വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം

പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തത് സിറാജാണ്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് പല താരങ്ങളെയും കണ്ടെത്താനുള്ള വേദിയായി മാറിയിരുന്നു. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാദ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ തുടങ്ങിയവരെല്ലാം ഈ പരമ്പരയില്‍ ഇന്ത്യയുടെ അഭിമാനതാരങ്ങളായി മാറിയവരാണ്. ഇവരില്‍ താക്കൂറൊഴിക്കെ മറ്റുള്ളവരുടെയെല്ലാം അരങ്ങേറ്റവും ഈ പരമ്പരയില്‍ തന്നെയായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചു നിന്നത് പേസര്‍ സിറാജ് തന്നെയാണെന്ന് കണക്കുകള്‍ അടിവരയിടുകയാണ്.

Mohammed Siraj finishes as India's highest wicket-taker in Test series
1

ഇന്ത്യയുടെ സീനിയര്‍ ബൗളര്‍മാരെയെല്ലാം കടത്തി വെട്ടി പരമ്പരയില്‍ ടീമിനു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി സിറാജ് മാറി. ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. സിറാജിന്റെ ടെസ്റ്റ് കരിയറിലെ കന്നി അഞ്ചു വിക്കറ്റി നേട്ടം കൂടിയാണിത്. ഇതോടെയാണ് വിക്കറ്റ് കൊയ്ത്തില്‍ സിറാജ് ഇന്ത്യയുടെ അമരക്കാരനായത്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

മൂന്നു ടെസ്റ്റുകളില്‍ നിന്നും സിറാജ് വീഴ്ത്തിയത് 13 വിക്കറ്റുകളാണ്. 32 മെയ്ഡനുകളെറിഞ്ഞ താരം 384 റണ്‍സ് വഴങ്ങിയാണ് ഇത്രയും പേരെ പുറത്താക്കിയത്. 73 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതാണ് സിറാജിന്റെ ഏറ്റവും മികച്ച പ്രകടനം. നേരത്തേ 12 വിക്കറ്റുകളുമായി മുന്നിലുണ്ടായിുന്ന വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പിന്തള്ളിയാണ് സിറാജ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നത്.

ഗാബ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടതോടെ ഈ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യന്‍ ബൗളറായും സിറാജ് മാറിയിരുന്നു. ഗാബയില്‍ ഒരിന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ് പ്രകടനമാണ് അദ്ദേഹത്തിന്റേത് (73 റണ്‍സിന് അഞ്ചു വിക്കറ്റ്).

2

എറാപ്പള്ളി പ്രസന്ന (ആറിന് 104 റണ്‍സ്, 1968), ബിഷന്‍ സിങ് ബേദി (അഞ്ചിന് 55, 1977), മദന്‍ ലാല്‍ (അഞ്ചിന് 72, 1977) എന്നിവര്‍ മാത്രമേ സിറാജിനു മുന്നിലുള്ളൂ. ഗാബയില്‍ ഒരിന്നിങ്‌സില്‍ അഞ്ചോ അതിലധികമോ വിക്കറ്റെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം. 95 റണ്‍സിനു അഞ്ചു വിക്കറ്റെടുത്ത മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനെ സിറാജ് പിന്നിലാക്കുകയും ചെയ്തു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനായാണ് സിറാജിന് മെല്‍ബണ്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചത്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നു അഞ്ചു വിക്കറ്റുകളുമായി പേസര്‍ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

Story first published: Monday, January 18, 2021, 13:17 [IST]
Other articles published on Jan 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X