിഗണിച്ചാണ് നല്ല സമയം നോക്കി കളി മതിയാക്കാനുള്ള മോര്‍ക്കലിന്റെ തീരുമാനം.

mornemorkel

രാജ്യത്തിന്റെ ജേഴ്‌സിയില്‍ ഇറങ്ങുന്ന ഓരോ നിമിഷവും താന്‍ ആനന്ദിച്ചതായി വ്യക്തമാക്കിയ മോര്‍ക്കല്‍ സഹതാരങ്ങള്‍ക്കും ബോര്‍ഡിനും നന്ദി പറഞ്ഞു. തല്‍ക്കാലം ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള മത്സരത്തിലെ വിജയം മാത്രമാണ് മുന്നിലുള്ളതെന്നും താരം വിശദീകരിച്ചു. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന് മികച്ച സംഭാവന നല്‍കിയ മോര്‍ക്കലിന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആക്ടിംഗ് സിഇ തബാംഗ് മൊറോയ് നന്ദി പറഞ്ഞു. 2008 മുതല്‍ ഏത് ടീം സെലക്ഷന്‍ വന്നാലും മോര്‍ക്കലിന്റെ പേര് പട്ടികയില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാന്‍ ഇത് തന്നെ ധാരാളമാണ്, മൊറോയ് വ്യക്തമാക്കി.

രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ സമ്മാനിച്ച മോണി മോര്‍ക്കലിന് എല്ലാവിധ ഭാവുകങ്ങളും മൊറോയ് നേര്‍ന്നു. ഭാവിയില്‍ ഏറ്റെടുക്കുന്ന ദൗത്യത്തില്‍ വിജയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭാര്യക്കും മക്കള്‍ക്കും ഒപ്പമുള്ള ജീവിതമാണ് ഇനി ഒന്നാമതെന്ന് മോണി മോര്‍ക്കല്‍ വ്യക്തമാക്കുന്നു.

Story first published: Tuesday, February 27, 2018, 8:09 [IST]
Other articles published on Feb 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+