ബാബര്‍ അസാം തകര്‍ക്കാന്‍ സാധ്യതയുള്ള കോലിയുടെ അഞ്ച് റെക്കോഡുകളിതാ
കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. ടി20യില്‍ കോലിയേക്കാള്‍ മികച്ച പ്രകടനം ബാബര്‍ നടത്തുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി ബാബറും കോലിയും മോശം ഫോമിലാണ്.
കരിയറില്‍ തുടക്കത്തില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കോലി കുറിച്ച പല റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമായി ബാബര്‍ അസാം മാറിക്കഴിഞ്ഞു. അധികം താമസമില്ലാതെ ബാബര്‍ അസാം തകര്‍ക്കാന്‍ സാധ്യതയുള്ള കോലിയുടെ അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് അറിയാം.

വേഗത്തില്‍ 8000 ഏകദിന റണ്‍സ്
26കാരനായ ബാബര്‍ 77 ഏകദിനത്തില്‍ നിന്ന് 55.94 ശരാശരിയില്‍ 3580 റണ്‍സ് പാകിസ്താനായി നേടിയിട്ടുണ്ട്. ഇതില്‍ 12 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 87.90 ആണ് അദ്ദേഹത്തിന്റെ ഏകദിന സ്‌ട്രൈക്കറേറ്റ്. 2017ലാണ് കോലി വേഗത്തില്‍ 8000 ഏകദിന റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡ് സ്വന്തമാക്കിയത്. 175 ഇന്നിങ്‌സാണ് കോലിക്ക് ഈ നേട്ടത്തിലെത്താന്‍ വേണ്ടി വന്നത്. കോലിയുടെ റെക്കോഡ് മറികടക്കാന്‍ 99 ഇന്നിങ്‌സില്‍ നിന്ന് 4420 റണ്‍സാണ് ബാബറിന് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ബാബര്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ ടെസ്റ്റ് ഇരട്ട സെഞ്ച്വറി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏഴ് ഇരട്ട സെഞ്ച്വറിയാണ് ടെസ്റ്റില്‍ നേടിയത്. ക്യാപ്റ്റനായ ശേഷമാണ് കോലി ഈ ഏഴ് ഇരട്ട സെഞ്ച്വറികളും നേടിയത്. അതേ സമയം പാകിസ്താന്‍ നായകനായ ബാബര്‍ ഇതുവരെ ഒരു ടെസ്റ്റ് ഇരട്ട സെഞ്ച്വറി പോലും നേടിയിട്ടില്ല. എന്നാല്‍ ഈ റെക്കോഡ് മറികടക്കാനുള്ള കെല്‍പ്പ് ബാബറിനുണ്ട്. 33 ടെസ്റ്റില്‍ നിന്ന് 42.53 ശരാശരിയില്‍ 2169 റണ്‍സാണ് ബാബര്‍ അസാം നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഒരു കലണ്ടര്‍ വര്‍ഷം വേഗത്തില്‍ 1000 ഏകദിന റണ്‍സ്
ഒരു കലണ്ടര്‍ വര്‍ഷം വേഗത്തില്‍ 1000 ഏകദിന റണ്‍സെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. 2018ല്‍ 11 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഈ റെക്കോഡ് തകര്‍ക്കാന്‍ ബാബറിന് സാധിച്ചേക്കും. 15 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് രണ്ടാം സ്ഥാനത്ത്. 82 ഏകദിനത്തില്‍ നിന്ന് 55.46 ശരാശരിയില്‍ 3827 റണ്‍സ് നേടിയിട്ടുള്ള താരമാണ് ബാബര്‍. ഇതില്‍ 13 സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഏകദിന സെഞ്ച്വറി
ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 2017ലും 2018ലും ആറ് ഏകദിന സെഞ്ച്വറി വീതം കോലി നേടിയിട്ടുണ്ട്. 133.56 ആയിരുന്നു 2018ലെ കോലിയുടെ ഏകദിന ശരാശരി. സ്ഥിരതയുടെ കാര്യത്തില്‍ ബാബര്‍ തീരെ പിന്നിലല്ല. അതിനാല്‍ത്തന്നെ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് ബാബര്‍ സ്വന്തം പേരിലാക്കിയാലും അത്ഭുതപ്പെടാനാവില്ല.

റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ ഏകദിന സെഞ്ച്വറി
റണ്‍സ് പിന്തുടരുമ്പോള്‍ കോലിക്ക് സവിശേഷമായ മികവുണ്ട്. റണ്‍സ് പിന്തുടര്‍ന്ന് കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 26 സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. രണ്ട് സെഞ്ച്വറികള്‍ ബാബര്‍ റണ്‍സ് പിന്തുടരുമ്പോള്‍ നേടിയിട്ടുണ്ട്. കരിയര്‍ ഇനിയും ഒരുപാട് മുന്നോട്ടുള്ളതിനാല്‍ ബാബറിന്റെ സ്ഥിരത പരിഗണിക്കുമ്പോള്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications