വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കെതിരെ തീപ്പാറുന്ന പന്തുകളുമായി ആമിര്‍, അമ്പയറുടെ മുന്നറിയിപ്പ്, സംഭവിച്ചത് ഇങ്ങനെ

By Vaisakhan MK

മാഞ്ചസ്റ്റര്‍: ഇന്ത്യ പാകിസ്താന്‍ മത്സരത്തിനിടെ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ ബൗളിംഗില്‍ ഇടപെട്ട് അമ്പയര്‍. പിച്ചില്‍ കൂടി ഓടിയതിനാണ് രണ്ട് തവണ ഔദ്യോഗികമായി ആമിറിന് മുന്നറിയിപ്പ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ ആമിറിനെ പന്തെറിയാന്‍ അമ്പയര്‍ അനുവദിക്കില്ലെന്നും കരുതിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചും പിച്ചിലൂടെ ഓടിയാല്‍ മത്സരത്തില്‍ പന്തെറിയാന്‍ അനുവദിക്കില്ല. ആമിറിന്റെ തീപ്പാറുന്ന പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ആമിറിന് മുന്നറിയിപ്പ് നേരിട്ടത്.

1

ആമിറിന്റെ ആദ്യ സ്‌പെല്ലില്ലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയന്‍ അമ്പയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡായിരുന്നു അപ്പോള്‍ കളി നിയന്ത്രിച്ചിരുന്നത്. ആമിറിന്റെ മൂന്നാമത്തെയും അഞ്ചാമത്തെ ഓവറുകളിലുമാണ് സംഭവം. മൂന്ന് വാണിംഗുകള്‍ ഒരു ബൗളര്‍ക്ക് ലഭിച്ചാല്‍ മത്സരത്തില്‍ പിന്നീട് ബൗള്‍ ചെയ്യാന്‍ സാധിക്കില്ല. ആമിര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആ സമയത്ത് ആമിറിന് ബൗളിംഗ് വിലക്ക് വന്നിരുന്നെങ്കിലും ടീമിനും തിരിച്ചടിയാവുമായിരുന്നു.

അതേസമയം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആമിര്‍ കാഴ്ച്ചവെച്ചത്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളെടുത്ത് ടീമില്‍ നില നില്‍ക്കേണ്ട ആവശ്യം ആമിര്‍ തന്നെ വ്യക്തമാക്കി. ഇന്ത്യയുടെ സ്‌കോര്‍ 350 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഓവറുകളില്‍ വിരാട് കോലിയുടെ അടക്കം വിക്കറ്റുകള്‍ നേടിയ ആമിര്‍ ഇന്ത്യയുടെ സ്‌കോര്‍ 340 റണ്‍സില്‍ താഴെയായി ഒതുക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ് ആമിര്‍ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റുകള്‍ താരം എടുത്തിരുന്നു. അതേസമയം മറ്റൊരു പാകിസ്താന്‍ പേസര്‍ വഹാബ് റിയാസിനും മത്സരത്തില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പിച്ചിലെ സംരക്ഷിത മേഖലയില്‍ ബൗള്‍ ചെയ്ത് ഓടി കയറരുതെന്നാണ് ഐസിസി നിയമത്തില്‍ പറയുന്നത്. ഇത് പിച്ച് കൂടുതല്‍ ബൗളിംഗിന് അനുകൂലമാക്കുമെന്നാണ് വിലയിരുത്തല്‍.

Story first published: Sunday, June 16, 2019, 22:14 [IST]
Other articles published on Jun 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X