വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വീണ്ടും വരുന്നു താരലേലം... രജിസ്റ്റര്‍ ചെയ്തത് 1,003 കളിക്കാര്‍!! ഒഴിവ് 70 മാത്രം

ഡിസംബര്‍ 18ന് ജയ്പൂരിലാണ് ലേലം നടക്കുന്നത്

By Manu
ഡിസംബര്‍ 18ന് വീണ്ടും താരലേലം | Oneindia Malayalam

ദില്ലി: അടുത്ത സീസണിലെ ഐപിഎലിന്റെ പടയൊരുക്കത്തിന് തുടക്കം കുറിച്ചു കൊണ്ട് വീണ്ടുമൊരു താരലേലം വരുന്നു. 2019ലെ ഐപിഎല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരവിപണിയില്‍ ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കാന്‍ തയ്യാറെടുക്കുന്നത്.

ഐഎസ്എല്‍: ഇഞ്ചുറിടൈമില്‍ വണ്ടര്‍ ഗോള്‍... ആദ്യ തോല്‍വിയില്‍ നിന്നും തടിതപ്പി ബെംഗളൂരുഐഎസ്എല്‍: ഇഞ്ചുറിടൈമില്‍ വണ്ടര്‍ ഗോള്‍... ആദ്യ തോല്‍വിയില്‍ നിന്നും തടിതപ്പി ബെംഗളൂരു

വെങ്കിടേഷ് പ്രസാദിനെ മാറ്റി, കിങ്‌സ് ഇലവന്‍ പഞ്ചാബിന് പുതിയ ബൗളിങ് കോച്ച് വെങ്കിടേഷ് പ്രസാദിനെ മാറ്റി, കിങ്‌സ് ഇലവന്‍ പഞ്ചാബിന് പുതിയ ബൗളിങ് കോച്ച്

ലേലത്തിന് മുന്നോടിയായി അടുത്ത സീസണില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് കഴിഞ്ഞ മാസം എട്ടു ഫ്രാഞ്ചൈസികളും കൈമാറിയിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളെ കൂടാതെ പുതിയ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ലേലം നടക്കുക.

ആയിരത്തിലധികം കളിക്കാര്‍

ആയിരത്തിലധികം കളിക്കാര്‍

ഡിസംബര്‍ 18ന് രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കാനിരിക്കുന്ന ലേലത്തിന് 1,003 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ചൊവ്വാഴ്ചയായിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ട 1003 കളിക്കാരില്‍ 232 പേര്‍ വിദേശ താരങ്ങളാണ്.
ആകെയുള്ള 1003 താരങ്ങളില്‍ 200 പേര്‍ ദേശീയ ടീമിനായി കളിച്ചവരാണെങ്കില്‍ 800 പേര്‍ പുതുമുഖങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങൡ നിന്നുള്ള മൂന്നു താരങ്ങങളും ഇക്കൂട്ടത്തിലുണ്ട്. ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത 800 താരങ്ങളില്‍ 746 പേരും ഇന്ത്യക്കാരാണ്.

 ഫ്രാഞ്ചൈസികള്‍ക്കു വേണ്ടത് 70 പേരെ മാത്രം

ഫ്രാഞ്ചൈസികള്‍ക്കു വേണ്ടത് 70 പേരെ മാത്രം

ആയിരത്തില്‍ കൂടുതല്‍ കളിക്കാര്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി പുതിയ സീസണില്‍ വേണ്ടത് വെറും 70 കളിക്കാരെ മാത്രമാണെന്നതാണ് കൗതുകകരം. അതു കൊണ്ടു തന്നെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ലേലത്തില്‍ പ്രതീക്ഷയ്ക്കു വകയുള്ളൂ.
ലേലത്തില്‍ തങ്ങള്‍ക്കു ആവശ്യമുള്ള താരങ്ങളുടെ ലിസ്റ്റ് ഡിസംബര്‍ 10ന് മുമ്പ് എട്ടു ഫ്രാഞ്ചൈസികളും സമര്‍പ്പിക്കേണ്ടതുണ്ട്.
ചരിത്രത്തിലാദ്യമായി ഇത്തവണ അരുണാചല്‍ പ്രദേശ്, ബിഹാര്‍, മണിപ്പൂര്‍, മേഖാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീവിടങ്ങളില്‍ നിന്നുള്ള കൡക്കാരും ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദേശ താരങ്ങളില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്‌

വിദേശ താരങ്ങളില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്‌

ലേലത്തിനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 232 വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. 59 കളിക്കാരാണ് ഐപിഎല്ലില്‍ കളിക്കാനുള്ള ആഗ്രഹവുമായി രംഗത്തു വന്നിരിക്കുന്നത്.
35 താരങ്ങളുമായി ഓസ്‌ട്രേലിയയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 33 താരങ്ങളുള്ള വെസറ്റ് ഇന്‍ഡീസ് തൊട്ടുതാഴെയുണ്ട്. ശ്രീലങ്കയില്‍ നിന്നും 28ഉം അഫ്ഗാനിസ്താനില്‍ നിന്നും 27ഉം കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തു. ഇംഗ്ലണ്ട് (17), ബംഗ്ലാദേശ് (10), സിംബാബ്‌വെ (5), ഹോങ്കോങ് (1), അയര്‍ലാന്‍ഡ് (1), ഹോളണ്ട് (1), അമേരിക്ക (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Thursday, December 6, 2018, 10:05 [IST]
Other articles published on Dec 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X