'പാക് യുവതാരങ്ങള്‍ ഈ നാല് സീനിയര്‍ താരങ്ങളെ കണ്ട് പഠിക്കണം', ഉപദേശിച്ച് മുഹമ്മദ് യൂസഫ്
കറാച്ചി: ലോകക്രിക്കറ്റിന് നിരവധി ഇതിഹാസങ്ങളെ സമ്മാനിച്ച ടീമാണ് പാകിസ്താന്‍. വസിം അക്രം, വഖാര്‍ യൂനിസ്, ഇന്‍സമാം ഉല്‍ ഹഖ് തുടങ്ങി നീളന്‍ പട്ടിക തന്നെ പാകിസ്താന്‍ ഇതിഹാസങ്ങളുടേതായി പറയാന്‍ സാധിക്കും. എന്നാല്‍ ആധുനിക പാകിസ്താന്‍ ടീമിലേക്ക് വരുമ്പോള്‍ യുവതാരങ്ങളൊന്നും പ്രതീക്ഷക്കൊത്ത് വളരുന്നില്ല. സ്ഥിരതയില്ലെന്നതാണ് പ്രശ്‌നം. ബാബര്‍ അസാമിനെ മാറ്റി നിര്‍ത്തിയാല്‍ എടുത്തുപറയാവുന്ന താരങ്ങള്‍ കുറവാണ്.
ഇപ്പോഴിതാ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ കണ്ട് പഠിക്കേണ്ട നാല് സീനിയര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ഉപദേശിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് യൂസഫ്. വിരാട് കോലി,കെയ്ന്‍ വില്യംസണ്‍,ബാബര്‍ അസാം,രോഹിത് ശര്‍മ എന്നിവര്‍ പാക് യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്ന സീനിയര്‍ താരങ്ങളാണെന്നാണ് മുഹമ്മദ് യൂസഫ് അഭിപ്രായപ്പെട്ടത്.
'പാകിസ്താന്‍ മുന്‍ വിക്കറ്റ് കീപ്പറായ മോയിന്‍ ഖാന്റെ മകന്‍ അസം ഖാനെ നോക്കുക. പിഎസ്എല്ലില്‍ ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ അസം സിക്‌സുകള്‍ അടിക്കാന്‍ വൈകാരികമായി ആഗ്രഹിക്കുന്ന താരമാണ്. മികച്ച കവര്‍ ഡ്രൈവുകള്‍ കളിക്കുന്ന അവന് ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ കളിക്കാനും സിക്‌സുകള്‍ നേടാനുമാണ് ഇഷ്ടം. എന്നാല്‍ അവന് അമിതഭാരമാണ്. ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്. സിക്‌സുകള്‍ പ്രധാനമാണ്.അതുപോലെ തന്നെ ഫിറ്റ്‌നസും. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, വില്യംസണ്‍, ബാബര്‍ എന്നിവരെയെല്ലാം നോക്കുക'-യൂസഫ് പറഞ്ഞു.

നിലവിലെ സൂപ്പര്‍ താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളെല്ലാം മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നവരുമാണ്.ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ്. സഹതാരങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തിലും അദ്ദേഹം വിട്ടുവീഴ്ച നടത്താറില്ല. ശക്തമായ യോ യോ ടെസ്റ്റാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നതിനായി പൂര്‍ത്തിയാക്കേണ്ടത്.
22000 ലധികം അന്താരാഷ്ട്ര സെഞ്ച്വറിയും 70ലധികം സെഞ്ച്വറിയും നേടിക്കഴിഞ്ഞ കോലി പരിക്കേറ്റ് പുറത്തായ സംഭവങ്ങള്‍ വളരെ വിരളമാണ്. അതിന് കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് തന്നെയാണ്. എന്നാല്‍ പല യുവതാരങ്ങളും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കാത്തത് വലിയ കരിയര്‍ പടുത്തുയര്‍ത്തുന്നതിന് തടസമാവുന്നു.
കഴിഞ്ഞ ദിവസം ബാബറിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്നും മുഹമ്മദ് യൂസഫ് അഭിപ്രായപ്പെട്ടിരുന്നു. മനോഹരമായി ഷോട്ട് കളിക്കാനുള്ള കോലിയുടെ മികവിനെയും ഫിറ്റ്‌നസില്‍ നല്‍കുന്ന ശ്രദ്ധയേയും യൂസഫ് പ്രശംസിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications