സേവാഗിനെ ഗ്രാമര്‍ പഠിപ്പിച്ച ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിനെ ആരാധകര്‍ പഞ്ഞിക്കിട്ടു!
ദില്ലി: പിയേഴ്‌സ് മോര്‍ഗനെ ഓര്‍മയില്ലേ. ഒളിംപിക്‌സില്‍ ഇന്ത്യ തോറ്റ് നേടിയ രണ്ട് മെഡലുകളെ ആഘോഷിക്കുന്നു എന്ന് കളിയാക്കിയ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ്. ഇന്ത്യക്കാരെ കളിയാക്കിയ മോര്‍ഗന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് കണക്കിന് കൊടുത്തിരുന്നു. അന്ന് തടി തപ്പിയ മോര്‍ഗന്‍ ഇതാ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
Read Also: സേവാഗ് @38... ഇന്ത്യന്‍ ക്രിക്കറ്റിന് എന്തായിരുന്നു സേവാഗ്.. ചില വീരു സ്‌പെഷല്‍ കാര്യങ്ങള്‍!
വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റിലെ ഗ്രാമര്‍ കറക്ട് ചെയ്താണ് പിയേഴ്‌സ് മോര്‍ഗന്‍ വീണ്ടും പണി വാങ്ങിച്ചത്. കബഡിയില്‍ ഇംഗ്ലണ്ട് തോറ്റ കാര്യം ഷെയര്‍ ചെയ്ത സേവാഗ് എഴുതിയത് ലൂസ് എന്ന് (loose). എന്നാല്‍ ഇത് തെറ്റാണെന്നും ഴുതേണ്ടിയിരുന്നത് lose എന്നാണെന്നും പറഞ്ഞ് പിയേഴ്‌സ് മോര്‍ഗന്‍ ഉടനെ രംഗത്തെത്തി. സേവാഗല്ല ഇത്തവണ ഫാന്‍സാണ്.

സേവാഗിന്റെ ട്വീറ്റ്
ഇംഗ്ലണ്ട് വീണ്ടും ഒരു ലോകകപ്പില്‍ കൂടി തോറ്റു. സ്‌പോര്‍ട്‌സ് മാത്രമാണ് വ്യത്യാസം. തോല്‍വി തുടര്‍ക്കഥയാണ്. ഇത്തവണ കബഡി ലോകകപ്പിലാണ് തോല്‍വി. ഇന്ത്യ 69 - 18നാണ് ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. സെമിഫൈനലിന് ഓള്‍ ദ ബെസ്റ്റ് - ഇതായിരുന്നു സേവാഗിന്റെ ട്വീറ്റിന്റെ ഉളളടക്കം.

ആ ലൂസ് വേറെ
സേവാഗ് ഉദ്ദേശിച്ച ലൂസും ശരിക്കുള്ള ലൂസും വേറെയാണ് എന്നൊരു കമന്റുമായി പിയേഴ്‌സ് മോര്‍ഗന്‍ രംഗത്തെത്തി. വീരേന്ദര്‍ സേവാഗിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മോര്‍ഗന്റെ ട്വീറ്റ്. മോര്‍ഗനും സേവാഗും തമ്മില്‍ ഇതിന് മുമ്പും ട്വിറ്ററില്‍ കോര്‍ത്തിട്ടുണ്ട്.

ഇംഗ്ലീഷുകാരോടല്ലാതെ
തോല്‍വിയുടെ സ്‌പെല്ലിംഗ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരോടല്ലാതെ വേറെ ആരോടാണ് ചോദിക്കുക. അവര്‍ക്കല്ലേ അത് കൃത്യമായി അറിയുക - മോര്‍ഗന്റെ കമന്റിനോട് ട്വിറ്ററില്‍ ഒരു വിരുതന്‍ പ്രതികരിച്ചത് ഇങ്ങനെ.

സ്‌പെല്‍ ചെക്കര്‍
വീരു പാജി ഒരു ഇംഗ്ലീഷ് കാരനെ പിടിച്ച് സ്‌പെല്‍ ചെക്കറായി നിയമിച്ചിട്ടുണ്ടല്ലോ. വൗവ്... ഇതായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. സേവാഗിന് ഹിന്ദിയും ഇംഗ്ലീഷും അറിയാം മോര്‍ഗന് ഹിന്ദി അറിയാമോ എന്ന് ചോദിച്ചവരും കുറവല്ല.

സ്‌പെല്ലിങ് നോക്കിയിരുന്നോ
ഒരു സംവാദം ജയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എതിരാളിയുടെ സ്‌പെല്ലിങ് മിസ്റ്റേക്കും നോക്കിയിരിക്കുകയാണോ വേണ്ടത്. - മോര്‍ഗനെ ചിലര്‍ കളിയാക്കുന്നത് ഇങ്ങനെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications