Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമേഷ് യാദവിന് പകരം ഷമിയെ പുറത്താക്കി; കലിപ്പ് തീര്‍ത്ത് ആരാധകര്‍

ഉമേഷ് യാദവിന് പകരം ഷമിയെ പുറത്താക്കി | Oneindia Malayalam

ദില്ലി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും ബിസിസിഐ മുഹമ്മദ് ഷമിയെ പുറത്താക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഷമിക്കു പകരം ഉമേഷ് യാദവിനെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തല്‍.

രണ്ടാം മത്സരത്തിലെ അവസാന ഓവറില്‍ വെസ്റ്റിന്‍ഡീസിന് സമനില നേടിക്കൊടുത്തത് ഉമേഷ് യാദവിന്റെ ലക്കും ലഗാനുമില്ലാത്ത ബൗളിങ്ങാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഷമിയെ പുറത്താക്കി ഭുവനേശ്വര്‍ കുമാറിനേയും ജസ്പ്രീത് ബുംറയെയും ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം നിരാശാജനകമായതിനെ തുടര്‍ന്നാണ് മുഖ്യ ബൗളര്‍മാരെ തിരിച്ചുവിളിച്ചത്.

mohammadshami

ബൗളര്‍മാരുടെ നിലവാരമില്ലായ്മ മുതലെടുത്ത് വെസ്റ്റിന്‍ഡീസ് രണ്ടു കളികളിലും 300ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. നീണ്ട നാളുകള്‍ക്കുശേഷമാണ് ഷമി ഏകദിന ക്രിക്കറ്റില്‍ സ്ഥാനം നേടിയത്. എന്നാല്‍, ഗുവാഹതിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പത്ത് ഓവറില്‍ 81 റണ്‍സാണ് താരം വഴങ്ങിയത്. രണ്ടാം ഏകദിനത്തില്‍ അല്‍പം കൂടി മെച്ചപ്പെട്ടെങ്കിലും 59 റണ്‍സ് വിട്ടുകൊടുത്തു. അതേസമയം, രണ്ട് മത്സരങ്ങളിലുമായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യ രണ്ട് ഏകദിനങ്ങളിലുമായി ഉമേഷ് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഏഴു റണ്‍സിലധികം ഒരോവറില്‍ വഴങ്ങുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ 64ഉം രണ്ടാം ഏകദിനത്തില്‍ 78ഉം റണ്‍സാണ് ഉമേഷ് വിട്ടുകൊടുത്തത്. രണ്ടാം മത്സരത്തിലെ നിര്‍ണായകമായ അവസാന ഓവറില്‍ 14 റണ്‍സ് വഴങ്ങി ഇന്ത്യയുടെ ജയസാധ്യത ഇല്ലാതാക്കിയതും ഉമേഷാണ്.

Story first published: Friday, October 26, 2018, 8:52 [IST]
Other articles published on Oct 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+