വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ ആദ്യ ഡബിള്‍ സെഞ്ച്വറി- അത് രോഹിത് തന്നെ കുറിക്കും, അഭിപ്രായം കൈഫിന്റേത്

നിലവില്‍ മൂന്നു നാലു സെഞ്ച്വറികള്‍ രോഹിത് ടി20യില്‍ നേടിയിട്ടുണ്ട്

ടി29 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് ഇതു വരെ ലോക ക്രിക്കറ്റില്‍ ആര്‍ക്കും തന്നെ കുറിക്കാനായിട്ടില്ലാത്ത നേട്ടമാണ്. അതിന് അടുത്തു പോലുമെത്താന്‍ നിലവില്‍ ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞിട്ടില്ല. ടി20യില്‍ ഡബിള്‍ അടിക്കാന്‍ ശേഷിയുള്ള ആദ്യത്തെ ബാറ്റ്‌സ്മാന്‍ ആരായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാനും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്.

IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍

ഐപിഎല്ലിലേക്കില്ലെന്ന് സൈമണ്ട്സ്, കാരണക്കാരന്‍ ഹര്‍ഭജന്‍! സമ്മതിപ്പിച്ചത് താനെന്നു പഞ്ചാബ് സിഇഒഐപിഎല്ലിലേക്കില്ലെന്ന് സൈമണ്ട്സ്, കാരണക്കാരന്‍ ഹര്‍ഭജന്‍! സമ്മതിപ്പിച്ചത് താനെന്നു പഞ്ചാബ് സിഇഒ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയായിരിക്കും ടി20യിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി വീരനെന്നു കൈഫ് പറയുന്നു. ഇതിനുള്ള ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹെലോ ആപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗുമായി ലൈവില്‍ വന്നപ്പോഴാണ് കൈഫ് ഇക്കാര്യം പറഞ്ഞത്.

ആദ്യത്തെ ഡബിള്‍ സെഞ്ച്വറി

ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യത്തെ ബാറ്റ്‌സ്മാന്‍ ആരായിരിക്കുമെന്നായിരുന്നു കൈഫിനോടുള്ള ഗാര്‍ഗിന്റെ ചോദ്യം. ഉടന്‍ രോഹിത് ശര്‍മയെന്ന് കൈഫ് മറുപടി നല്‍കുകയായിരുന്നു. സെഞ്ച്വറി നേടിക്കഴിഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റ് കുത്തനെ ഉയര്‍ത്താന്‍ അസാധാരണമായ കഴിവ് രോഹിത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി20യില്‍ ഡബിള്‍ അടിക്കാനുള്ള ശേഷി രോഹിത്തിനുണ്ട്. കാരണം അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ന്നു കൊണ്ടിരിക്കും എന്നതാണ്. ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാന്‍ രോഹിത് കുറച്ചു സമയമെടുക്കും. എന്നാല്‍ സെഞ്ച്വറി കഴിഞ്ഞാല്‍ രോഹിത് ആളാകെ മാറും. പിന്നീട് 250-300 വരെ സ്‌ട്രൈക്ക് റേറ്റിലായിരിക്കും അദ്ദേഹം ബാറ്റ് വീശുക. രോഹിത്തിനു ഡബിള്‍ നേടാന്‍ കഴിയുമെങ്കിലും അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും കൈഫ് വിശദമാക്കി.

ക്രിക്കറ്റ് അടിമുടി മാറി

ക്രിക്കറ്റ് ഇപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞതായി കൈഫ് ചൂണ്ടിക്കാട്ടി. താനൊക്കെ കളിച്ചിരുന്ന കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റ് മറ്റൊരു തലത്തിലേക്കുയര്‍ന്നു കഴിഞ്ഞു. അന്നു ഏകദിന മല്‍സരത്തില്‍ 200-250 റണ്‍സ് പോലും നേടുകയെന്നത് ഒരു ടീമിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
പക്ഷെ ഇപ്പോള്‍ അതല്ല സ്ഥിതി. ഇന്നു 400-500 റണ്‍സ് വരെ ഒരു ടീമിന് എത്തിപ്പിടിക്കാന്‍ കഴിയുന്ന സ്‌കോറായി മാറിയിരിക്കുന്നതായും കൈഫ് അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡ് ഗെയ്‌ലിന്

നിലവില്‍ ടി20 ക്രിക്കറ്റില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിയായ കളിയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഗെയ്ല്‍ പുറത്താവാതെ 175 റണ്‍സ് അടിച്ചെടുത്തത്.
എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് അവകാശപ്പെട്ടതാണ്. 2018ലാണ് സിംബാബ്‌വെയ്‌ക്കെതിരേ 172 റണ്‍സെടുത്ത് ഫിഞ്ച് റെക്കോര്‍ഡിട്ടത്. ടി20യില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 118 ആണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു നേട്ടം. അന്നു വെറും 35 പന്തിലാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. ടി20യില്‍ നാലു സെഞ്ച്വറികള്‍ ഇപ്പോള്‍ ഹിറ്റ്മാന്റെ പേരിലുണ്ട്.

Story first published: Friday, June 12, 2020, 14:35 [IST]
Other articles published on Jun 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X