ഭാര്യയുടെ ഫേസ്ബുക്ക് ചിത്രം; മുഹമ്മദ് ഷമിക്ക് കൂടുതല്‍ പേരുടെ പിന്തുണ
ദില്ലി: കുടുംബചിത്രം ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്ന് മതഭ്രാന്തന്മാരുടെ സൈബര്‍ ആക്രമണത്തിരയായ ഇന്ത്യന്‍ ക്രിക്കറ്റതാരം മുഹമ്മദ് ഷമിക്ക് കൂടുതല്‍ പേരുടെ പിന്തുണ. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ആയിരുന്നു ഷമിക്ക് പിന്തുണയുമായി എത്തിയ ആദ്യം എത്തിയത്. ഇതിന് പിന്നാലെ മറ്റുചില പ്രമുഖരും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, പ്രമുഖ തിരക്കഥാകൃത്തും കവിയുമായി ജാവേദ് അക്തര്‍, ഇദ്ദേഹത്തിന്റെ മകനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരാണ് ഷമിക്കെതിരായ സംഘടിത ആക്രമണത്തിനെതിരെ പ്രതികരിച്ചത്. കുട്ടികള്‍ക്ക് പേരിടുന്നത് രക്ഷിതാക്കളുടെ ഇഷ്ടമാണ്. എന്തുവസ്ത്രം ധരിക്കണമെന്നത് സ്ത്രീകളുടെ ഇഷ്ടമാണെന്നുമാണ് ജ്വാലയുടെ ട്വീറ്റ്.

ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണം മനോഹരമാണെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു. വസ്ത്രധാരണത്തില്‍ കുറ്റം കണ്ടുപിടിക്കുന്നവരുടെ മനസില്‍ രോഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മളൊരിക്കലും കണ്ടുമുട്ടിയിട്ടില്ല. എന്നാല്‍, നിങ്ങളുടെ വസ്ത്രധാരണം അതിമനോഹരമാണെന്നായിരുന്നു ഫര്‍ഹാന്റെ പ്രതികരണം.
മുഹമ്മദ് ഷമിയുടെ ഭാര്യയും മുന്‍ മോഡലുമായ ഹാസിന്‍ ജഹാന്‍ മുസ്ലീം അയതിനാല്‍ അവര്‍ പരമ്പരാഗത മുസ്ലീം വേഷമണിയണമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആവശ്യം. അവരുടെത് മുസ്ലീം വിരുദ്ധ വേഷമാണെന്നും തെറിവിളിക്കുന്നവര്‍ പറയുന്നു. എന്നാല്‍, എന്റെ ഭാര്യയാണെന്നും എന്താണ് ധരിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാമെന്നുമായിരുന്നു വിമര്‍ശകരുടെ വായടപ്പിച്ച് ഷമി പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications