വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരും പെര്‍ഫക്ടല്ല, ഏതു കേമനും ഒരു കുറവുണ്ടാവും... കോലിയെ പുറത്താക്കാന്‍ അറിയാമെന്ന് ഷമി

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമാണ് ഷമി

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ഇതു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്തു കഴിഞ്ഞ കോലി കളി നിര്‍ത്തുമ്പോഴേക്കും ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റേ പേരിലേക്കു മാറ്റുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലിഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലി

കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍

എന്നാല്‍ കോലിയെ എങ്ങനെ പുറത്താക്കാമെന്ന് തനിക്കറിയുമെന്ന് വെളിപ്പെടുത്തിയിരിക്കുകാണ് ടീമംഗവും സ്റ്റാര്‍ പേസറുമായ മുഹമ്മദ് ഷമി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു മൂന്നു ഫോര്‍മാറ്റിലും ഇപ്പോള്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം.

കരുത്തും വീക്ക്‌നെസും അറിയാം

കരുത്തും വീക്ക്‌നെസും അറിയാം

മറ്റൊരു താരത്തോടൊപ്പം ഏറെ സമയം പങ്കിടുകയും ദീര്‍ഘകാലം ഒരുമിച്ച് കളിക്കുകയും ചെയ്താല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ആ താരത്തിന്റെ കരുത്തിനൊപ്പം വീക്ക്‌നെസും തിരിച്ചറിയാന്‍ കഴിയുമെന്നു ഷമി അഭിപ്രായപ്പെട്ടു.
ഒരു ബൗളറെന്ന നിലയില്‍ സ്വന്തം വീക്ക്‌നെസ് മറികടക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോലിക്കൊപ്പം ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിക്കാനായതാണ് അദ്ദേഹത്തിന്റെ പോരായ്മ മനസ്സിലാക്കാന്‍ തന്നെ സഹായിച്ചതെന്നും ഷമി വെളിപ്പെടുത്തി.

വീക്ക്‌നെസ് എല്ലാവര്‍ക്കുമുണ്ട്

വീക്ക്‌നെസ് എല്ലാവര്‍ക്കുമുണ്ട്

എത്ര മികച്ച താരത്തിനും എന്തെങ്കിലുമൊരു വീക്ക്‌നെസ് ഉണ്ടായിരിക്കും. ആരും 100 ശതമാനം പെര്‍ഫക്ടല്ല. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തിലാണ് കോലിയുടെ സ്ഥാനമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരിക്കില്ല.
എന്നാല്‍ ഇത്രയും ബെസ്റ്റായ കോലിക്കും ഒരു കുറവുണ്ട്. അത് മറികടക്കുകയാണ് ഇനി ചെയ്യേണ്ടത്. ഏതൊരു താരവും കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടത് ഇക്കാര്യത്തില്‍ തന്നെയാണെന്നും ഷമി അഭിപ്രായപ്പെട്ടു.

വീക്ക്‌നെസ് തിരിച്ചറിയും

വീക്ക്‌നെസ് തിരിച്ചറിയും

ഏതൊരു വലിയ ബാറ്റ്‌സ്മാനെതിരേ കളിക്കുമ്പോഴും സമീപകാലത്തു അയാളെ കുഴക്കിയത് ഏതു തരത്തിലുള്ള പന്താണെന്ന് മനസ്സിക്കാന്‍ ശ്രമിക്കാറുണ്ട്. തുടര്‍ന്നു ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കും.
ഐപിഎല്ലില്‍ കുറച്ചു തവണ കോലിയെ താന്‍ പുറത്താക്കിയിട്ടുണ്ട്. ഇതെങ്ങനെയെന്നും ഇതേക്കുറിച്ചും കൂടുതല്‍ പറയാന്‍ തയ്യാറല്ല. ഏതൊരു താരത്തിന്റെയും വീക്ക്‌നെസ് മനസ്സിലാക്കുകയും അത് മുതലെടുക്കുകയുമാണ് വേണ്ടതെന്നുമാണ് തനിക്കു പറയാനുള്ളതെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് താന്‍ പറയേണ്ടതില്ലെന്നും അദ്ദേഹത്തിനു കീഴില്‍ ടീം കൈവരിച്ച നേട്ടങ്ങളാണ് ഇതിന്റെ ഉത്തരമെന്നും ഷമി പറഞ്ഞു. ടീമംഗങ്ങളെ ഏതറ്റം വരെയും പിന്തുണയ്ക്കുന്ന നായകനാണ് അദ്ദേഹം. എന്താണോ ഒരു താരത്തിനു ഏറ്റവും ആത്മവിശ്വാസത്തോടെ ചെയ്യാന്‍ സാധിക്കുന്നത് അതിനു എല്ലാവിധ സ്വാതന്ത്ര്യവും കോലി നല്‍കാറുണ്ട്.
താരത്തിന്റെ കഴിവും വീക്ക്‌നെസും മനസ്സിലാക്കുന്നതിനൊപ്പം എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ചെയ്യുകയെന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടീമംഗങ്ങളുടെ കഴിവില്‍ വലിയ വിശ്വാസമാണ് കോലിക്കുള്ളത്, അതിന്റെ ഫലവും അദ്ദേഹത്തിനും ടീമിനും ലഭിക്കുന്നു. ഒരു ബൗളറെന്ന നിലയില്‍ തന്നെപ്പോലുള്ളവര്‍ക്കു വേണ്ടത് എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ക്യാപ്റ്റനെയാണെന്നും ഷമി വ്യക്തമാക്കി.

Story first published: Saturday, April 18, 2020, 15:22 [IST]
Other articles published on Apr 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X