ഇന്ത്യയ്ക്ക് എന്തിനാണ് ദ്രാവിഡിനെ?
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദ്രാവിഡ് എന്ത്് പഠിപ്പിച്ചുകൊടുക്കാനാണ് എന്ന പരിഹാസമല്ല തലക്കെട്ടിന്റെ ഉദ്ദേശം. മറിച്ച് ദ്രാവിഡിന്റെ കളിശൈലിയും ടെക്‌നിക്കുകളും മനസുള്ള ബാറ്റ്‌സ്മാന്‍മാന്‍ ഇംഗ്ലണ്ടില്‍ ഇറങ്ങാന്‍ പോകുന്ന ഇന്ത്യന്‍ ടീമിലുണ്ടോ എന്നാണ്. ക്യാപ്റ്റന്‍ എം എസ് ധോണി, ശിഖര്‍ ധവാന്‍, സ്റ്റുവര്‍ട്ട് ബിന്നി, രവീന്ദ്ര ജഡേജ, മുരൡവിജയ്, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ദ്രാവിഡ് ഇടുന്ന ചെരിപ്പ് ചേരില്ല.
പിന്നെയുള്ളത് വിരാട് കോലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നതാണ്. ഇവര്‍ മൂന്നുപേരാകും ദ്രാവിഡിന്റെ ക്ലാസുകള്‍ ഏറ്റവും അധികം ആസ്വദിക്കുക. ഇതില്‍ ചേതേശ്വര്‍ പൂജാര കൊച്ചു ദ്രാവിഡ് എന്ന് ഇതിനോടകം പേര് കേള്‍പ്പിച്ചു കഴിഞ്ഞു. രഹാനെയ്ക്കുമില്ല ക്രിക്കറ്റില്‍ ദ്രാവിഡ് കഴിഞ്ഞ് ഒരു ദൈവം. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും തോറ്റുമടങ്ങിയ ഇന്ത്യയ്ക്ക് ദ്രാവിഡിന്റെ സാമീപ്യം സഹായകമാകുമോ എന്ന് കണ്ടറിയാം.
ബാറ്റിംഗിലെക്കാള്‍ ബൗളിംഗിലായിരുന്നു ഇന്ത്യയ്ക്ക് ഇപ്പോള്‍ ഒരു മെന്ററുടെ ആവശ്യം. ഒരു കളിയില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ പോന്ന കോപ്പൊന്നും ഇന്ത്യയുടെ ശരാശരി ബൗളിംഗ് നിരയ്ക്ക് ഇല്ല.

ബൗളിംഗല്ലേ വീക്ക്
മുഹമ്മദ് ഷാമി, വരുണ്‍ ആരോണ്‍, ഭുവനേശ്വര്‍ കുമാര്‍, പങ്കജ് സിംഗ്, ഈശ്വര്‍ പാണ്ഡെ - ഒരു മെന്റര്‍ വരുന്നെങ്കില്‍ അത് വേണ്ടിയിരുന്നത് എട്ടും പൊട്ടും തിരിയാത്ത ഈ ബൗളിംഗ് നിരയ്ക്കല്ലേ.

ബൗളിംഗ് ഇങ്ങനൊക്കെ മതിയെന്നോ
ബാറ്റിംഗാണ് ഇന്ത്യയുടെ കരുത്ത്. ബൗളിംഗ് ഇങ്ങനെയൊക്കെ ആയാലും മതി എന്നാണോ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണാധികാരികള്‍ ഇപ്പോഴും കരുതിയിരിക്കുന്നത്.

കുറച്ച് സ്ലോ അല്ലേ
വെടിക്കെട്ടുകാരെ ഉടുക്കുകൊട്ടാന്‍ പഠിപ്പിക്കാമോ എന്ന് ദ്രാവിഡിന്റെ മെന്റര്‍ സ്ഥാനത്തെ ആരെങ്കിലും കളിയാക്കിയാലും അത്ഭുതപ്പെടാനില്ല. പൊടുന്നനെ സ്‌കോര്‍ നിരക്കുയര്‍ത്തുന്ന വെടിക്കെട്ട് ശൈലിയാണ് ഇന്നത്തെ ബാറ്റിംഗ്. എന്നാല്‍ കൊട്ടി കൊട്ടി കളിക്കുന്ന പഴയ ശൈലിക്കാരനാണ് ദ്രാവിഡ്

അഞ്ചെണ്ണമുണ്ട്
അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. ആദ്യമായാണ് ദ്രാവിഡ് ഇന്ത്യന്‍ ബാറ്റിംഗിന്റെ മെന്ററാകുന്നത്.

സഹീര്‍, അക്രം, പ്രസാദ്
മുന്‍നിര ബൗളറായ സഹീര്‍ ഖാന്‍, ഐ പി എല്‍ കോച്ചുമാരായ അക്രം, വെങ്കിടേഷ് പ്രസാദ് ഇവരാരെങ്കിലും ബൗളിംഗ് കോച്ചായി ഈ ടീമിനൊപ്പം വേണമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications