വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ അവസരം കുറവ്, രഞ്ജി ട്രോഫി കളിക്കാന്‍ മോണ്ടി പനേസര്‍

ലണ്ടന്‍: മുദ്‌സുദന്‍ സിങ് പനേസര്‍ — ഈ പേര് പറഞ്ഞാല്‍ പലര്‍ക്കും ആളാരാണെന്നു മനസിലാവില്ല. മോണ്ടി പനേസറെയാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചയം. 2006 -ലാണ് ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചിത്രത്തിലേക്ക് മോണ്ടി പനേസര്‍ കടന്നുവന്നത്. ഇംഗ്ലീഷ് മണ്ണില്‍ നിലവാരമുള്ള സ്പിന്നര്‍മാരില്ലെന്ന നീണ്ടകാല ആക്ഷേപത്തിന് മോണ്ടി പനേസര്‍ അറുതി വരുത്തി. 2012 -ലെ ഇന്ത്യാ പര്യടനത്തില്‍ ഇംഗ്ലീഷ് ടീമിന്റെ തുറുപ്പുച്ചീട്ടായിരുന്നു പനേസര്‍.

വിവാദങ്ങളുടെ കളിതോഴൻ

ഗ്രെയിം സ്വാന് ശേഷം ഇംഗ്ലീഷ് സ്പിന്‍ തന്ത്രങ്ങള്‍ക്ക് പനേസര്‍ ചുക്കാന്‍ പിടിക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതി. പക്ഷെ പ്രശസ്തിയില്‍ കണ്ണു മഞ്ഞളിച്ചതോടെ വിവാദങ്ങളുടെ കളിതോഴനായി ഇദ്ദേഹം.

2013 -ല്‍ മദ്യപിച്ച് ലക്കുകെട്ട് ബാര്‍ ജീവനക്കാരുടെ ദേഹത്ത് മൂത്രമൊഴിച്ചതടക്കമുള്ള സംഭവങ്ങള്‍ പനേസറിന്റെ നിറംകെടുത്തി. ഇതേ വര്‍ഷമാണ് താരം അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കുപ്പായമണിഞ്ഞതും.

ഇനി രഞ്ജി സീസൺ

ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് പനേസര്‍ കളിച്ചത്. 2016 ജൂണിലാണ് പനേസറിന്റെ ഏറ്റവുമൊടുവിലത്തെ ഫസ്റ്റ് ക്ലാസ് മത്സരം. എന്നാല്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന ശക്തമായ പ്രതീക്ഷ പനേസറിന് ഇപ്പോഴുമുണ്ട്. ഇംഗ്ലണ്ടില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇനി ഇന്ത്യയില്‍ ഒരു കൈ നോക്കാമെന്നാണ് താരത്തിന്റെ തീരുമാനം.

നോട്ടം പുതുച്ചേരിയിൽ

രഞ്ജി ട്രോഫിയില്‍ പുതുച്ചേരിയ്ക്കായി കളിക്കാന്‍ 37 -കാരന്‍ പനേസര്‍ ആഗ്രഹിക്കുന്നു. രഞ്ജി ടീമില്‍ വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ പുതുച്ചേരിക്ക് തടസമില്ല.

പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടരുകയാണ്. ഏതെങ്കിലുമൊരു കൗണ്‍ടി ടീമിനായി കളിക്കണം. ഇതിനിടയില്‍ ഈ വര്‍ഷത്തെ രഞ്ജി ട്രോഫിയിലും കളിച്ചേക്കുമെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആറടി രണ്ടിഞ്ച് ഉയരം, 140 കിഗ്രാമിലേറെ ഭാരം!! ക്രിക്കറ്റിലെ പര്‍വത മനുഷ്യനായി കോണ്‍വാള്‍, റെക്കോര്‍ഡ്

പുറമെ നിന്ന് മൂന്നു താരങ്ങൾ

വിദേശ താരങ്ങളെ കളിപ്പിക്കുന്ന പതിവ് പുതുച്ചേരിക്കുണ്ട്. ഇതു കണ്ടാണ് താരത്തിന്റെ പുതിയ നീക്കം. പുതിയ സീസണില്‍ പുറത്തു നിന്നും മൂന്നു താരങ്ങള്‍ ടീമില്‍ കളിക്കുമെന്ന് പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇതേസമയം മോണ്ടി പനേസര്‍ ടീമിനെ പ്രതിനിധീകരിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. കര്‍ണാടക താരം വിനയ് കുമാര്‍, തമിഴ്‌നാട് താരം അരുണ്‍ കാര്‍ത്തിക്, ഹിമാചല്‍ പ്രദേശ് താരം പരാസ് ദോഗ്ര എന്നിവരാണ് പുതിയ സീസണില്‍ പുതുച്ചേരിക്കായി കളിക്കുക.

സ്പിന്നർമാർ മികച്ചു നിന്നു

ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം അത്യുജ്ജ്വലമായിരുന്നെന്ന് അഭിമുഖത്തില്‍ മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തതില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഇംഗ്ലീഷ് നിരയില്‍ ഇപ്പോള്‍ വൈവിധ്യത ധാരാളം കാണാമെന്ന് പനസേര്‍ സൂചിപ്പിച്ചു.

Story first published: Saturday, August 31, 2019, 13:27 [IST]
Other articles published on Aug 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X