Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാസിനോ സന്ദര്‍ശനം; മോയിന്‍ഖാനെ പാക് ആരാധകര്‍ ചീമുട്ടയുടച്ച് വരവേറ്റു

ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റിനിടയില്‍ ഓസ്‌ട്രേലിയയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയ പാക്കിസ്ഥാന്‍ ചീഫ് സെലക്ടര്‍ മൊയിന്‍ ഖാനെ ആരാധകര്‍ ചീമുട്ടയുടച്ച് വരവേറ്റു. കറാച്ചി വിമാനത്താവളത്തിലെത്തിയ മോയിന്‍ ഖാന്‍ പുറത്തുകടക്കവെ സ്വന്തം തലയില്‍ ചീമുട്ടയുടച്ചാണ് പാക് ആരാധകര്‍ പ്രതിഷേധം അറിയിച്ചത്.

വിമാനത്താവളത്തിലെ ആരാധകരുടെയും മാധ്യമങ്ങളുടെയും തിരക്കില്‍ നിന്നും ഒരുവിധത്തിലാണ് മോയിന്‍ ഖാന്‍ വീട്ടിലേക്ക് രക്ഷപ്പെട്ടത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സംഭവച്ചില്‍ ഖേദമുണ്ടെന്നും പാക്കിസ്ഥാനിലെ ആരാധകരോട് മാപ്പു പറയുന്നതായും മോയിന്‍ ഖാന്‍ പിന്നീട് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

moinkhan

ഓസ്‌ട്രേലിയയിലെ ഒരു കാസിനോ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മോയിന്‍ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചു വിളിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ വെസ്റ്റിഡീസിനോടും നാണം കെട്ടിരുന്നു. വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തിന്റെ രണ്ടുദിവസം മുന്‍പാണ് മോയിന്‍ഖാന്‍ കാസിനോ സന്ദര്‍ശിച്ചത്.

രണ്ടും മത്സരങ്ങളും തോറ്റതോടെ മോയിന്‍ ഖാന്റെ കാസിനോ സന്ദര്‍ശനവും വിവാദമായി. എന്നാല്‍ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നല്ല ഭക്ഷണം കിട്ടാവുന്ന ഹോട്ടല്‍ സന്ദര്‍ശിച്ചതാണെന്നും അവിടെ ചൂതാട്ടമുണ്ടെന്ന് അറിയില്ലെന്നുമാണ് മോയിന്‍ ഖാന്‍ പിന്നീട് വിശദീകരിച്ചത്. പാക് ആരാധകരോടെ അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു.

Story first published: Saturday, February 28, 2015, 7:52 [IST]
Other articles published on Feb 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+