വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്

പാകിസ്താനെതിരായ സെഞ്ച്വറിയെയാണ് കൈഫ് പുകഴ്ത്തിയത്

മുംബൈ: ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വരുന്നതിനു മുമ്പ് 2005ല്‍ പാകിസ്താനെതിരേ എംഎസ് ധോണി നേടിയ വെടിക്കെട്ട് സെഞ്ച്വറിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് മുന്‍ താരം മുഹമ്മദ് കൈഫ്. വിശാഖപട്ടണത്തു നടന്ന കളിയില്‍ അന്നു വെറും 123 പന്തില്‍ 148 റണ്‍സ് ധോണി വാരിക്കൂട്ടിയിരുന്നു. ബാറ്റിങില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ സംഹാര താണ്ഡവം. ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയുടെ നാലാമത്തെ മാത്രം ഏകദിനമായിരുന്നു ഇത്.

ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്

Break the beard: നരച്ച താടിയെടുക്കൂ, ചുള്ളനായി തിരിച്ചുവരൂ... ധോണിയോട് അഭ്യര്‍ഥിച്ച് ആരാധകന്‍Break the beard: നരച്ച താടിയെടുക്കൂ, ചുള്ളനായി തിരിച്ചുവരൂ... ധോണിയോട് അഭ്യര്‍ഥിച്ച് ആരാധകന്‍

ധോണി അന്നു കളിച്ചതുപോലൊരു ബാറ്റിങ് പ്രകടനം താന്‍ കണ്ടിട്ടില്ലെന്നു കൈഫ് പറയുന്നു. ധോണി ദേശീയ ടീമിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തിനെതിരേ ആഭ്യന്തര ക്രിക്കറ്റില്‍ തനിക്കു കളിക്കാനായിട്ടുണ്ടെന്നും കൈഫ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു മുന്‍ ഫീല്‍ഡിങ് സൂപ്പര്‍ താരം.

ധോണിയെ ആദ്യം കാണുന്നത്

ദിയോധര്‍ ട്രോഫിയില്‍ സെന്‍ട്രല്‍ സോണും ഈസ്റ്റ് സോണും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു ധോണിയെ ആദ്യമായി കണ്ടത്. അന്നു സെന്‍ട്രല്‍ സോണിന്റെ ക്യാപ്റ്റനായിരുന്നു താന്‍. ധോണിയാവട്ടെ ഈസ്റ്റ് സോണിന്റെ താരമായിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനും രണ്ടു വര്‍ഷം മുമ്പായിരുന്നു ഇത്. അന്നു ഞങ്ങള്‍ 360 റണ്‍സായിരുന്നു നേടിയത്. തുടര്‍ന്നു ഈസ്റ്റ് സോണിനു വേണ്ടി മൂന്നാമനായി ബാറ്റിങിനിറങ്ങിയ അദ്ദേഹം 40-50 പന്തില്‍ 80-85 റണ്‍സ് അടിച്ചെടുത്തിരുന്നു. ധോണിക്കു ഒരു പ്രത്യേകതയുണ്ടെന്നു അന്നു താന്‍ തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല മറ്റാര്‍ക്കുമില്ലാത്ത ബാറ്റിങ് ശൈലിയും കളിയെ മനസ്സിലാക്കാനുള്ള കഴിവും ധോണിക്കുണ്ടായിരുന്നതായി കൈഫ് പറഞ്ഞു.

ധോണിയെക്കുറിച്ച് കേട്ടു

ആദ്യമായി നേര്‍ക്കുനേര്‍ കാണുന്നതിനിനു മുമ്പ് ഒരു സുഹൃത്ത് ധോണിയെക്കുറിച്ച് തന്നോടു പറഞ്ഞിരുന്നതായി കൈഫ് വ്യക്തമാക്കി. ടെലിവിഷനില്‍ കളി കണ്ട ഒരു സുഹൃത്തായിരുന്നു ധോണിയെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യ എ ടീമിനുവേണ്ടി ധോണി വിക്കറ്റ് കീപ്പറായി കളിച്ച മല്‍സരമായിരുന്നു ഇത്. മുടിനീട്ടി വളര്‍ത്തിയ ഒരു വിക്കറ്റ് കീപ്പര്‍ ഇന്ത്യക്കുണ്ടെന്നും അവനാണ് തന്നോടു പറയുന്നത്. അധികം വൈകാതെ ധോണിക്കെതിരേ കളിക്കാന്‍ തനിക്കു അവസരം ലഭിക്കുകയും ചെയ്തുയായി കൈഫ് വ്യക്തമാക്കി.

തുടക്കം മോശം

2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ കൈഫും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ധോണി കളിയില്‍ റണ്ണൗട്ടായി പുറത്തായപ്പോള്‍ ആര്‍ക്കും അദ്ദേഹത്തിന്റെ ഫിനിഷിങ്, മാച്ച് വിന്നിങ് കഴിവുകളെക്കുറിച്ച് അറിയില്ലായിരുന്നു. ധോണിയുടെ ആദ്യത്തെ രണ്ടോ, മൂന്നോ ഇന്നിങ്‌സുകള്‍ അത്ര മികച്ചതായിരുന്നില്ല. പിന്നീടാണ് വിശാഖപട്ടണത്ത് നടത്ത കളിയില്‍ പാകിസ്താനെതിരേ ധോണിക്കു അവസരം ലഭിച്ചതെന്നു കൈഫ് പറഞ്ഞു.
ധോണിയുടെ അന്നത്തെ ബാറ്റിങ് പ്രകടനം വളരെ അടുത്തു നിന്ന് നിരീക്കാന്‍ തനിക്കായിരുന്നു. ഈ താരം ദീര്‍ഘകാലം ടീമിന്റെ ഭാഗമായുണ്ടാവുമെന്ന് അന്നു താന്‍ തിരിച്ചറിഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മറ്റൊരു താരത്തിനും ഇതുപോലൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അസാധാരണമായ കരുത്തോടെ പന്തിനെ അടിച്ചകറ്റുന്ന ധോണിയെ അദ്ഭുതത്തോടെയാണ് കണ്ടത്. പാക് ആക്രമണത്തെ അദ്ദേഹം കശാപ്പ് ചെയ്യുകയായിരുന്നു. അതു വരെ അങ്ങനെയൊരു ബാറ്റിങ് പ്രകടനം താന്‍ കണ്ടിരുന്നില്ല. ധോണിയെ അന്നു മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത് വളരെ മികച്ച നീക്കമായിരുന്നുവെന്നും കൈഫ് വിശദമാക്കി.
അന്നത്തെ മല്‍സരത്തില്‍ ഇന്ത്യ 58 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. കളിയിലെ താരമായതും ധോണിയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കും ധോണി തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Friday, May 22, 2020, 12:07 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X