For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ് ധോണി എന്ന ഇതിഹാസം; താരത്തിന്റെ പേരിലുള്ള മൂന്ന് ചരിത്ര റെക്കോഡുകളറിയാം

റാഞ്ചി: എംഎസ് ധോണിയെന്ന ഇന്ത്യയുടെ ഇതിഹാസത്തിന് ഇന്ന് 40ാം ജന്മദിനമാണ്. ഐസിസി കിരീടങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ നയിച്ച നായകനാണ് അദ്ദേഹം. ലോക ക്രിക്കറ്റില്‍ മറ്റാര്‍ക്കും സാധിക്കാത്ത മൂന്ന് ഐസിസി കിരീടങ്ങളെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ധോണിക്ക് സാധിച്ചു. ഇന്ത്യയുടെ നായകനും ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാമായ ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സിഎസ്‌കെ

ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി അദ്ദേഹം കളി തുടരുന്നുണ്ട്. ക്രിക്കറ്റ് ലോകത്തെ എക്കാലെത്തെയും മികച്ച നായകന്മാരിലെ മുന്‍നിരക്കാരനായ ധോണിയുടെ പേരില്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ തിരുത്താനാവാത്ത ചില റെക്കോഡുകളുണ്ട്. അതിലെ പ്രധാന മൂന്ന് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ്

ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ്

ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍മാരില്‍ എംഎസ് ധോണി തലപ്പത്താണ്. മിന്നല്‍ വേഗത്തില്‍ സ്റ്റംപ് പിഴുതെടുക്കുന്ന ധോണിയുടെ മികവ് പല തവണ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 123 തവണയാണ് അദ്ദേഹം ഏകദിനത്തില്‍ ബാറ്റ്‌സ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. പ്രധാനമായും സ്പിന്നര്‍മാരെ ഉപയോഗിച്ച് സ്റ്റംപിങ് തന്ത്രം മെനയുന്നതില്‍ ധോണിക്ക് സവിശേഷ മികവുണ്ട്. 383 ക്യാച്ചുകള്‍ ധോണി സ്റ്റംപിന് പിന്നില്‍ നിന്ന് നേടിയിട്ടുണ്ട്. 482 പുറത്താകലുകള്‍ക്ക് ഏകദിനത്തില്‍ അദ്ദേഹം കാരണമായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വിജയം നേടിയ ഐപിഎല്‍ നായകന്‍

ഏറ്റവും കൂടുതല്‍ വിജയം നേടിയ ഐപിഎല്‍ നായകന്‍

ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനാണ് എംഎസ് ധോണി. പ്രഥമ സീസണ്‍ മുതല്‍ 2021 സീസണില്‍ വരെ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയുണ്ട്. മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ഐപിഎല്ലില്‍ കൂടുതല്‍ ജയം നേടിയ നായകന്‍ കൂടിയാണ് എംഎസ് ധോണി. 114 ജയങ്ങളാണ് സിഎസ്‌കെയ്‌ക്കൊപ്പം ധോണി നേടിയത്. മറ്റൊരു താരത്തിനും ഐപിഎല്ലിലെ ജയങ്ങളുടെ കണക്കില്‍ മൂന്നക്കത്തിലെത്താനായിട്ടില്ല. മൂന്ന് ഐപിഎല്‍ കിരീടങ്ങളാണ് ധോണി സിഎസ്‌കെയ്ക്ക് നേടിക്കൊടുത്തത്.

മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകന്‍

മൂന്ന് ഐസിസി കിരീടം നേടിയ ഏക നായകന്‍

മൂന്ന് ഐസിസി കിരീടങ്ങളും നേടിയ ലോകക്രിക്കറ്റിലെ ഏക നായകനാണ് എംഎസ് ധോണി. റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ള പല ഇതിഹാസങ്ങള്‍ക്കും സാധിക്കാതെ പോയ നേട്ടമാണ് ധോണി സ്വന്തം പേരിലാക്കിയത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്കായി കിരീടം സ്വന്തമാക്കി. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല.

Story first published: Wednesday, July 7, 2021, 15:00 [IST]
Other articles published on Jul 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+