വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ഇന്നിങ്‌സില്‍ ഷമി ഹീറോ ആണ് ഹീറോ; കണക്കുകള്‍ ഇതാ

വിശാഖപട്ടണം: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. വേഗതയ്‌ക്കൊപ്പം പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവും ഷമിക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോഴും നിര്‍ണ്ണായകമായത് ഷമിയുടെ ബൗളിങാണ്. സ്പിന്‍ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ സ്വിങ് ബൗളിങ്ങിലൂടെ വിസ്മയിപ്പിച്ച് അഞ്ച് വിക്കറ്റാണ് ഷമി രണ്ടാം ഇന്നിങ്‌സില്‍ പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ കാര്യമായൊന്നും കഴിയാത്തതിന്റെ ക്ഷീണം രണ്ടാം ഇന്നിങ്‌സില്‍ പലിശയടക്കം അദ്ദേഹം വീട്ടി. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരങ്ങളെയെല്ലാം ഗാലറിയിലേക്ക് മടക്കി അയച്ച ഷമി രണ്ടാം ഇന്നിങ്‌സിലെ ബൗളിങ്ങിലെ തന്റെ പാഠവം ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഒന്നാം ഇന്നിങ്‌സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിങ്‌സില്‍ ഷമിയുടെ ബൗളിങ് കൂടുതല്‍ മികച്ചതാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശ ജയം; ഷമിയും ജഡേജയും തകര്‍ത്തുദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശ ജയം; ഷമിയും ജഡേജയും തകര്‍ത്തു

mohammedshami

ആദ്യ ഇന്നിങ്‌സില്‍ 16 ഇന്നിങ്‌സുകളില്‍ നിന്ന് ഷമി നേടിയത് 23 വിക്കറ്റാണ്.37.56 ശരാശരിയും 70.5 സ്‌ട്രൈക്കറേറ്റും ഷമിക്ക് അവകാശപ്പെടാം. ഒരു തവണപോലും ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടാന്‍ ഷമിക്ക് സാധിച്ചിട്ടില്ല.എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അങ്ങനെയല്ല കാര്യങ്ങള്‍. 15 ഇന്നിങ്‌സുകളിലായി 40 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. 17.70 ശരാശരിയും 32.1 സ്‌ട്രൈക്കറേറ്റുമുള്ള അദ്ദേഹം മൂന്ന് തവണ അഞ്ച് വിക്കറ്റും സ്വന്തമാക്കി. 2018ന് ശേഷം രണ്ടാം ഇന്നിങ്‌സില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്നത് ഷമിയാണ്. 1996ന് ശേഷം തട്ടകത്തില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ്ബൗളര്‍കൂടിയാണ് ഷമി.

Story first published: Monday, October 7, 2019, 9:28 [IST]
Other articles published on Oct 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X