For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ മിന്നും പ്രകടനത്തിന്റെ ക്രഡിറ്റ് കോലിക്കല്ല, അത് രവി ശാസ്ത്രിക്ക് അര്‍ഹതപ്പെട്ടത്- പനേസര്‍

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വിരാട് കോലിയെന്ന അതിശക്തനായ നായകനോടൊപ്പം ഇന്ത്യന്‍ ടീം പുതിയ പടവുകള്‍ ചവിട്ടി കയറുകയാണ്. അസാധ്യമെന്ന് കരുതിയിരുന്ന ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടം രണ്ട് തവണ സ്വന്തമാക്കാന്‍ കോലിയുടെ ഇന്ത്യക്ക് കഴിഞ്ഞു. കോലിപ്പടയെന്ന് ഇന്ത്യയുടെ വിശേഷണം മാറുമ്പോള്‍ മറ്റുള്ളവരുടെ സംഭാവനകള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ ക്രഡിറ്റ് വിരാട് കോലിക്കല്ലെന്നും അത് പരിശീലകന്‍ രവി ശാസ്ത്രിക്ക് അര്‍ഹതപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

kohliandravishastri

'അവസാന കുറച്ച് മാസങ്ങളായുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ കോലിയുടെ ഇന്ത്യന്‍ ടീം എന്നതിനെക്കാള്‍ രവി ശാസ്ത്രിയുടെ ഇന്ത്യന്‍ ടീമെന്നാണ് പറയാന്‍ സാധിക്കുക. എനിക്ക് അനുഭവപ്പെടുന്നത് അങ്ങനെയാണ്. ഇന്ത്യന്‍ ടീമിനുള്ളില്‍ ആത്മവിശ്വാസം നിറയ്ക്കുന്നത് രവി ശാസ്ത്രിയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് പുറത്തായ ശേഷം സംഭവിച്ചത് അത്ഭുതമാണ്. വിരാട് കോലിയില്ലാതെ അവര്‍ പരമ്പര നേടി. അതും പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലായിട്ടും. അതിന് പിന്നില്‍ രവി ശാസ്ത്രിയെന്ന പരിശീലകന്റെ മികവാണുള്ളത്''-പനേര്‍സര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നടന്ന നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പിങ്ക് ബോളിലായിരുന്നു. 36 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ നാണംകെട്ട തോല്‍വിയോടെ തുടങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടവരുടെ മുന്നിലൂടെയാണ് രവി ശാസ്ത്രി ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചത്. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും ഗാബയിലെ ഓസീസിന്റെ കുത്തക അവസാനിപ്പിച്ച് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

ആദ്യ മത്സരത്തില്‍ 36 റണ്‍സിന് തോറ്റശേഷം രവി ശാസ്ത്രി താരങ്ങളോട് പറഞ്ഞത് 'ആ 36 റണ്‍സ് നിങ്ങള്‍ ഒരു ബാഡ്ജ് പോലെ അണിയൂ,നിങ്ങള്‍ മികച്ച ടീമായിരിക്കും' എന്നാണ്. അദ്ദേഹം ടീമിന് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നെന്നും ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ പറഞ്ഞു. റിഷഭ് പന്താണ് ഓസീസ് പരമ്പരയിലൂടെ ഏറ്റവും കൈയടി നേടിയ താരം.

Story first published: Saturday, May 29, 2021, 11:00 [IST]
Other articles published on May 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+