Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹമത്സരം: എതിരാളി വീണു, കളി മറന്ന് 'രക്ഷകനായി' സിറാജ്, നിറകയ്യടി

ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സിഡ്‌നിയില്‍ രണ്ടാം ത്രിദിന സന്നാഹമത്സരം നടക്കുകയാണ്. ആദ്യ ദിനം കളി മതിയാക്കുമ്പോള്‍ ഓസ്‌ട്രേലിയെ എ ടീമിനെതിരെ ഇന്ത്യാ ഇലവന്‍ 86 റണ്‍സ് ലീഡെടുത്തു നില്‍ക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒരുഘട്ടത്തില്‍ ഏഴിന് 111 എന്ന നിലയ്ക്ക് കാലിടറിയെങ്കിലും ജസ്പ്രീത് ബുംറയുടെ അര്‍ധ സെഞ്ച്വറി ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 194 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് ഇന്ത്യ പന്തെടുത്തത്. നിസാരമെന്ന് കരുതിത്തുടങ്ങിയ ഓസ്‌ട്രേലിയ എ ടീമാകട്ടെ, കണ്ണടച്ചുതുറക്കും മുന്‍പേ ഷമി (3/29), ബുറ (2/33), സെയ്‌നി (3/19) ത്രയത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു.

സന്നാഹമത്സരം: എതിരാളി വീണു, കളി മറന്ന് രക്ഷകനായി സിറാജ്, നിറകയ്യടി

ഇതേസമയം, ആദ്യ ദിനം കയ്യടി വാങ്ങുന്നത് ഇവരാരുമല്ല, മുഹമ്മദ് സിറാജാണ് വെള്ളിയാഴ്ച്ച സോഷ്യല്‍ മീഡിയയിലെ ഹീറോ. സംഭവമെന്തന്നല്ലേ? ഇന്ത്യയുടെ ഇന്നിങ്‌സിനിടെ ജസ്പ്രീത് ബുംറയുടെ പ്രഹരമേറ്റ് ക്രീസില്‍ വീണ ഓസീസ് പേസര്‍ കാമറോണ്‍ ഗ്രീനിന് അരികിലേക്ക് ബാറ്റു വലിച്ചെറിഞ്ഞ് ഓടിയെത്തുകയായിരുന്നു സിറാജ്. 44 ആം ഓവറിലാണ് ഈ സംഭവം. രണ്ടാം സ്‌പെല്ലിനായി കടന്നെത്തിയ ഗ്രീനിനെ ബുംറയാണ് എതിരേറ്റത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ മുഹമ്മദ് സിറാജും. ആദ്യ പന്ത് ബൗളര്‍ക്ക് നേരെത്തന്നെ ബുംറ തിരിച്ചയച്ചു. പന്ത് നേരെ ചെന്നുകൊണ്ടത് ഗ്രീനിന്റെ തലയിലും. 21 -കാരനായ ഓസീസ് ബൗളര്‍ അടുത്തനിമിഷം നിലത്തുവീണു. ഇതുകണ്ടയുടനെയാണ് റണ്ണിനായി ഓടിത്തുടങ്ങിയ സിറാജ് ബാറ്റു വലിച്ചെറിഞ്ഞ് ഗ്രീനിനരികിലേക്ക് പാഞ്ഞെത്തിയതും താരത്തെ പരിശോധിച്ചതും.

തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീമിലെ ഡോക്ടര്‍മാര്‍ മൈതാനത്തെത്തി ഗ്രീനിനെ പരിശോധിച്ചു. ഇവരുമൊത്താണ് താരം ഡ്രസിങ് റൂമിലേക്ക് നടന്നുനീങ്ങിയത്. കാമറോണ്‍ ഗ്രീനിന് ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം. ഐസിസിയുടെ കണകഷന്‍ ചട്ടം പ്രകാരം പാട്രിക്ക് റോവിയാണ് ഇപ്പോള്‍ ഗ്രീനിന് പകരം ടീമില്‍ കളിക്കുന്നത്. എന്തായാലും എതിര്‍ ടീമിലെ താരം നിലത്തുവീണപ്പോള്‍ കളി മറന്ന് രക്ഷിക്കാന്‍ ചെന്ന മുഹമ്മദ് സിറാജിനെ സോഷ്യല്‍ മീഡിയ പാടിപ്പുകഴ്ത്തുകയാണ്. സിറാജിന്റെ പ്രതികരണം 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റിന്റെ' ഉത്തമമാതൃകയായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Friday, December 11, 2020, 19:50 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+