Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷഹ്സാദ് ടി10ലെ സൂപ്പര്‍ മാന്‍!! 16 പന്തില്‍ 74 റണ്‍സ്... പുതിയ റെക്കോര്‍ഡ്, കേരളത്തിനും ജയം

ഷഹ്സാദ് ടി10ലെ സൂപ്പര്‍ മാന്‍, കേരളത്തിനും ജയം | Oneindia Malayalam

ഷാര്‍ജ: അഫ്ഗാനിസ്താന്റെ വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ അഹമ്മദ് ഷഹ്‌സാദിന്റെ ഇടിവെട്ട് പ്രകടനത്തോടെ ടി10 ലീഗിന്റെ രണ്ടാം സീസണിന് യുഎയില്‍ തുടക്കം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഷഹ്‌സാദിന്റെ വെടിക്കെട്ടില്‍ സ്തബ്ധരാവുകയായിരുന്നു. അടുത്ത ഐപിഎല്ലില്‍ തീര്‍ച്ചയായും തന്നെ കാണാമെന്ന് ഉറപ്പു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആദ്യദിനം രണ്ടു മല്‍സരങ്ങളാണ് നടന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ഷഹസാദിന്റെ അമാനുഷിക പ്രകടനത്തിന്റെ മികവില്‍ രാജ്പൂത്ത്സ് 10 വിക്കറ്റിന് സിന്ധിസിനെ തകര്‍ത്തുവിട്ടു. രണ്ടാമത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ കേരള നൈറ്റ്‌സ് എട്ടു വിക്കറ്റിന് പാഖ്തൂണ്‍സിനെ തോല്‍പ്പിച്ചു.

ഷഹ്‌സാദ് ഷോ

രാജ്പൂത്തിനെതിരേ ആദ്യം ബാറ്റ് ചെയ്ത സിന്ധിസ് നിശ്ചിത 10 ഓവറില്‍ ആറു വിക്കറ്റിന് 94 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സനൊഴികെ (42) മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ രാജ്പൂത്ത് തുടക്കം മുതല്‍ കത്തിക്കയറുകയായിരുന്നു. 16 പന്തില്‍ പുറത്താവാതെ 74 റണ്‍സാണ് ഷഹ്‌സാദ് വാരിക്കൂട്ടിയത്. എട്ടു പന്തില്‍ നിന്നും പുറത്താവാതെ 21 റണ്‍സെടുത്ത ബ്രെന്‍ഡന്‍ മക്കുല്ലം മികച്ച പിന്തുണയേകി. വെറു നാലോവറിലാണ് 94 റണ്‍സെന്ന വിജയലക്ഷ്യം രാജ്പൂത്ത്‌സ് മറികടന്നത്.

12 പന്തില്‍ ഫിഫ്റ്റി

വെറും 12 പന്തുകളിലാണ് ഷഹ്‌സാദ് തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി10ല്‍ ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണിത്. മല്‍സരം അവസാനിക്കുമ്പോള്‍ ആറു ബൗണ്ടറികളും എട്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നേരിട്ട 16 പന്തിലും ഷഹ്‌സാദ് റണ്‍സ് നേടിയെന്നതാണ് മറ്റൊരു പ്രത്യേകത.
എട്ടു പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് മക്കുല്ലം പുറത്താവാതെ 21 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് വെറും 17 മിനിറ്റ് കൊണ്ട് മല്‍സരം അവസാനിപ്പിക്കകുയും ചെയ്തു.

കേരളം തുടങ്ങി

കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കേരള നൈറ്റ്‌സ് ജയത്തോടെ തന്നെ പുതിയ സീസണിന് തുടക്കമിട്ടു. പാകിസ്താന്‍ ഇതിഹാസം ഷാഹിദ് അഫ്രീഡി നയിച്ച പാഖ്തൂണ്‍സിനെയാണ് ആദ്യ കളിയില്‍ കേരളം എട്ടു വിക്കറ്റിന് കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത പാഖ്തൂണ്‍സ് 10 ഓവറില്‍ അഞ്ചു വിക്കറ്റിന് 109 റണ്‍സ് നേടി. ആന്ദ്രെ ഫ്‌ളെച്ചറും (32) കാമറോണ്‍ ഡെല്‍പോര്‍ട്ടുമാണ് (28) പ്രധാന സ്‌കോറര്‍ാര്‍.
മറുപടിയില്‍ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ (14) നേരത്തേ പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും (20 പന്തില്‍ 46*) പോള്‍ സ്‌റ്റെര്‍ലിങും (14 പന്തില്‍ 40) ചേര്‍ന്ന് 7.5 ഓവറില്‍ രണ്ടു വിക്കറ്റിന് കേരളത്തെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കേരളത്തിനായി മൂന്നു വിക്കറ്റെടുത്ത നേപ്പാളി സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് മാന്‍ ഓഫ് ദി മാച്ച്.

വീഡിയോ കാണാം

രാജ്പൂത്ത്‌സ് താരം മുഹമ്മദ് ഷഹ്‌സാദിന്റെ തീപ്പൊരി ഇന്നിങ്‌സിന്റെ വീഡിയോ ഹൈലൈറ്റ് കാണാം

Story first published: Thursday, November 22, 2018, 12:37 [IST]
Other articles published on Nov 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+