Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് - ബാബര്‍, ആരാണ് മികച്ച ബാറ്റ്‌സ്മാന്‍? ഒന്നാമനെ തിരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും. ഇരുവരും സ്ഥിരതയോടെ ക്ലാസിക് ബാറ്റിങ് കാഴ്ചവെച്ച് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുകയാണ്. കോലിയുടെ അത്ര പരിചയസമ്പത്ത് ബാബറിനില്ല. എന്നാല്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ കോലിയുടെ മികവുമായി ബാബറിനെ താരതമ്യം ചെയ്യുന്ന നിലയിലാണ് താരത്തിന്റെ പ്രകടനം.

ഇരുവരില്‍ ആരാണ് മികച്ചവനെന്നത് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഇതിന് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് യൂസഫ് ഈ ചര്‍ച്ചയുടെ ഭാഗമായിരിക്കുകയാണ്. ബാബര്‍-കോലി ഇവരില്‍ ആരാണ് മികച്ചവനെന്ന് മുഹമ്മദ് യൂസുഫ് അഭിപ്രായപ്പെട്ടിരിക്കുകയാണ്.

kohliandbabarazam

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് നിലവില്‍ ഒന്നാമനെന്നാണ് മുഹമ്മദ് യൂസഫ് പറഞ്ഞത്. 'കോലി പരിശീലനം നടത്തുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിന്റെ വീഡിയോകള്‍ ലഭിക്കാറുണ്ട്. ആരെങ്കിലും എന്താണ് ആധുനിക ക്രിക്കറ്റെന്ന് ചോദിച്ചാല്‍ അത് പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉത്തരം നല്‍കും. ഇന്നത്തെ താരങ്ങള്‍ മികച്ച കായിക ക്ഷമതയും വേഗവുമുള്ളവരാണ്. വിരാട് കോലിയുടെ കരുത്തുറ്റ പ്രകടനത്തിന്റെ കാര്യവും ഫിറ്റ്‌നസാണ്'-മുഹമ്മദ് യൂസഫ് പറഞ്ഞു.

മറ്റൊരു കാലഘട്ടത്തില്‍ കളിച്ച താരവുമായി കോലിയെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. നിലവിലെ സാഹചര്യത്തില്‍ കോലിയാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. ടെസ്റ്റിലും ഏകദിനത്തിലുമായി 70 സെഞ്ച്വറികളിലേറെ അവനുണ്ട്. ഏകദിനത്തില്‍ 12000 ത്തിലേറെ റണ്‍സും ടെസ്റ്റില്‍ 10000 ത്തിനോടടുത്ത് റണ്‍സും കോലിക്കുണ്ട്. ടി20യിലും മികച്ച കണക്കുകളാണ് അവനൊപ്പമുള്ളത്. മൂന്ന് ഫോര്‍മാറ്റിലും കോലിയുടെ പ്രകടനം വളരെ മികച്ചതാണെന്നും മുഹമ്മദ് യൂസഫ് അഭിപ്രായപ്പെട്ടു.

'ബാബറും പ്രകടനമികവില്‍ ഒട്ടും പിന്നോട്ടല്ല. അവന്റെ പ്രതിഭ വളര്‍ത്താനുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കൂടുതല്‍ പരിശീലനം നടത്തണം. എത്രത്തോളം നന്നായി പരിശീലനം നടത്തുന്നുവോ അത്രത്തോളം മികച്ച പ്രകടനം ഉണ്ടാവുമെന്നാണ് യുവതാരങ്ങളോട് എപ്പോഴും പറയാറ്. മികച്ച പരിശീലനം കളിക്കുന്നത് അനായാസമാക്കി മാറ്റും. ഇക്കാര്യം ബാബര്‍ ശ്രദ്ധിക്കണം'-മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കളിക്കണക്കിലും കോലിയ്ക്കാണ് മുന്‍തൂക്കം. മൂന്ന് ഫോര്‍മാറ്റിലും ബാബറിനേക്കാള്‍ ശരാശരി കോലിക്കുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരം കോലിയാണ്.

Story first published: Saturday, May 15, 2021, 10:07 [IST]
Other articles published on May 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+