Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതിന് നീണ്ട ടെസ്റ്റ് കരിയര്‍ വേണോ? കോലിയെപ്പോലെയാവൂ; മോണ്ടി പനേസര്‍

ലണ്ടന്‍: ആധുനിക ഇന്ത്യന്‍ ടീമിലെ ബാറ്റിങ് വിസ്മയങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ഓപ്പണറായ ശേഷം തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ട് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് രോഹിത് ശര്‍മ. ഹിറ്റ്മാനെന്ന പേരില്‍ ആരാധകര്‍ വാഴ്ത്തിപ്പാടുന്ന രോഹിത് പരിമിത ഓവറില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാണെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് വേണ്ടത്ര അവസരം ലഭിച്ചില്ല. സെവാഗിനെപ്പോലെയാരു ടെസ്റ്റ് ഓപ്പണര്‍ രോഹിതിലും ഒളിഞ്ഞിരിപ്പുണ്ടായിരുന്നെങ്കിലും വിനിയോഗിക്കാന്‍ ഇന്ത്യക്ക് വേണ്ടവിധം സാധിച്ചില്ല. ഇപ്പോഴിതാ രോഹിത് ശര്‍മക്ക് നീണ്ട ടെസ്റ്റ് കരിയര്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

'മധ്യനിരയിലേക്ക് പരിഗണിക്കപ്പെടാവുന്ന താരമാണ് രോഹിത് ശര്‍മ. അവന് ഏറ്റവും അനുയോജ്യമായ പൊസിഷനും അതാണ്. ശുബ്മാന്‍ ഗില്ലിനെ നോക്കുക,എത്ര മനോഹരമായാണ് അവന്‍ കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ഓപ്പണറായി ഇറങ്ങുന്ന ഗില്‍ ഐപിഎല്ലിലും ഓപ്പണറാവുന്നു. അവന് സ്വാഭാവികമായും ഇണങ്ങുന്ന പൊസിഷനാണിത്. രോഹിത് ഫ്‌ളാറ്റ് പിച്ചുകളിലാണ് അല്‍പ്പം കൂടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. രോഹിതിന് അച്ചടക്കം കുറവാണ്.

rohittest

ഫിറ്റ്‌നസ് കാര്യത്തിലും വലിയ ശ്രദ്ധയില്ല. നീണ്ട ടെസ്റ്റ് കരിയര്‍ വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിരാട് കോലിയെപ്പോലുള്ള താരങ്ങളെ നോക്കുക. കോലി ചെയ്യുന്ന കഠിനാധ്വാനവും അച്ചടക്കവും ഫിറ്റ്‌നസ് സ്ഥിരതയുമാണ് അവന്റെ പ്രകടനത്തില്‍ കാണുന്നത്'-മോണ്ടി പനേസര്‍ പറഞ്ഞു. നിലവില്‍ പരിക്കേറ്റ രോഹിത് ഓസീസിനെതിരായ ടി20,ഏകദിന പരമ്പരകള്‍ കളിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനായി നിലവില്‍ അദ്ദേഹം ഓസ്‌ട്രേലിയയിലുണ്ട്. എന്നാല്‍ ക്വാറന്റെയ്ന്‍ കാലാവധി ഉള്ളതിനാല്‍ മൂന്നാം ടെസ്റ്റില്‍ മാത്രമെ അദ്ദേഹത്തിന് അവസരം ലഭിക്കുകയുള്ളു.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രോഹിത് അത്ര ശ്രദ്ധാലുവല്ലെന്ന് പരക്കെ വിമര്‍ശനം ഉയരാറുണ്ട്. ഐപിഎല്ലില്‍ കുടവയറുമായാണ് രോഹിത് കളിച്ചത്. ഇത് വലിയ ട്രോളുകള്‍ക്കും കാരണമായിരുന്നു. ലോക്ഡൗണിന്റെ ഇടവേള രോഹിതിന്റെ തടി കൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ കീഴിലെ പരിശീലനത്തിന് ശേഷം തടി കുറച്ച് പൂര്‍ണ്ണ ഫിറ്റ്‌നസുമായാണ് രോഹിത് ഓസീസിലേക്കെത്തിയത്.

'ഐപിഎല്ലിന്റെ പാതി വഴിയിലാണ് രോഹിതിന് പരിക്കേറ്റത്. അതിന് കാരണമായത് അവന്റെ ശരീരം മത്സരത്തിന് പാകമല്ലാത്തതിനാലാണ്. വലിയ തടിയും കൊഴുപ്പും അടിഞ്ഞ നിലയിലായിരുന്നു രോഹിത്. ടെസ്റ്റില്‍ നീണ്ട കാലം കളിക്കണമെങ്കില്‍ ഫിറ്റ്‌നസില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം'-മോണ്ടി പനേസര്‍ പറഞ്ഞു.

Story first published: Thursday, December 24, 2020, 17:26 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+