Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറുതെയല്ല കോച്ചിനെ ഒരു വിലയുമില്ലാത്തത്.. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ മാസശമ്പളം കേട്ടാൽ ഞെട്ടും!

മുംബൈ: ഇന്ത്യയിൽ സ്പോർട്സിനങ്ങളിൽ ഏറ്റവും ഗ്ലാമറസ് ഏത് എന്ന് ചോദിച്ചാൽ ഒരുത്തരമേയുളളൂ. ക്രിക്കറ്റ്. ഗ്ലാമർ മാത്രമല്ല പണവും. ഐ പി എൽ പോലുള്ള പണക്കൊഴുപ്പിന്റെ ഉത്സവങ്ങൾ കൂടിയായതോടെ ബോളിവുഡ് താരങ്ങളെ വെല്ലുന്ന താരപ്പൊലിമയാണ് ക്രിക്കറ്റ് കളിക്കാർക്ക്.

ലോകത്തെ ഏറ്റവും സമ്പദ് ശക്തിയുള്ള ബി സി സി ഐ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിൽ ഓരോ കളിക്കാർക്കും കിട്ടുന്ന മാസശമ്പളം എത്രയെന്ന് അറിയേണ്ടേ. അറിഞ്ഞാൽ അത്ഭുതപ്പെടും. അനിൽ കുംബ്ലെ അല്ല ഇനി ഏത് കോച്ച് വന്നാലും കളിക്കാർക്ക് അതിലൊന്നും വലിയ കാര്യം തോന്നാത്തത് ചിലപ്പോൾ ഈ പണക്കൊഴുപ്പ് കൊണ്ട് ആകാനും മതി.

അജിൻക്യ രഹാനെ

അജിൻക്യ രഹാനെ

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ രാഹുൽ ദ്രാവിഡ് ആണ് രഹാനെ. ബി സി സി ഐയുടെ ഗ്രേഡ് എ ലിസ്റ്റിലുള്ള രഹാനെ ലിമിറ്റഡ് ഓവറിനെക്കാൾ ടെസ്റ്റിലാണ് തിളങ്ങുന്നത്. ഐ പി എല്ലും പരസ്യങ്ങളും ഒന്നും കൂടാതെ ബി സി സി ഐ ശമ്പളമായി മാത്രം രഹാനെയ്ക്ക് ഒരു മാസം നൽകുന്നത് 16.66 ലക്ഷം രൂപയാണ്.

രോഹിത് ശർമ

രോഹിത് ശർമ

താരപ്രഭാവത്തിൽ അജിൻക്യ രഹാനെയെ വെല്ലുമെങ്കിലും രോഹിത് ശർമയ്ക്ക് രഹാനെയുടെ പകുതി ശമ്പളമേ ഉള്ളൂ. 8.33 ലക്ഷം രൂപ. ഏകദിനത്തിലും ട്വന്‍റി 20യിലും പുലിയാണെങ്കിലും ടെസ്റ്റ് ടീമിൽ സ്ഥിരാംഗമല്ലാത്ത രോഹിതിന് ബി ഗ്രേഡ് മാത്രമേ ഉള്ളൂ

മുരളി വിജയ്

മുരളി വിജയ്

ടെസ്റ്റ് ടീമിന്റെ ഓപ്പണറായ മുരളി വിജയുടെ മാസ ശമ്പളം 16.66 ലക്ഷം രൂപയാണ്. ഇതിലെ രസം എന്താണ് എന്ന് വെച്ചാൽ ടെസ്റ്റ് അല്ലാത്ത ഫോർമാറ്റിൽ വിജയ് അപൂർവ്വമായി മാത്രമേ കളിക്കാറുളളൂ

എം എസ് ധോണി

എം എസ് ധോണി

കുറച്ച് വിവാദമായേക്കാവുന്ന കണക്കാണ് എം എസ് ധോണിയുടെ ശമ്പളത്തിന്റേത്. ടെസ്റ്റ് ടീമിലെ സജീവ അംഗങ്ങള്‍ക്ക് മാത്രം കൊടുക്കുന്ന 16.66 ലക്ഷം രൂപയാണ് എം എസ് ധോണിക്ക് ബി സി സി ഐ ഓരോ മാസവും നല്‍കുന്നത്. അത് എന്ത് കാര്യത്തിനാണ്. 2014ല്‍ തന്നെ ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ചതാണ് ധോണി

വിരാട് കോലി

വിരാട് കോലി

ധോണിയെക്കാള്‍ കൂടുതല്‍ കളികളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുന്നുണ്ട് വിരാട് കോലി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയുടെ ക്യാപ്റ്റനുമാണ് കോലി. പക്ഷേ ധോണിക്ക് കിട്ടുന്ന അതേ പ്രതിഫലം മാത്രമേ ബി സി സി ഐ വിരാട് കോലിക്കും നല്‍കുന്നുള്ളൂ - 16.66 കോടി രൂപ

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ബൗളര്‍മാരെക്കാള്‍ ബാറ്റ്സ്മാന്‍മാര്‍ക്കാണ് ക്രിക്കറ്റില്‍ താരപരിഗണന എന്ന് വെറുതെ പറയുന്നതല്ല. അല്ലെങ്കില്‍ പിന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ബൗളറായ ആര്‍ അശ്വിന് വിരാട് കോലിക്കും ധോണിക്കും മറ്റും ഉളളതിന്റെ പകുതി മാത്രം സാലറി ആയിപ്പോകുമോ. 8.3 ലക്ഷമാണ് അശ്വിന്റെ ശമ്പളം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്റെ ശമ്പളം കേട്ടാല്‍ ശരിക്കും ഞെട്ടും. വെറും 4.16 ലക്ഷം രൂപ. സി ഗ്രേഡ് മാത്രമേ ധവാന് ഉള്ളൂ

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഇന്ത്യന്‍ ടീമില്‍ വല്ലപ്പോഴും വന്ന് പോകുന്ന അമ്പാട്ടി റായുഡുവിന് ഉണ്ട് ധവാന്റെ അതേ ശമ്പളം. 4.16 ലക്ഷം രൂപ ഒരു മാസം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് ഒരു മാസം കിട്ടുന്നത് 8.13 ലക്ഷം രൂപയാണ്. ബി ഗ്രേഡ്.

ചേതേശ്വര്‍ പൂജാര

ചേതേശ്വര്‍ പൂജാര

ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയ്ക്ക് എത്ര ലക്ഷം രൂപയായിരിക്കും ഒരു മാസം കിട്ടുന്നുണ്ടാകുക. മാക്‌സിമം തന്നെ. 16.66 ലക്ഷം രൂപ.

Story first published: Saturday, July 1, 2017, 11:50 [IST]
Other articles published on Jul 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+