Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡ് ഇന്ത്യ മത്സരം നീട്ടിവെച്ചത് ആരെ സഹായിക്കും?; മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍ പറയുന്നു

ആ മഴ ഇന്ത്യയെയാണ് ബാധിച്ചത്, പക്ഷേ എങ്ങനെ? | Oneindia Malayalam

മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ മത്സരം കനത്ത മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയിലുള്ളപ്പോഴാണ് മഴയെത്തിയത്. 46.1 ഓവര്‍ കഴിയുമ്പോള്‍ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ പ്രതീക്ഷിച്ച നിലയില്‍ മുന്നോട്ടുപോയിട്ടില്ല.

ഈ ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാതെ പോയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ന്യൂസിലന്‍ഡ് ബാറ്റ് വീശിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശത ന്യൂസിലന്‍ഡിനെ പിറകോട്ടടിപ്പിച്ചു. ഹെന്റി നിക്കോള്‍സ്(28), കെയ്ന്‍ വില്യംസണ്‍(67), ജെയ്‌സ് നീഷാം(12), കോളിന്‍ ഡി ഗ്രാന്‍ഡോമി(16) എന്നിവരാണ് പുറത്തായത്. റോയ് ടെയ്‌ലര്‍ 67 റണ്‍സോടെയും ടോം ലതാം 3 റണ്‍സോടെയും ക്രീസിലുണ്ട്.

ഇരു ടീമുകള്‍ക്കും നിര്‍ണായകം

ഇരു ടീമുകള്‍ക്കും നിര്‍ണായകം

റിസര്‍വ് ദിനമായ ബുധനാഴ്ച മഴ പെയ്തില്ലെങ്കില്‍ പൂര്‍ണമായ ഒരു മത്സരം നടക്കും. ന്യൂസിലന്‍ഡിനെ 250 റണ്‍സിനുള്ളില്‍ പുറത്താക്കി ആധികാരിക വിജയം നേടാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അവസാന നാല് ഓവറുകള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. റോസ് ടെയ്‌ലറിലാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. അതേസമയം, ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും അച്ചടക്കത്തോടെ പന്തെറിഞ്ഞാല്‍ റണ്ണൊഴുക്കിന് തടയിടാം.

ഇടവേള ഇന്ത്യയെ സഹായിക്കും

ഇടവേള ഇന്ത്യയെ സഹായിക്കും

ഒരു ദിവസം കളി ഇടവേളയെടുത്ത് വരുമ്പോള്‍ ആരെയാണ് ഇത് കൂടുതല്‍ സഹായിക്കുക എന്ന് വിലയിരുത്തുകയാണ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍. മത്സരത്തിലെ ഇടവേള ഇന്ത്യയെ സഹായിക്കുമെന്നാണ് പനേസറുടെ വിലയിരുത്തല്‍. ഈ വിക്കറ്റില്‍ പന്തെറിഞ്ഞുകഴിഞ്ഞ ഇന്ത്യയ്ക്ക് ലക്ഷ്യം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞിരിക്കുമെന്നും പനേസര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനും സാധ്യത

ന്യൂസിലന്‍ഡിനും സാധ്യത

ഇന്ത്യയുടെ ഇന്നിങ്‌സില്‍ തുടക്കത്തില്‍ പന്ത് സ്വിങ് ചെയ്‌തേക്കാമെന്നും മുന്‍താരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ ഭയക്കാതെ കളിക്കുകയാണ് പ്രധാനം. ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ അവസാന നാല് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങാതിരിക്കുക പ്രധാനമാണ്. 250 റണ്‍സിന് മുകളില്‍ ലക്ഷ്യമെത്തില്ലെന്ന് ഇന്ത്യ ഉറപ്പുവരുത്തണം. അതേസമയം, ബുധനാഴ്ചയും മഴ പെയ്യുകയാണെങ്കില്‍ അന്തരീക്ഷത്തിന്റെ ആനുകൂല്യം ന്യൂസിലന്‍ഡിന് ലഭിച്ചേക്കാം. വലിയ ഷോട്ടുകള്‍ കളിക്കാതെ ഇന്ത്യ കരുതലോടെ മുന്നോട്ടുപോയാല്‍ ജയം ഉറപ്പാണെന്നും ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നര്‍ വ്യക്തമാക്കി.


Story first published: Wednesday, July 10, 2019, 10:01 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+