ആശിഷ് നെഹ്റയ്ക്ക് മാന്യമായി വിരമിക്കാം.. ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം തയ്യാർ!
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പര, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റയെ ആ മത്സരത്തിന് മാത്രമായി ടീമില്‍ ഉള്‍പ്പെടുത്തി. യുവതാരങ്ങളായ ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ് എന്നിവർ ടീമിലെത്തി. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ മുരളി വിജയ് തിരിച്ചെത്തി.
നവംബർ 1ന് ദില്ലിയിലെ ഫിറോസ് ഷാ കോട്ലയിലാണ് ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം ഇതാണ് - വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്ക്, എം എസ് ധോണി, ഹർദീക് പാണ്ഡ്യ, അക്ഷർ പട്ടേൽ, യുവേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുമ്ര, മുഹമ്മദ് സിറാജ്.

ലങ്കയ്ക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീം ഇങ്ങനെ - വിരാട് കോലി, കെ എൽ രാഹുൽ, മുരളി വിജയ്, ശിഖർ ധവാന്‍, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹർദീക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications