വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvsAUS: മാക്‌സ്‌വെല്ലിന് ഐപിഎല്ലില്‍ സംഭവിച്ചതെന്ത്? പ്രശ്‌നം ചൂണ്ടിക്കാട്ടി കൈഫ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര പുരോഗമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ്ങായിരുന്നു. ഐപിഎല്ലില്‍ ബാറ്റ് പിടിക്കാനറിയാത്ത താരത്തെപ്പോലെ കളിച്ച മാക്‌സി ദേശീയ ജഴ്‌സിയില്‍ ഇന്ത്യക്കെതിരേ നിറഞ്ഞാടുകയായിരുന്നു. ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഒരുപോലെ വെടിക്കെട്ട് തീര്‍ക്കാന്‍ മാക്‌സിക്ക് സാധിച്ചിരുന്നു. ഐപിഎല്ലിന്റെ 13ാം സീസണില്‍ 11 മത്സരം കളിച്ചിട്ടും ഒരു സിക്‌സ് പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഓസീസ് ജഴ്‌സിയില്‍ കളിച്ച ആദ്യ മത്സരത്തില്‍ നേരിട്ട 15 പന്തിനുള്ളില്‍ മൂന്ന് സിക്‌സാണ് മാക്‌സ് വെല്‍ നേടിയത്. ഇപ്പോഴിതാ എന്താണ് ഐപിഎല്ലില്‍ മാക്‌സ് വെല്ലിന് സംഭവിച്ചതെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകനായ മുഹമ്മദ് കൈഫ്.

'ശരിക്കും മനോഹരമായിരുന്നു മാക്‌സ് വെല്ലിന്റെ പ്രകടനം. ഐപിഎല്ലില്‍ മാക്‌സ്‌വെല്‍ തിളങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അവനെ ഓപ്പണറായോ മൂന്ന്ാം നമ്പറിലോ നാലാം നമ്പറിലോ എവിടെ വേണമെങ്കിലും ഇറക്കാന്‍ കഴിയും. ഐപിഎല്ലില്‍ സമ്മര്‍ദ്ദം അവനെ കീഴക്കിയെന്നാണ് കരുതുന്നത്. കാരണം നാല് വിദേശ താരങ്ങള്‍ക്ക് മാത്രമാണ് പ്ലേയിങ് ഇലവനില്‍ അവസരം. അതിനാല്‍ത്തന്നെ വിദേശ താരങ്ങള്‍ക്കിടയില്‍ ശക്തമായ മത്സരമുണ്ട്'-കൈഫ് പറഞ്ഞു.

mohammadkaif-glennmaxwell

2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ശ്രദ്ധേയ പ്രകടനമായിരുന്നു മാക്‌സ് വെല്‍ കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ 2019ല്‍ വലിയ പ്രതീക്ഷയായിരുന്നു മാക്‌സ് വെല്ലിലുണ്ടായിരുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മധ്യനിരയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഒരു തവണ പോലും തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. ബൗളറെന്ന നിലയിലും മികവ് കാട്ടുന്നതില്‍ മാക്‌സ്‌വെല്‍ പരാജയപ്പെട്ടു. അടുത്ത സീസണില്‍ മെഗാ ലേലം നടന്നാല്‍ മാക്‌സ്‌വെല്ലിനെ പഞ്ചാബ് ഒഴിവാക്കിയേക്കും.

'ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയത് ഏതാനും ആഴ്ചകള്‍ മാത്രമെ ആകുന്നുള്ളു. അവന്റെ പ്രകടനം നോക്കുക. വലിയ വ്യത്യാസമാണ് വന്നിരിക്കുന്നത്. റിവേഴ്‌സ് സ്ലീപ്,സ്വിച്ച് ഹിറ്റ്‌സ് തുടങ്ങി ആഗ്രഹിക്കുന്ന എല്ലായിടത്തേക്കും ഷോട്ട് കളിക്കാന്‍ അവന് സാധിക്കും. ഐപിഎല്ലില്‍ അവന്റെ പ്രതിഭയ്ക്കല്ല പ്രശ്‌നം സംഭവിച്ചത് മാനസിക നിലയ്ക്കാണ്. കൃത്യമായ പദ്ധതി ഇല്ലാതെ പോയി'-കൈഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യ-ഓസീസ് പരമ്പരയില്‍ ഓള്‍റൗണ്ട് മികവാണ് മാക്‌സ് വെല്‍ നടത്തുന്നത്. മൂന്നാം ടി20യില്‍ അര്‍ധ സെഞ്ച്വറി നേടുകയും കെ എല്‍ രാഹുലിനെ പൂജ്യത്തിന് പുറത്താക്കുകയും ചെയ്തത് മാക്‌സ് വെല്ലായിരുന്നു. സ്വിച്ച് ഹിറ്റിലൂടെ ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെച്ചത്.

Story first published: Wednesday, December 9, 2020, 10:19 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X