Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഹമ്മദ് കൈഫ് ഇസ്ലാം വിരുദ്ധന്‍ !! കൈഫിനെ പഞ്ഞിക്കിട്ട് മതവാദികള്‍..ചുട്ട മറുപടിയുമായി താരം

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയേയും ഭാര്യയേയും മതവും സദാചാരവും പഠിപ്പിക്കാനിറങ്ങിയവരുടെ അടുത്ത ഇരയും ക്രിക്കറ്റ് താരം തന്നെയാണ്. മുഹമ്മദ് കൈഫിനാണ് ഇത്തവണ മതത്തേയും ഈശ്വരനേയും കുറിച്ച് ഗഹനമായി പഠിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

ഭാര്യയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ഷമിക്ക് പണി കിട്ടിയതെങ്കില്‍ കൈഫിനെ വിവാദത്തിലാക്കിയിരിക്കുന്നത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ തന്നെ ഫോട്ടോയാണ്. സൂര്യനമസ്‌കാരമാണ് വില്ലന്‍.

രൂക്ഷവിമർശനം

സൂര്യനമസ്‌കാരം ചെയ്യുന്ന ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് മതവാദികള്‍ കൈഫിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു മുസ്ലിമായ കൈഫ് സൂര്യനമസ്‌കാരം ചെയ്യുന്നുവെന്നതാണ് വിഷയം.

സൂര്യനമസ്കാരം വില്ലൻ

സൂര്യനമസ്‌കാരം ചെയ്യുന്നത് ശരീരത്തിന് നല്ലതാണെന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം കൈഫ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തൊട്ടുപിറകെ മതവാദികളുടെ ആക്രമണവും തുടങ്ങി.

മതം പഠിച്ചിട്ട് പോയാ മതി..

കൈഫിന്റെ ട്വീറ്റിന് താഴെ വിശദമായ മതപഠനക്ലാസ്സാണ് നടന്നുകൊണ്ടിരിക്കുന്നത്. കൈഫിന്റെ മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു വിമര്‍ശകരുടെ കൂട്ടായ ആക്രമണം.

ഇസ്ലാമിക വിരുദ്ധം

സൂര്യനമസ്‌കാരം ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. അള്ളാഹു അല്ലാതെ മറ്റാര്‍ക്കു മുന്നിലും ഇസ്ലാം മതവിശ്വാസികള്‍ നമസ്‌കരിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.

ചുട്ട മറുപടി

വിമര്‍ശനങ്ങള്‍ കേട്ട് മിണ്ടാതിരുന്നില്ല കൈഫ്. മതം പഠിപ്പിക്കാന്‍ വന്നവരെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി തന്നെ കൈഫ് നേരിട്ടു. അള്ളാഹു എന്റെ ഹൃദയത്തിലാണ് ഉള്ളതെന്നും സൂര്യനമസ്‌കാരവും മറ്റു വ്യായാമങ്ങളും ചെയ്യുന്നതും മതവിശ്വാസവും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും മറ്റൊരു ട്വീറ്റില്‍ കൈഫ് മറുപടി നല്‍കുന്നു.

ഷമിക്ക് പിന്നാലെ

സ്ലീവ്‌ലെസ്സ് വേഷം ധരിച്ച ഭാര്യയുടെ ചിത്രം ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തതിന് കഴിഞ്ഞദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ മതവാദികള്‍ സദാചാരം പഠിപ്പിക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് കൈഫും ആക്രമണത്തിന് ഇരയായിരിക്കുന്നത്.

Story first published: Sunday, January 1, 2017, 11:07 [IST]
Other articles published on Jan 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+