Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് ഫ്‌ളോപ്പ് ആമിറിനെ പാകിസ്താന് വേണ്ട, ടീമില്‍ നിന്നും പുറത്ത്... പകരം റിയാസ് തിരിച്ചെത്തി

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിറംമങ്ങിയ പേസര്‍ മുഹമ്മദ് ആമിര്‍ പാകിസ്താന്‍ ടീമില്‍ നിന്നും പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നാണ് താരം തഴയപ്പെട്ടത്. ആമിറിനു പകരം വഹാബ് റിയാസിനെ പാക് ടീമിലേക്കു തിരിച്ചുവിളിച്ചു. അടുത്ത മാസം യുഎഇയിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പാകിസ്താനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.

1

വാതുവയ്പ്പില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു 2011ല്‍ ആമിറിനെ അഞ്ചു വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിലക്ക് കഴിഞ്ഞ് താരം ടീമില്‍ തിരിച്ചെത്തിയത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ പിന്നീട് താരം പാക് ടീമില്‍ വീണ്ടും സ്ഥാനമുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആമിര്‍ തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നു മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച പേസര്‍ക്ക് ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിനു ശേഷം ആദ്യമായാണ് റിയാസ് പാക് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരകളിലേക്കു താരത്തെ പരിഗണിച്ചിരുന്നില്ല. ഒക്ടോബര്‍ ഏഴിന് ദുബായിലാണ് പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് 16 മുതല്‍ അബുദാബിയില്‍ നടക്കും.

Story first published: Friday, September 28, 2018, 18:16 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+