ലോകകപ്പ്: ഇന്ത്യയുടെ ബൗളിങ് തുറുപ്പുചീട്ട് ബുംറയും ഭുവിയുമല്ല!! മറ്റൊരാളെന്ന് മുന്‍ പേസര്‍
മുംബൈ: ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നാണ് ഇന്ത്യ. ആതിഥേയരും ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനുമൊപ്പം കിരീടസാധ്യതയില്‍ ഇന്ത്യക്കാണ് ക്രിക്കറ്റ് പണ്ഡിതര്‍ മുന്‍തൂക്കം നല്‍കുന്നത്. സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം. നാട്ടില്‍ മാത്രമല്ല വിദേശത്തും ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ ബാറ്റിങ് മാത്രമല്ല ബൗളിങും ഇപ്പോള്‍ ശക്തമാണ്. ജസ്പ്രീത് ബുംറയടങ്ങുന്ന ബൗളിങ് നിര ലോകത്തിലെ ഏതു മികച്ച ബാറ്റിങ് ലൈനപ്പും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ളതാണ്. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പേസറായ കര്‍സാന്‍ ഗാവ്‌റി. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരുമായ കപില്‍ ദേവിനൊപ്പം ഒരു കാലത്ത് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ച താരമായിരുന്നു ഗാവ്‌റി.

മുഹമ്മദ് ഷമിയാവും ആ താരം
മിന്നുന്ന ഫോമിലുള്ള ബുംറയാവില്ല, മറിച്ച് മുഹമ്മദ് ഷമിയായിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിന്റെ തുറുപ്പുചീട്ടെന്നാണ് ഗാവ്‌റി ചൂണ്ടിക്കാട്ടുന്നത്. കരിയര്‍ തന്നെ തകര്‍ക്കുമെന്ന് കരുതിയ വിവാദങ്ങള്‍ക്കും കേസുകള്‍ക്കുമിടയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന ഷമി വീണ്ടും ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
ടീമിലെ മൂന്നാം പേസര്‍ താന്‍ തന്നെ ആയിരിക്കുമെന്ന് സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ഷമി തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.

ശക്തമായ തിരിച്ചുവരവ്
ഷമി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് ഗാവ്‌റി ചൂണ്ടിക്കാട്ടി. അദ്ദേഹം ഇപ്പോള്‍ വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പല തിരിച്ചടികളും നേരിട്ടെങ്കിലും ഇപ്പോള്‍ ക്രിക്കറ്റില്‍ മാത്രമാണ് ഷമിയുടെ ശ്രദ്ധ.
ഗംഭീര പ്രകടനമാണ് ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഷമി ഇപ്പോള്‍ പന്തെറിയുന്നതെന്നും ഗാവ്‌റി വ്യക്തമാക്കി.

തീര്‍ച്ചയായും ടീമിലുണ്ടാവും
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമി തീര്‍ച്ചയായും ഉണ്ടാവുമെന്ന് തനിക്കുറപ്പുള്ളതായി ഗാവ്‌റി പറഞ്ഞു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങല്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹം ടീമിലുണ്ടാവുക തന്നെ ചെയ്യും. ഷമി തന്നെയാവും ലോകകപ്പില്‍ ഇന്ത്യ ബൗളിങിലെ നിര്‍ണായക താരമെന്നും ഗാവ്‌റി വിശദമാക്കി.
അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ഷമി തന്റെ പേരില്‍ കുറിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിലെ ആദ്യ കളിയിലായിരുന്നു ഷമിയുടെ നേട്ടം.

കൃത്യത കാത്തുസൂക്ഷിക്കണം
ബൗളിങില്‍ കൃത്യതത കാത്തുസൂക്ഷിക്കണമെന്ന ഉപദേശം മാത്രമാണ് തനിക്കു ഷമിക്കു നല്‍കാനുള്ളതെന്ന് ഗാവ്‌റി പറഞ്ഞു. ഇന്‍സ്വിങറും ഔട്ട് സ്വിങറുമെല്ലാം അനായാസം ചെയ്യാന്‍ ഷമിക്കാവും. വൈവിധ്യം മാത്രമല്ല, കൃത്യതയും താരത്തിനുണ്ട്.
ഷമിയുടെ സാന്നിധ്യം ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. തുടര്‍ച്ചയായി 140-145 കിമി വേഗത്തില്‍ പന്തെറിയാന്‍ ഷമിക്കാവുന്നുണ്ടെന്നും 39 ടെസ്റ്റുകളും 19 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഗാവ്‌റി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications