വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് നിര്‍ണ്ണായകം, ഒരു കിരീടമെങ്കിലും നേടിയില്ലെങ്കില്‍ ക്യാപ്റ്റന്‍സി തെറിക്കും- പനേസര്‍

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ചരിത്ര ജയത്തോടെയാണ് പരമ്പര നേടിയത്. ഓസ്‌ട്രേലിയയുടെ കുത്തകയെന്ന് വിശേഷിപ്പിക്കാവുന്ന ഗാബയില്‍ 1988ന് ശേഷം ആദ്യമായി ആതിഥേയരെ മുട്ടുകുത്തിക്കുന്ന നിരയായി മാറാന്‍ ഇന്ത്യക്കായി. വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യയുടെ ചരിത്ര നേട്ടമെന്നതാണ് ശ്രദ്ധേയം. അജിന്‍ക്യ രഹാനെയുടെ നായകത്വത്തിലാണ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയത്.

രഹാനെയ്ക്ക് കീഴില്‍ യുവതാരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയ രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തുടരണമെന്ന ആവിശ്യം ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് ഒരിക്കലും തയ്യാറാകില്ല. ഇപ്പോഴിതാ കോലിക്ക് നായകസ്ഥാനം നഷ്ടമാകാനുള്ള സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

'ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പോ ഏകദിന ലോകകപ്പോ ഇന്ത്യക്ക് ജയിക്കാനായില്ലെങ്കില്‍ അതിന് ശേഷം കോലിക്ക് ക്യാപ്റ്റന്‍സി നഷ്ടമായേക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതില്‍ ഏതെങ്കിലും ഒരു കിരീടം നായകനെന്ന നിലയില്‍ കോലി നേടിയെടുക്കേണ്ടതുണ്ട്. നായകരെന്ന നിലയില്‍ രഹാനെയും രോഹിതും മികച്ചവരാണ്. എല്ലാ നായകന്മാരെയും ഒരുമിച്ച് നയിക്കുകയെന്നത് വിരാട് കോലിയുടെ കഴിവാണ്'-മോണ്ടി പനേര്‍സര്‍ പറഞ്ഞു.

montypanesar-virat

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം ആളുകള്‍ ഉന്നയിക്കുന്നതിന്റെ കാരണവും പനേസര്‍ വ്യക്തമാക്കി. 'എന്തുകൊണ്ടാണ് കോലിക്കെതിരേ ആളുകള്‍ ഇത്തരത്തില്‍ പറയാനുള്ള കാരണം? എനിക്ക് തോന്നുന്നത് മുഹമ്മദ് സിറാജാണെന്നാണ്. അവന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ നാട്ടിലേക്ക് പോകാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ അവന്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിക്കുകയും ആരാധകരുടെ ഹൃദയം കീഴടക്കുകയും പരമ്പര നേടിയെടുക്കുകയും ചെയ്തു.

32വര്‍ഷത്തെ ചരിത്രം തിരുത്തി ഗാബയില്‍ ഇന്ത്യ വിജയിച്ച് കിരീടം നേടുമ്പോള്‍ സിറാജ് അവിടെ ഉണ്ടായിരുന്നു. എന്നാല്‍ വിരാട് കോലി ഇല്ലായിരുന്നു. കുറച്ച് ആളുകളെങ്കിലും വിരാട് കോലി രാജ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ആഗ്രഹിച്ചിരിക്കും'-പനേസര്‍ പറഞ്ഞു.

ഇതുവരെ ഇന്ത്യക്ക് ഐസിസിയുടെ ഒരു കിരീടവും നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ഫൈനലില്‍ പാകിസ്താനോട് തോറ്റിരുന്നു. ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടു. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് കോലിക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യയെ കിരീടത്തിലെത്തിക്കാനായില്ലെങ്കില്‍ ക്യാപ്റ്റന്‍സി ഒഴിയേണ്ടി വന്നേക്കും.

Story first published: Saturday, January 23, 2021, 11:56 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X