വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ധോണിയുടെ ക്യാപ്റ്റന്‍സി... വിജയരഹസ്യമെന്ത്? സിഎസ്‌കെയുടെ മുന്‍ ഹീറോ പറയുന്നു

ആല്‍ബി മോര്‍ക്കലാണ് ധോണിയെ പ്രശംസിച്ചത്

ജൊഹാനസ്ബര്‍ഗ്: ഐപിഎല്ലില്‍ ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍. ഉജ്ജ്വല ബൗളിങിലൂടെയും വാലറ്റത്തെ വെടിക്കെട്ട് ബാറ്റിങിലൂടെയും നിരവധി മല്‍സരങ്ങളിലാണ് മോര്‍ക്കല്‍ സിഎസ്‌കെയുടെ ഹീറോയായിട്ടുള്ളത്. പ്രഥമ സീസണ്‍ മുതല്‍ ടീമിനൊപ്പമുണ്ടായിരുന്ന അദ്ദേഹം 2013 വരെ ടീമിന്റെ ഭാഗമായിരുന്നു.

ഐപിഎല്‍ റദ്ദാക്കില്ല, നടക്കും! അന്ന് ആരംഭിക്കാനായാല്‍ മാത്രം- സൂചന നല്‍കി ബിസിസിഐഐപിഎല്‍ റദ്ദാക്കില്ല, നടക്കും! അന്ന് ആരംഭിക്കാനായാല്‍ മാത്രം- സൂചന നല്‍കി ബിസിസിഐ

ക്രുനാലിന് 29ാം പിറന്നാള്‍... അദൃശ്യമായ, കലോറിയില്ലാത്ത കേക്ക് സമ്മാനിച്ച് ഹാര്‍ദിക്, ചിത്രം വൈറല്‍ക്രുനാലിന് 29ാം പിറന്നാള്‍... അദൃശ്യമായ, കലോറിയില്ലാത്ത കേക്ക് സമ്മാനിച്ച് ഹാര്‍ദിക്, ചിത്രം വൈറല്‍

സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ വാനോളം പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ് മോര്‍ക്കല്‍. തന്റെ മുന്‍ ക്യാപ്റ്റനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അദ്ദേഹത്തിനുള്ളത്. ഐപിഎല്ലില്‍ എന്തുകൊണ്ടാണ് ധോണി ഇത്രയും വിജയങ്ങള്‍ കൊയ്ത ക്യാപ്റ്റനാവാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് മോര്‍ക്കല്‍.

ധോണിയെന്ന ബ്രാന്‍ഡ്

ധോണിയെന്നത് ശരിക്കുമൊരു ബ്രാന്‍ഡ് തന്നെയാണെന്നു മോര്‍ക്കല്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴും ധോണി പഴയതു പോലെ മിടുക്കനാണ്. ടീമിനെ വിജയകരമായി തന്നെ മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തിനാവും. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്രയും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിയായി മാറാനുള്ള പ്രധാനപ്പെട്ട കാരണവും ധോണി തന്നെയാണെന്നു മോര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

ധോണിയുടെ വിജയരഹസ്യം

ധോണിയെപ്പോലൊരു ക്യാപ്റ്റനെ ലഭിക്കുകയെന്നത് ഏതു ടീമിന്റെയും ഭാഗ്യമാണ്. കാരണം സ്വന്തം ടീമിലെ കളിക്കാരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തു കൊണ്ടു വരാമെന്നു അദ്ദേഹത്തിനു നന്നായി അറിയാം. ഇതു തന്നെയാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വിജയരഹസ്യമെന്നും മോര്‍ക്കല്‍ പറയുന്നു.
ഇന്ത്യയില്‍ ധോണി എത്ര വലിയ താരമാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ലോക ക്രിക്കറ്റില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ടി20, ഏകദിന താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും മോര്‍ക്കല്‍ വിലയിരുത്തി.

ഒരേ ടീം

ഓരോ സീസണിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ, ഒരേ ഗ്രൂപ്പ് കളിക്കാരെ നിലനിര്‍ത്തുന്നുവെന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സഹായിക്കുന്നതായി മോര്‍ക്കല്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലം ഒരേ ടീമിനെ, ധോണിയെന്ന സ്ഥിരം ക്യാപ്റ്റന്റെ കീഴില്‍ കളിപ്പിക്കുന്നത് സിഎസ്‌കെയ്ക്കു ഏറെ ഗുണം ചെയ്തിട്ടുണ്ട്. സിഎസ്‌കെ രണ്ടു വര്‍ഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ഒഴികെ എല്ലാ സീസണിലും സിഎസ്‌കെയെ നയിച്ചത് ധോണിയായിരുന്നു. അഅദ്ദേഹത്തിനു കീഴില്‍ കളിച് 10 സീസണുകളില്‍ എട്ടിലും സിഎസ്‌കെ ഫൈനലില്‍ എത്തിയതായും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടു കിരീടവിജയം

2008ലെ പ്രഥമ ഐപിഎല്ലിലാണ് മോര്‍ക്കല്‍ സിഎസ്‌കെയ്‌ക്കൊപ്പം ചേരുന്നത്. 2013 വരെ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹമുണ്ടായിരുന്നു. ഇതിനിടെ അഞ്ചു ഫൈനലുകളില്‍ കളിച്ച മോര്‍ക്കലിന് രണ്ടു തവണ കിരീടമുയര്‍ത്താനും ഭാഗ്യം ലഭിച്ചു.
2013ല്‍ സിഎസ്‌കെ വിട്ട ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റൈസിങ് പൂനെ ജയന്റ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും മോര്‍ക്കല്‍ കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം ഇന്ത്യയില്‍ ഈ മാസം നടന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കന്‍ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു ടൂര്‍ണമെന്റ് പാതിവഴിയില്‍ വച്ച് റദ്ദാക്കുകയായിരുന്നു.

Story first published: Tuesday, March 24, 2020, 11:56 [IST]
Other articles published on Mar 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X