Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വിറപ്പിച്ച ഷഹ്‌സാദ് വീണ്ടുമെത്തും, ഇന്ത്യയെ രസിപ്പിക്കാന്‍!! സൂപ്പര്‍ താരം ഐപിഎല്ലിലേക്ക്?

1
ഏതു ടീമിലാകും ഷഹ്സാദ് വരുക? | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് ഷഹ്‌സാദ്. ഒരു ക്രിക്കറ്റര്‍ക്കു വേണ്ട ശാരീരിക മികവ് ഇല്ലാതിരുന്നിട്ടും കരുത്തും അപാരമായ ടൈമിങ് മികവ് കൊണ്ടും ഷഹ്‌സാദ് ബൗളര്‍മാരെ അമ്മാനമാടുകയായിരുന്നു.

തീപ്പൊരി സെഞ്ച്വറിയിലൂടെ ഏവരുടെയും പ്രശംസയ്ക്കു പാത്രമാവാനുംതാരത്തിനായിരുന്നു. ഇതോടെ ഐപിഎല്ലിലേക്കും ഷഹ്‌സാദ് ഉടന്‍ വരുമെന്ന തരത്തിലുള്ള സൂചനകളാണ് പുറത്തുവരുന്നത്. നാട്ടുകാരായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ എന്നിവരെല്ലാം നേരത്തേ തന്നെ ഐപിഎല്ലിന്റെ ഭാഗമാണ്. ഇവരുടെ വഴിയെ ഷഹ്‌സാദും ഐപിഎല്ലില്‍ എത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഏഏതൊക്കെ ടീമുകളാവും അടുത്ത സീസണിലെ ഐപിഎല്ലില്‍ ഷഹ്‌സാദിനെ നോട്ടമിടുകയെന്നു നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ്. നല്ലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവം മുംബൈക്കുണ്ട്. കഴിഞ്ഞ സീസണില്‍ യുവ താരം ഇഷാന്‍ കിഷനായിരുന്നു ടീമിനായി വിക്കറ്റ് കാത്തത്. എന്നാല്‍ ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ താരത്തിനായിരുന്നില്ല.
ഓപ്പണിങില്‍ പരീക്ഷിക്കാവുന്ന വിക്കറ്റ് കീപ്പര്‍ കൂടിയായ ഷഹ്‌സാദിനെ അടുത്ത സീസണില്‍ അതുകൊണ്ടു തന്നെ മുംബൈ നോട്ടമിടുമെന്നുറപ്പ്.

സണ്‍റൈസഴ്‌സ് ഹൈദരാബാദ്

സണ്‍റൈസഴ്‌സ് ഹൈദരാബാദ്

മറ്റൊരു മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവം നേരിടുന്നുണ്ട്. നിലവില്‍ വൃധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ വിക്കറ്റ് കീപ്പിങില്‍ മികച്ച പ്രകടനം നടത്തുന്ന സാഹയ്ക്ക് പക്ഷെ ബാറ്റിങില്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്നില്ല.
ദേശീയ ടീമിലെ സഹതാരങ്ങളായ റാഷിദും നബിയും ഹൈദരാബാദ് നിരയിലെ താരങ്ങളായതിനാല്‍ ടീമുമായി വളരെ പെട്ടെന്നു പൊരുത്തപ്പെടാന്‍ ഷഹ്‌സാദിന് സാധിക്കും.
റാഷിദ്, നബി എന്നിവര്‍ക്കൊപ്പം ഷഹ്‌സാദിനെയും അടുത്ത സീസണിലെ ഐപിഎല്ലില്‍ തങ്ങളുടെ ടീമില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ് ആരാധകര്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കഴിഞ്ഞ ഐപിഎല്ലില്‍ ഒരു അംഗീകൃത ബാറ്റ്‌സ്മാന്‍ പോലുമില്ലാതെ കളിച്ച ടീമാ ണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലാണ് വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി വഹിച്ചത്. ബാറ്റിങില്‍ പഞ്ചാബിനായി റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം വിക്കറ്റ് കീപ്പിങില്‍ മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു.
അടുത്ത സീസണില്‍ രാഹുലിന് വിക്കറ്റ് കീപ്പറുടെ അമിതച്ചുമതലയില്‍ നിന്നും മാറ്റി പകരം ഒരു സ്ഥിരം വിക്കറ്റ് കീപ്പറെ ടീമിലെടുക്കാനാവും പഞ്ചാബിന്റെ നീക്കം. അങ്ങനെയാണെങ്കില്‍ പഞ്ചാബിന്റെ നോട്ടം ഷഹ്‌സാദിലേക്കാവും. ഓപ്പണിങില്‍ രാഹുലിനൊപ്പം ഷഹ്‌സാദിനെയും ഇറക്കിയാല്‍ റണ്‍മഴയ്ക്കാവും ഐപിഎല്‍ സാക്ഷിയായേക്കുക.

Story first published: Wednesday, September 26, 2018, 14:21 [IST]
Other articles published on Sep 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+