For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്ക് നല്ല വാര്‍ത്ത; നാലാം ടെസ്റ്റില്‍ മുഹമ്മദ് ഷമി കളിച്ചേക്കും

By Anwar Sadath

ദില്ലി: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തേയും നിര്‍ണായകവുമായ മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലായിരുന്നു ഫാസ്റ്റ് ബൗളര്‍ ഷമിയെ സീരീസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോള്‍ ധര്‍മശാലയില്‍ ഈ മാസം 25ന് നടക്കുന്ന മത്സരത്തില്‍ ഷമി കളിച്ചേക്കുമെന്നാണ് സൂചന.

ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലുണ്ടെങ്കിലും ഇന്ത്യയിലെ ഒന്നാംകിട ബൗളറായ ഷമിയുടെ അഭാവം ടൂര്‍ണമെന്റില്‍ നിഴലിച്ചിരുന്നു. പഴകിയ പന്തില്‍ റിവേഴ്‌സ് സ്വിങ് കണ്ടെത്തുന്ന ഷമി കളിക്കുകയാണെങ്കില്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. റാഞ്ചി ടെസ്റ്റില്‍ അഞ്ചാം ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയെ ബാധിച്ചിരുന്നു.

mohammedshami

ധര്‍മശാലയിലെ പിച്ചൊരുക്കിയ ക്യൂറേറ്റര്‍ സുനില്‍ ചൗഹാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഷമിക്ക് അവസരം തെളിയുന്നത്. പിച്ച് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കുമെന്നാണ് സുനില്‍ ചൗഹാന്‍ പറയുന്നത്. രഞ്ജി ട്രോഫി മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ കളിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. അതേ പിച്ച് തന്നെയാണ് ഒരുക്കുകയെന്ന് സുനില്‍ ചൗഹാന്‍ സൂചിപ്പിച്ചു.

ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയും സൂചന നല്‍കി. നാലാം ടെസ്റ്റിന് മുന്നോടിയായി ഷമി ബംഗാളിനുവേണ്ടി കളിക്കാനിറങ്ങിയത് ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫിക്കുവേണ്ടി കളിക്കാനിറങ്ങിയ ഷമി 26 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയിരുന്നു.

Story first published: Thursday, March 23, 2017, 8:40 [IST]
Other articles published on Mar 23, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+