Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ നിര്‍ദ്ദേശം തള്ളി ഷമി; 15 ഓവറിന് പകരം എറിഞ്ഞത് 26 ഓവര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐ നല്‍കിയ നിര്‍ദ്ദേശം അവഗണിച്ചത് വിവാദമാകുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹിച്ച ഷമിയോട് 15 ഓവര്‍ മാത്രമേ എറിയാന്‍ പാടുളളൂയെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ബംഗാളിന് വേണ്ടി കളിക്കാനിറങ്ങിയ ഷമി കേരളത്തിനെതിരെ 26 ഓവറുകളാണ് എറിഞ്ഞത്.

ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പര്യടനം അടുത്തുവരുന്നതിനാലാണ് ഷമി നിശ്ചിത ഓവര്‍ മാത്രം എറിഞ്ഞാല്‍ മതിയെന്ന് ബിസിസിഐ നിര്‍ദ്ദേശം. എന്നാല്‍, താരം നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. കൂടുതല്‍ ഓവറുകള്‍ എറിയാനുള്ള സാഹചര്യം ഷമി വിവരിച്ചിട്ടുണ്ട്. സ്വന്തം സംസ്ഥാനത്തിനുവേണ്ടി കളിക്കുകയാണെങ്കില്‍ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കണമെന്നാണ് ഷമി ഇതേക്കുറിച്ച് പ്രതികരിച്ചത്.

mohammedshami

കേരളത്തിനെതിരെ 100 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഇത്രയും ഓവറുകള്‍ എറിഞ്ഞതില്‍ തനിക്കു ബുദ്ധിമുട്ടൊന്നുമില്ല. നല്ല വിക്കറ്റായിരുന്നു ഒരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ തനിക്ക് കഴിയുന്നത്ര എറിയാനായിരുന്നു ശ്രമം. പന്തെറിയാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ഷമി വ്യക്തമാക്കി. ശാരീരിക ക്ഷമത നിലനിര്‍ത്താനായാണ് ബിസിസിഐ ഷമിയോട് ഓവറുകള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

മത്സരത്തില്‍ ബംഗാളിന് മേല്‍ക്കൈ നഷ്ടപ്പെട്ടതോടെ ഷമിയില്‍ ഉത്തരവാദിത്വവും വര്‍ധിച്ചു. ഇതോടെ താരം കൂടുതല്‍ ഓവറുകള്‍ എറിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ബംഗാളിന്റെ മറ്റൊരു ബൗളറായ അശോക് ദിന്‍ഡ 19 ഓവറുകളാണ് എറിഞ്ഞിത്. ഇഷാന്‍ പോറെല്‍ 18ഉം മുകേഷ് കുമാര്‍ 14ഉം ഓവറുകള്‍ എറിഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം മികച്ച ബൗളിങ് പ്രാക്ടീസ് ആയിരുന്നു എന്ന് ഷമി പിന്നീട് വ്യക്തമാക്കി. മറ്റു സ്ഥലങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നതിനേക്കാള്‍ സ്വന്തം നാടിനുവേണ്ടി പന്തെറിയാന്‍ കഴിയുന്നത് നല്ല അനുഭവമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ബൗളിങ് നന്നായി ആസ്വദിച്ചെന്നും ഷമി പറഞ്ഞു.

Story first published: Thursday, November 22, 2018, 11:14 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+