വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയ്‌ക്കെതിരേ വിമര്‍ശനം... അവരുടെ ലക്ഷ്യം ഒന്നു മാത്രം, തുറന്നടിച്ച് ഷമി

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ബുംറ നിരാശപ്പെടുത്തിയിരുന്നു

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 30 ഓവര്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ബുംറയ്ക്കു ലഭിച്ചിരുന്നില്ല.

അവനെ ഇന്ത്യ കൈവിടരുത്, എല്ലാ കളിയിലും ടീമില്‍ വേണം... യുവതാരത്തെ പുകഴ്ത്തി അക്തര്‍അവനെ ഇന്ത്യ കൈവിടരുത്, എല്ലാ കളിയിലും ടീമില്‍ വേണം... യുവതാരത്തെ പുകഴ്ത്തി അക്തര്‍

ഇതോടെയാണ് താരത്തിനെതിരേ ചിലര്‍ രംഗത്തു വന്നത്. ബുംറയെ വിമര്‍ശിക്കവര്‍ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് ടീമംഗവും പേസ് ബൗളറുമായ മുഹമ്മദ് ഷമി. പുറം ഭാഗത്തെ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ശേഷം ഏകദിനത്തില്‍ ഒരു വിക്കറ്റ് മാത്രമേ ബുംറയ്ക്കു നേടാനായിട്ടുള്ളൂ.

വിമര്‍ശിച്ചു പണമുണ്ടാക്കുന്നു

പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് മറ്റൊരാളെ വിമര്‍ശിക്കുക എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ പരിക്ക് മാറി ടീമിലേക്കു മടങ്ങിവരികയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഇപ്പോള്‍ താരങ്ങളെ വിമര്‍ശിച്ച് ചിലര്‍ പണം സമ്പാദിക്കുന്നുണ്ട്. അവര്‍ തന്നെയാണ് ഈ തരത്തില്‍ ബുംറയെ കുറ്റപ്പെടുത്തുന്നതെന്നും ഷമി ചൂണ്ടിക്കാട്ടി.

ഒന്നും വിസ്മരിക്കരുത്

ഇന്ത്യക്കൊപ്പം ബുംറ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ വിസ്മരിക്കാന്‍ സാധിക്കുമെന്ന് ഷമി ചോദിച്ചു. ആളുകള്‍ ബുംറയ്‌ക്കെതിരേ എന്തും പറഞ്ഞോട്ടെ, എന്നാല്‍ മൂന്നോ, നാലോ മല്‍സരങ്ങള്‍ കൊണ്ട് ഫലങ്ങള്‍ ലഭിക്കണമെന്നില്ല. കാര്യങ്ങളെ പോസിറ്റിവായി കാണുകയാണ് ചെയ്യണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അനുഭവസമ്പത്തുള്ള ബൗളിങ് നിര

ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിങ് നിര ഏറെ അനുഭവസമ്പത്തുള്ളതാണെന്നു ഷമി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ഏതു ഭാഗത്തുള്ള പിച്ചിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളതാണ് ഈ ബൗളിങ് നിര. യുവതാരങ്ങള്‍ക്കു എത്രയും വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചാല്‍ മാത്രമേ ടീമില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

കഴിവില്‍ വിശ്വാസം

റെഡ് ബോള്‍, വൈറ്റ് ബോള്‍ എന്നിങ്ങനെയൊന്നും തനിക്കു ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം സ്വന്തം കഴിവിനെക്കുറിച്ചു തനിക്കു നല്ല ബോധ്യമുണ്ട്. ഞങ്ങള്‍ പരിചയസമ്പത്തുള്ളവരും പക്വതയുള്ളവരുമാണ്. അതുകൊണ്ടു തന്നെ എങ്ങനെ ബൗള്‍ ചെയ്താല്‍ വിക്കറ്റ് ലഭിക്കുമെന്ന് നന്നായറിയാം.

അനുഭവസമ്പത്ത് പ്രധാനം

എല്ലാ ഫോര്‍മാറ്റിലും അനുഭവസമ്പത്തിന് വലിയ വിലയാണുള്ളത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഭയമില്ലാതെ കളിക്കാന്‍ ഇതു സഹായിക്കും. പരിചയസമ്പത്തുള്ള കളിക്കാര്‍ക്കൊപ്പം യുവതാരങ്ങളെ കൊണ്ടു വരുമ്പോള്‍ വളരെ വേഗത്തില്‍ പക്വത നേടാന്‍ ഇതു അവരെ സഹായിക്കുമെന്നും ഷമി വിശദമാക്കി.

Story first published: Saturday, February 15, 2020, 16:09 [IST]
Other articles published on Feb 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X