വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ പോയാലെന്താ, ബ്ലാസ്‌റ്റേഴ്‌സിന് മോഹന്‍ലാല്‍ പുതിയ അംബാസഡര്‍; പുതിയ ജഴ്‌സിയും

മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ലാലേട്ടൻ | Oneindia Malayalam

കൊച്ചി: ഐഎസ്എല്‍ ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു. അഞ്ചാം സീസണിലേക്കുള്ള ഒഫീഷ്യല്‍ കിറ്റ് ലോഞ്ച് ബുധനാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടിയിലുള്ള ഗ്രാന്റ് ഹയ്റ്റില്‍ വച്ചാണ് നടന്നത്. ചടങ്ങില്‍ ഒളിപ്പിച്ച സര്‍പ്രൈസും ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീം വിട്ടതോടെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് പുതിയ ബ്രാന്‍ഡ് അംബാസഡര്‍.

കഴിഞ്ഞ വര്‍ഷത്തെ കിറ്റ് പാര്‍ട്ണര്‍ ആയിരുന്ന അഡ്മിറലിന്റെ തന്നെ six5six ആണ് ഈ വര്‍ഷത്തെയും ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് പാര്‍ട്ണര്‍. ക്ലോസ്ഡ് സെറിമണി ആയി നടത്തിയ പരിപാടികള്‍ മാധ്യമങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സപ്തംബര്‍ 29നാണ് ഈ വര്‍ഷത്തെ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണ പതിവിന് വിപരീതമായി ലീഗിനിടയില്‍ ഇടവേളകളുണ്ടാകും. ഇന്ത്യയുടെ ഫിഫ സൗഹൃദ മല്‍സരങ്ങള്‍ മൂലം ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവയ്ക്കുന്ന ഐഎസ്എല്‍ ഫെബ്രുവരി മൂന്നാം തീയതി പുന:രാരംഭിക്കൂം.

pic

ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഗോള്‍ കീപ്പര്‍: ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം എസ്, ഡിഫന്‍സ്: സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിംഗ്. മിഡ്ഫീല്‍ഡ്: പെകൂസണ്‍, ഋഷി ദത്ത്, നേഗി, നര്‍സാരി, കിസിറ്റോ, ലോകന്‍ മീതെ, സൈനന്‍ ദോംഗല്‍, സഹല്‍, നികോള, പ്രശാന്ത്, സൂരജ് രാവത്, എം പി സക്കീര്‍. ഫോര്‍വേഡ്: സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ എന്നിവരടങ്ങുന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് ടീം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യമായിരുന്നു നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം. എന്നാല്‍, ടീമില്‍ തനിക്കുള്ള ഓഹരികളല്ലാം ഇക്കുറി സച്ചിന്‍ വിറ്റൊഴിഞ്ഞു. ടെണ്ടുല്‍ക്കറുടെ കൈയ്യിലുണ്ടായിരുന്ന 20 ശതമാനം ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിനാണ് കൈമാറിയത്. ഇവര്‍ക്ക് നേരത്തെ 80 ശതമാനം ഓഹരികളുണ്ടായിരുന്നു.

Story first published: Thursday, September 27, 2018, 9:24 [IST]
Other articles published on Sep 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X